ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

ചുരുങ്ങിയ സമയം കൊണ്ടാണ് ഏഥര്‍ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പ്രചാരം നേടിയത്. വൈദ്യുത സ്‌കൂട്ടറുകളെ കുറിച്ച് ജനത്തിനുണ്ടായിരുന്ന കാഴ്ച്ചപ്പാട് ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി തിരുത്തി. ഏഥര്‍ 340, ഏഥര്‍ 450 സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറി വരികയാണ്. കരുത്തും മികവും മാത്രമല്ല, ഏഥര്‍ സ്‌കൂട്ടറുകളുടെ പ്രത്യേകത. പരിപാലന ചിലവുകളും നന്നെ കുറവ്.

ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

പക്ഷെ മോഡലുകളുടെ വില വാങ്ങാന്‍ ചെല്ലുന്നവരെ വീണ്ടും ഇരുത്തിച്ചിന്തിപ്പിക്കുന്നു. 1.15 ലക്ഷം രൂപയാണ് ഏഥര്‍ 340 -ക്ക്. 1.30 ലക്ഷം രൂപ മുടക്കണം ഏഥര്‍ 450 -യ്ക്കായി. വിലകൂടുതലാണെന്ന് പറഞ്ഞ് പലരും പാതി വഴിയില്‍ മടങ്ങുകയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് കമ്പനി പരിഹാരം കണ്ടെത്തിയിരിക്കുന്നു.

ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

ഏഥര്‍ സ്‌കൂട്ടറുകളെ ഉപഭോക്താക്കള്‍ക്ക് ഇനി വാടകയ്‌ക്കെടുക്കാം. നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാഹനം വാടകയ്‌ക്കെടുക്കാനാകുന്ന ലീസിങ് പദ്ധതിക്ക് ഏഥര്‍ എനര്‍ജി തുടക്കം കുറിച്ചു. പ്രതിമാസം 2,274 രൂപ വരെ നല്‍കി ഏഥര്‍ സ്‌കൂട്ടറുകള്‍ വാടകയ്‌ക്കെടുക്കാനുള്ള സൗകര്യമാണുള്ളത്.

ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

ഡൗണ്‍ പെയ്‌മെന്റ് 30,000 രൂപ ആദ്യം അടയ്ക്കണം. ഏഥര്‍ 340, ഏഥര്‍ 450 സ്‌കൂട്ടറുകള്‍ ലീസിങ് വ്യവസ്ഥയില്‍ നേടാനാവും. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇങ്ങനെ:

ഏഥര്‍ 340

  • ഡൗണ്‍ പെയ്‌മെന്റ് തുക: 30,000 മുതല്‍ 65,000 രൂപ വരെ
  • പ്രതിമാസ വാടക: 2,274 രൂപ മുതല്‍ 3,977 രൂപ വരെ
  • വാടക കാലാവധി: 13 മുതല്‍ 36 മാസം വരെ
  • പാക്കേജില്‍ ഉള്‍പ്പെടുന്നത്: ഏഥര്‍ 340, ചാര്‍ജ്ജിംഗ് കേബിള്‍, ഏഥര്‍ സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍
  • ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

    ഏഥര്‍ 450

    • ഡൗണ്‍ പെയ്‌മെന്റ് തുക: 40,000 രൂപ മുതല്‍ 75,000 രൂപ വരെ
    • പ്രതിമാസ വാടക: 2,517 രൂപ മുതല്‍ 4,220 രൂപ വരെ
    • വാടക കാലാവധി: 13 മുതല്‍ 36 മാസം വരെ
    • പാക്കേജില്‍ ഉള്‍പ്പെടുന്നത്: ഏഥര്‍ 450, ഹോം ചാര്‍ജ്ജിംഗ് പോയിന്റ്, ഏഥര്‍ സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍
    • ലീസിങ് പദ്ധതിയുടെ അവസാനം ഉപഭോക്താവിന് ആദ്യമടച്ച ഡൗണ്‍ പെയ്‌മെന്റ് തുക തിരിച്ചു നേടാം. ആകര്‍ഷകമായ നാലു സബ്‌സ്‌ക്രിപ്ന്‍ പദ്ധതികള്‍ക്കൂടി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്.

      ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

      ഏഥര്‍ വണ്‍ (പ്രതിവര്‍ഷം 8,400 രൂപ + ജിഎസ്ടി)

      • ഹോം ചാര്‍ജ്ജിംഗ്
      • പബ്ലിക് ചാര്‍ജ്ജിംഗ്
      • വാഹന സര്‍വീസ്
      • കണക്ടഡ് സര്‍വീസ്
      • ഏഥര്‍ സര്‍വീസ് (പ്രതിവര്‍ഷം 6,000 രൂപ + ജിഎസ്ടി)

        • വാഹന സര്‍വീസ്
        • കണക്ടഡ് സര്‍വീസ്
        • ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

          ഏഥര്‍ ചാര്‍ജ് (പ്രതിവര്‍ഷം 6,000 രൂപ + ജിഎസ്ടി)

          പബ്ലിക് ചാര്‍ജ്ജിംഗ്

          കണക്ടഡ് സര്‍വീസ്

          ഏഥര്‍ കണക്ട് (പ്രതിവര്‍ഷം 3,000 രൂപ + ജിഎസ്ടി)

          • കണക്ട് സര്‍വീസ്
          • ഒരേ അച്ചില്‍ നിന്നും വാര്‍ത്തെടുത്ത രൂപകല്‍പനയാണ് ഏഥര്‍ സ്മാര്‍ട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക്. ഏഥര്‍ 450 -യുടെ ടയറുകള്‍ക്ക് ലഭിച്ച പച്ച വലയം ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മോഡലുകളും കാഴ്ചയില്‍ ഒരുപോലെ. എന്നാല്‍ പ്രകടനക്ഷമത ഇരുമോഡലുകളിലും വ്യത്യസ്തമാണ്.

            ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

            പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 340 -യ്ക്ക് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗം 70 കിലോമീറ്ററും. ഒറ്റ ചാര്‍ജ്ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമോടാന്‍ 340 -യ്ക്ക് പറ്റും. അതേസമയം നിശ്ചലാവസ്ഥയില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450 പിന്നിടും.

            ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

            80 കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റ ചാര്‍ജ്ജില്‍ സ്‌കൂട്ടര്‍ പിന്നിടുക 75 കിലോമീറ്റര്‍. 340, 450 മോഡലുകളില്‍ ഒരുങ്ങുന്ന വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque -മാണ് സൃഷ്ടിക്കുക. ബ്രഷ്ലെസ് ഡിസി മോട്ടോറാണ് ഇരു സ്‌കൂട്ടറുകളിലും.

            ഏഥര്‍ സ്‌കൂട്ടറുകള്‍ ഇനി വാടകയ്ക്ക് വാങ്ങാം

            ഏഥര്‍ എനര്‍ജി വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സംവിധാനവും മോഡലുകളുടെ വിശേഷമാണ്. ബാറ്ററി കാലവാധി മൂന്നു വര്‍ഷം (അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി). 7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ചാര്‍ജ്ജിംഗ് പോയിന്റ് ട്രാക്കറും സ്‌കൂട്ടറില്‍ ഒരുങ്ങുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, February 20, 2019, 10:13 [IST]
English summary
Ather Energy Rental/Leasing Plans Introduced. Read in Malayalam.
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X