ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

കമ്മ്യൂട്ടര്‍ നിരയിലേക്ക് പുത്തന്‍ ബൈക്കുമായി ബജാജ്. പുതിയ ബജാജ് CT110 ഇന്ത്യയിലെത്തി. 37,997 രൂപയാണ് ബൈക്കിന്റെ പ്രാരംഭ വില. കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ CT110 -ലുണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് സംവിധാനമുള്ള CT110 മോഡല്‍ 44,352 രൂപ ഷോറൂം വില കുറിക്കും (ദില്ലി).

ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

ബജാജ് നിരയില്‍ CT100 -നും പ്ലാറ്റിന 110 -നും ഇടയ്ക്കാണ് പുതിയ CT110 -ന് സ്ഥാനം. CT100 -ല്‍ നിന്നും വേറിട്ടു നില്‍ക്കാനായി CT110 -ന്റെ ഡിസൈനില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. കറുപ്പഴകാണ് ബൈക്കിന്റെ എഞ്ചിന്. ഹാന്‍ഡില്‍ബാറുകള്‍ക്കും സസ്‌പെന്‍ഷനും അലോയ് വീലുകള്‍ക്കും നിറം കറുപ്പുതന്നെ.

ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

പുതിയ സ്റ്റിക്കറുകളും ബോഡി ഗ്രാഫിക്‌സും CT110 -ന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കും. യാത്രാസുഖം വര്‍ധിപ്പിക്കാനായി പതുപതുത്ത സീറ്റാണ് ബൈക്കിന് ബജാജ് നല്‍കുന്നത്. ഇന്ധനടാങ്കില്‍ റബര്‍ പാഡിങ്ങും ഒരുങ്ങുന്നുണ്ട്. പുതിയ 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് CT110 -ന്റെ ഹൃദയം.

ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ 8.6 bhp കരുത്തും (7,000 rpm -ല്‍) 9.81 Nm torque ഉം (5,000 rpm -ല്‍) പരമാവധി സൃഷ്ടിക്കും. പ്ലാറ്റിന 110 -ലും ഇതേ എഞ്ചിനാണ് തുടിക്കുന്നത്. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. CT100 -ലെ സസ്‌പെന്‍ഷന്‍ യൂണിറ്റുതന്നെ CT110 -ലേക്കും ബജാജ് കടമെടുക്കുന്നു.

ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

125 mm ട്രാവലുള്ള ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ പിന്‍ ടയറുകളില്‍ ഡ്രം യൂണിറ്റാണ് ബ്രേക്കിങ് നിര്‍വഹിക്കുക. കോമ്പി ബ്രേക്കിങ് സംവിധാനവും ആന്റി - സ്‌കിഡ് അസിസ്റ്റും ബജാജ് CT110 -ല്‍ അടിസ്ഥാന ഫീച്ചറുകളാണ്.

ബജാജ് CT110 വിപണിയില്‍ — വില 37,997 രൂപ

മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്‌ളെയിം റെഡ് നിറങ്ങള്‍ CT110 -ല്‍ തിരഞ്ഞെടുക്കാം. രാജ്യമെങ്ങുമുള്ള ബജാജ് ഡീലര്‍ഷിപ്പുകളില്‍ പുതിയ CT110 ലഭ്യമാണ്. വിപണിയില്‍ ഹീറോ HF ഡീലക്‌സ്, ഹീറോ സ്‌പ്ലെന്‍ഡര്‍, ടിവിഎസ് റേഡിയോണ്‍, ടിവിഎസ് സ്‌പോര്‍ട് ബൈക്കുകളുമായാണ് ബജാജ് CT110 -ന്റെ മത്സരം.

Most Read Articles

Malayalam
English summary
New Bajaj CT110 Launched In India — Prices Start At Rs 37,997. Read in Malayalam.
Story first published: Thursday, July 11, 2019, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more