റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

വിപണി ഏറെ പ്രതീക്ഷയോടെയാണ് ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക്കിന്റെ വരവിനായി കാത്തിരിക്കുന്നത്. 2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ വാഹനത്തെ അവതരിപ്പിച്ചെങ്കിലും വാഹനത്തെ സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

എന്നാല്‍ വാഹനത്തിന്റെ ഫീച്ചറുകള്‍ വെളിപ്പെടുത്തി കമ്പനി പുറത്തുവിടുന്ന വീഡിയേകള്‍ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഏറ്റെടുത്തു തുടങ്ങി. ഇപ്പോഴിതാ കമ്പനി പുതിയൊരു വീഡിയോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

വിപണിയിലെത്താനിരിക്കുന്ന ഇലക്ട്രിക്ക് ചേതക്കില്‍ റിവേഴ്‌സ് ഗിയര്‍ സൗകര്യമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്. ചേതക്കിലെ റിവേഴ്‌സ് ഗിയര്‍ ജീവിതം കൂടുതല്‍ എളുപ്പമാക്കും എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് പേജില്‍ ചേതക്ക്, വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

?rel=0&showinfo=0&autoplay=1" frameborder="0">

വാഹനം വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി ഇലക്ട്രിക്ക് ചേതക്കിനെ പരിചയപ്പെടുത്താന്‍ ഒക്ടോബര്‍ 16 -ന് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച ചേതക്കിന്റെ യാത്ര നവംബര്‍ 14 -ന് പൂനെയില്‍ അവസാനിക്കാനിക്കെയാണ് പുതിയ വീഡിയോ ബജാജ് പങ്കുവെച്ചിരിക്കുന്നത്.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

ഏകദേശം 20 റൈഡര്‍മാരുടെ സംഘമാണ് ചേതക് ഇലക്ട്രിക്കുമായി ഇന്ത്യയില്‍ വിവിധ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നത്. ഈ യാത്ര 2019 നവംബര്‍ 14 -ന് പൂനെയില്‍ അവസാനിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം അവിടെയുള്ളവര്‍ക്ക് കാണുന്നതിനും വാഹനത്തെക്കുറിച്ച് അറിയുന്നതിനും അവസരം ഉണ്ടെന്നും കമ്പനി അറിയിച്ചു.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി 2019 നവംബര്‍ മാസം മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. സൂചനകള്‍ പ്രകാരം അടുത്ത വര്‍ഷം ജനുവരിയോടെ ചേതക്ക് നിരത്തുകളിലേക്കെത്തും.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ചോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ലക്ഷം രൂപ വരെ ഇലക്ട്രിക്ക് സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം. ബംഗളൂരു, പൂനെ നഗരങ്ങളിലാണ് സ്‌കൂട്ടര്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുക.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

പ്രീമിയം സ്‌കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

Most Read: അൾട്രാവയലറ്റ് F77 ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്.

റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, November 13, 2019, 19:27 [IST]
English summary
Bajaj Chetak Electric Scooter Reverse Mode video revealed. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X