ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

തങ്കളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

പുതിയ ഇലക്ട്രിക്ക സ്‌കൂട്ടറിന്റെ പേര് എന്തായിരിക്കുമെന്ന കമ്പനി വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിരുന്നില്ല. വിപണിയില്‍ അവതരിപ്പിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ മുൻപാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പേര് ചേതക് ആയിരിക്കും എന്ന് കമ്പനി അറിയിച്ചത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ഒരുകാലത്ത് ബാജജിന്റെ സ്‌കൂട്ടര്‍ നിരയില്‍ വാഹനപ്രേമികള്‍ ഏറ്റെടുത്തൊരു സ്‌കൂട്ടറായിരുന്നു ചേതക്. ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ഇതേ പേരില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളോടെ ആയിരിക്കും ബജാജ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എത്തുക. ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ്, വളഞ്ഞ ബോഡി പാനലുകള്‍ എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസിക്ക് അനുഭൂതി പകരുന്ന ഇന്‍ട്രമന്റ് കണ്‍സോളാണ് സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും സ്‌കൂട്ടറിലുണ്ട്.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ബംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കുക. 2020 ജനുവരിയോടെ സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിക്കും.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ബജാജ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന് ധാരാളം വിജയങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ജര്‍മന്‍ ഇലക്ട്രിക്ക ആന്‍ഡ് ടെക്നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് ചേതക് ഇലക്ട്രിക്ക സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

വില സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏകദേശം 1.5 ലക്ഷം രൂപ വരെ സ്‌കൂട്ടറിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

2020 -ഓടെ ഇലക്ട്രിക്ക ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം.

ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

അതേസമയം ബജാജ് ഓട്ടോയും, ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുമായ കെടിഎമ്മും ഒന്നിച്ച് ഒരു പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വൈകാതെ വിപണിയില്‍ എത്തിക്കും. ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

More from DriveSpark

Article Published On: Wednesday, October 16, 2019, 16:22 [IST]
English summary
Bajaj Chetak Electric Scooter Unveiled. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X