പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

2019 ഓഗസ്റ്റ് മാസത്തിലാണ് ബജാജ് പുതിയ പള്‍സര്‍ 125 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രം പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതായാണ് വിവരം.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡ്രം പതിപ്പിനെ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. പകരം ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ വിവരങ്ങളും വിലയും മാത്രമാണ് സൈറ്റില്‍ ലഭ്യമായിരിക്കുന്നത്. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലായിരുന്നു ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചത്.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

എന്നാല്‍ സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമായിരുന്ന ബൈക്കുകളും പിന്‍വലിച്ചു. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ നിറത്തില്‍ ഉള്ള മോഡലിന്റെ ചിത്രം മാത്രമാണ് കമ്പനി സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ഇതുവരെ ബൈക്കിന് 40,000 -ല്‍ അധികം യൂണിറ്റുകളുടെ വില്‍പ്പനയാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത്. പള്‍സര്‍ 125 സിസി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കണാഡേ നേരത്തെ വ്യക്തമാക്കിയിരുന്നു.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്‌പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ പള്‍സര്‍ 125 ഒരു പുതിയ ശ്രേണി തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല.

Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

2055 mm നീളവും 755 mm വീതിയും 1060 mm ഉയരവും 1320 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 140 കിലോഗ്രാമാണ് ആകെ ഭാരം. 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Most Read: ബ്രെസ്സ, എസ്-ക്രോസ്സ് ബിഎസ് VI മോഡലുകൾ 2020 മാർച്ചിനു മുമ്പ് പുറത്തിറക്കുമെന്ന് മാരുതി

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

12 bhp കരുത്തും 11 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

Most Read: BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

സുരക്ഷയ്ക്കായി മുന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. പള്‍സര്‍ 125 -ന്റെ സ്പ്ലിറ്റ് സീറ്റ് പതിപ്പിനെയും അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

ഡിസൈനിലും ഗ്രാഫിക്സിലും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത.

More from DriveSpark

Article Published On: Tuesday, November 26, 2019, 8:30 [IST]
English summary
Bajaj Discontinues Pulsar 125 Drum Version In India. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X