150 സിസി ബൈക്കുമായി അപ്രീലിയ അടുത്തവര്‍ഷം

പ്രീമിയം സ്‌കൂട്ടറുകളില്‍ കുറിച്ച വിജയം ബൈക്കുകളിലേക്കും പകര്‍ത്താന്‍ അപ്രീലിയ ഒരുങ്ങുന്നു. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ അപ്രീലിയയുടെ പ്രാരംഭ 150 സിസി ബൈക്ക് അടുത്തവര്‍ഷം ആദ്യപാദം വിപണിയില്‍ വില്‍പ്പനയ്ക്ക് വരും. മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വിദേശ നിര്‍മ്മിത കിറ്റുകള്‍ ഇറക്കുമതി ചെയ്താണ് 800 - 1000 സിസി ബൈക്കുകളെ അപ്രീലിയ വിപണിയില്‍ കൊണ്ടുവരുന്നത്.

150 സിസി ബൈക്കുമായി അപ്രീലിയ അടുത്തവര്‍ഷം

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും. പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ തലവന്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

150 സിസി ബൈക്കുമായി അപ്രീലിയ അടുത്തവര്‍ഷം

വിഖ്യാത RS V4, ടുവണോ V4 ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍ നിന്നും പ്രചോദനം നേടിയായിരിക്കും 150 സിസി ബൈക്കിനെ അപ്രീലിയ ആവിഷ്‌കരിക്കുക. ഇറ്റാലിയന്‍ പെരുമയുമായി കടന്നുവരുന്ന അപ്രീലിയ ബൈക്കിന് ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. നിലവില്‍ രാജ്യാന്തര വിപണിയില്‍ 125 സിസി ടുവണോ, RS പതിപ്പുകളെ അപ്രീലിയ അണിനിരത്തുന്നുണ്ട്.

150 സിസി ബൈക്കുമായി അപ്രീലിയ അടുത്തവര്‍ഷം

സുഖകരമായ റൈഡിനും സ്പോര്‍ടി ലുക്കിനും അപ്രീലിയയുടെ ബൈക്കുകള്‍ പണ്ടേ സുപ്രസിദ്ധമാണ്. പ്രീമിയം നിരയില്‍ തിളങ്ങുന്ന യമഹ R15 V3.0, സുസുക്കി ജിക്‌സര്‍ SF, ഹോണ്ട CB ഹോര്‍ണറ്റ് മോഡലുകള്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ അപ്രീലിയ ബൈക്കിന് കഴിയും. 17 bhp കരുത്തും 14 Nm torque ഉം അപ്രീലിയയുടെ 150 സിസി എഞ്ചിന് പ്രതീക്ഷിക്കാം.

150 സിസി ബൈക്കുമായി അപ്രീലിയ അടുത്തവര്‍ഷം

നേരത്തെ കോണ്‍സെപ്റ്റ് മോഡലുകളില്‍ ഇതേ എഞ്ചിനാണ് കമ്പനി വിഭാവനം ചെയ്തത്. പ്രീമിയം പരിവേഷം ചാര്‍ത്തുന്നതില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ നിര്‍ണായകമാവും. പിറകില്‍ മോണോഷോക്ക് അബ്‌സോര്‍ബറായിരിക്കും സസ്‌പെന്‍ഷന് വേണ്ടി. മുന്‍ ടയറില്‍ 300 mm ഡിസ്‌ക്കും പിന്‍ ടയറില്‍ 218 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കാനുണ്ടാവും. 80,000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെ പുതിയ അപ്രീലിയ ബൈക്കിന് വില കരുതുന്നതില്‍ തെറ്റില്ല.

Source: ET

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia 150cc Motorcycles Confirmed For India-Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X