നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ബാംഗ്ലൂർ ആസ്ഥാനമായുള്ള EV സ്റ്റാർട്ടപ്പ് കമ്പനിയായ ഏഥർ എനർജി പുതിയ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടർ മാത്രം നിർമ്മിക്കുന്ന ഏഥർ പുതിയ കമ്പനി സ്ഥാപിച്ച് ഉൽപാദന ശേഷി ഏകദേശം 12 മടങ്ങ് വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

മെച്ചപ്പെട്ട സൗകര്യങ്ങളോടെ ഉൽപാദനച്ചെലവും കുറയ്ക്കാനാണ് നിർമ്മാതാക്കളുടെ നീക്കം. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെയുള്ള ഇടുങ്ങിയ ഉത്പന്ന നിരയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും EV ബ്രാൻഡ് ലക്ഷ്യമിടുന്നു.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ഹീറോ മോട്ടോകോർപ്പാണ് സാമ്പത്തികമായി ഏഥർ എനർജിയെ പിന്തുണയ്ക്കുന്നത്. ബ്രാൻഡ് ഇപ്പോഴും പ്രധാനമായും ബാംഗ്ലൂർ നഗരത്തിലാണ് പ്രവർത്തിക്കുന്നത്.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ഈ വർഷം ആദ്യം ചെന്നൈ തങ്ങളുടെ രണ്ടാമത്തെ വിപണിയായി നിർമ്മാതാക്കൾ തിരഞ്ഞെടുത്തിരുന്നു. വരും വർഷങ്ങളിൽ കുറഞ്ഞത് 30-35 നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാൻ ഏഥർ എനർജി തീരുമാനിച്ചു. മുംബൈ, പൂനെ, ഡെൽഹി, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ പട്ടണങ്ങളാണ് പട്ടികയിൽ ഒന്നാമതാണ്.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

നിലവിൽ, ഏഥർ എനർജി 1.15 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടർ മാത്രമാണ് വിൽക്കുന്നത്. ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നം ഏഥർ 340 തന്റെ കൂടുതൽ പ്രീമിയം സഹോദരനായ 450 യുടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതു കാരണം നിർത്തലാക്കിയിരുന്നു.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്നതിനുമുമ്പ് കമ്പനി മറ്റൊരു സ്‌കൂട്ടർ ശ്രേണി പുറത്തിറക്കുന്നതിനുള്ള ഒരുക്കങ്ങളിലാണെന്ന് ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവനീത് ഫോകെല സ്ഥിരീകരിച്ചു.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

അടുത്ത 12-18 മാസത്തിനുള്ളിൽ സ്കൂട്ടറുകൾ അവതരിപ്പിക്കാൻ കഴിയുമെങ്കിലും, ഏഥർ മോട്ടോർസൈക്കിളുകൾ പുറത്തിറങ്ങുന്നതിന് കുറച്ച് വർഷങ്ങൾ കാലതാമസം ഉണ്ടായിരിക്കും.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

പുതിയ സ്കൂട്ടർ ശ്രേണി ഏഥർ 450 -യെക്കാൾ വിലകുറഞ്ഞതായിരിക്കുമെന്നും, എന്നാൽ തീർച്ചയായും 50,000 രൂപയുടെ ഉൽ‌പ്പന്നമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണ്ണ ചാർജിൽ ഏകദേശം 75 കിലോമീറ്റർ മൈലേജ് ഇവ നൽകും.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ഈ പുതിയ ഏഥർ ഇലക്ട്രിക് സ്കൂട്ടർ വരാനിരിക്കുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിനേക്കാൾ വിലകുറഞ്ഞതായിരിക്കും. ബജാജ് അവരുടെ പുതിയ ചേതക് ഇ-സ്കൂട്ടർ 2020 ജനുവരിയിൽ പുറത്തിറക്കും.

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ഏകദേശം 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില. പുതിയ വിലകുറഞ്ഞ ഏഥർ ഇലക്ട്രിക് സ്‌കൂട്ടറും അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read: എന്‍വി ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ഇന്ത്യയില്‍ പുറത്തിറക്കി ക്രയോണ്‍

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ഏഥർ എനർജിയുടെ ഒരു പ്രത്യേകത, പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി ബ്രാൻഡിന് ഡീലർഷിപ്പുകൾ ഇല്ല എന്നതാണ്. പകരം തിരഞ്ഞെടുത്ത ഓരോ നഗരത്തിലും സ്വന്തമായി 3,000 ചതുരശ്രയടിയുള്ള എക്സ്പീരിയൻസ് സെന്ററാണുള്ളത്. പ്രതിവർഷം ഏകദേശം 35,000-40,000 യൂണിറ്റാണ് കമ്പനിയുടെ നിലവിലെ ഉത്പാദന ശേഷി.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

വരാനിരിക്കുന്ന ഗ്രീൻ‌ഫീൽഡ് സൗകര്യത്തോടെ, ഈ കണക്ക് ഏകദേശം 500,000 ആയി ഉയരുകയും പരോക്ഷമായി നിർമ്മാണ ചെലവ് കുറയ്ക്കുകയും ചെയ്യാം.

Most Read: അൾട്രാവയലറ്റ് F77; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

പുതിയ ഫാക്ടറി 2020 സെപ്റ്റംബറോടെ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഏഥർ എനർജിയുടെ പ്രധാന ബാറ്ററി നിർമാണ കേന്ദ്രവും ഇതായിരിക്കും. ഗ്രീൻ‌ഫീൽഡ് ഫാക്ടറി തുറന്നുകഴിഞ്ഞാൽ, നിലവിലുള്ള സൗകര്യം ഗവേഷണ-വികസന കേന്ദ്രമാക്കി മാറ്റും.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy plans to build new factory to reduce production cost. Read more Malayalam.
Story first published: Tuesday, November 26, 2019, 21:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X