2019 ബജാജ് ഡോമിനാര്‍ ബ്രോഷര്‍ ചോര്‍ന്നു, പുതിയ ബൈക്കിന്റെ വിവരങ്ങള്‍ പുറത്ത്
പുത്തന്‍ ബജാജ് ഡോമിനാറിനെ വിപണി കാത്തിരിക്കുകയാണ്. ചകാന്‍ ശാലയില്‍ മോഡലിന്റെ ഉത്പാദനം കമ്പനി തുടങ്ങി. ഇനി ഏതാനും ദിവസങ്ങള്‍ക്കകം 2019 ഡോമിനാര്‍ 400 വില്‍പ്പനയ്ക്ക് വരും. ഇത്തവണ ഒരുപിടി വലിയ മാറ്റങ്ങളുണ്ട് ബജാജ് ഡോമിനാറില്‍. പ്രീമിയം അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണിതില്‍ പ്രധാനം. പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം ഇരട്ട ബാരല്‍ ശൈലി പിന്തുടരും. ഇന്‍സ്ട്രമെന്റ് കണ്‍സോളും കമ്പനി പരിഷ്‌കരിച്ചു. ഇപ്പോള്‍ പുതിയ ഡോമിനാറിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ബജാജ് തയ്യാറാക്കിയ ബ്രോഷറിലൂടെ പുറത്തുവരികയാണ്.

പുതിയ മോഡലിന്റെ ആകാരയളവില്‍ വലിയ മാറ്റങ്ങളില്ല. 2,156 mm നീളവും 1,112 mm ഉയരവും ബൈക്കിനുണ്ട്. വീല്‍ബേസ് 1,453 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 157 mm -ല്‍ തുടരുന്നു. അതേസമയം 813 mm -ല്‍ നിന്നും 836 mm ആയി ഡോമിനാറിന്റെ വീതികൂടി. 184.5 കിലോയാണ് ഭാരം. എഞ്ചിന്‍ DOHC യൂണിറ്റാണ്. കൂടുതല്‍ കരുത്തുത്പാദനത്തിന് ഇതുവഴിതെളിക്കും.

39.3 bhp കരുത്തും 35 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് ശേഷിയുണ്ട്. സ്ലിപ്പര്‍ ക്ലച്ചോടുള്ള ആറു സ്പീഡ് ഗിയര്‍ബോക്‌സ് ബൈക്കില്‍ തുടരും. സസ്‌പെന്‍ഷന് വേണ്ടി അപ്‌സൈഡ് ഫോര്‍ക്കുകളാണ് മുന്നിലുള്ളത്. മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കുകയാണുണ്ടായത്.

കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് 2019 ഡോമിനാറിലെ മറ്റൊരു മുഖ്യാകര്‍ഷണം. ശരാശരി മൈലേജ്, ഇന്ധന ഉപഭോഗം, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ പുതിയ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭ്യമാക്കും. ഇന്ധനടാങ്കിലുമുണ്ട് പുത്തന്‍ ഡിസ്പ്ലേ സ്‌ക്രീന്‍. ഗിയര്‍നില, ക്ലോക്ക്, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്റര്‍ വിവരങ്ങള്‍ ഇന്ധനടാങ്കിലെ ഡിസ്പ്ലേ വെളിപ്പെടുത്തും.

2016 -ല്‍ അവതരിച്ച ഡോമിനാറിന് ലഭിക്കുന്ന ആദ്യ പ്രധാന അപ്ഡേറ്റാണിത്. പഴയ ഡോമിനാര്‍ ഉടമകളുടെ അഭിപ്രായം പുതിയ മോഡലിന്റെ ഒരുക്കത്തില്‍ കമ്പനി ചെവികൊണ്ടിട്ടുണ്ട്. പഴയ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമായിരിക്കും പുതിയ മോഡലിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടന ബൈക്കിന്റെ ശബ്ദത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് വിവരം.

ഇരട്ട ചാനല്‍ എബിഎസ് സംവിധാനം ഡോമിനാറില്‍ അടിസ്ഥാന ഫീച്ചറായി പ്രതീക്ഷിക്കാം. മുന്‍തലമുറയെപോലെ എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പ് ഇക്കുറി വില്‍പ്പനയ്ക്ക് വരില്ല.
നിലവില്‍ 1.63 ലക്ഷം രൂപയാണ് ഇരട്ട ചാനല്‍ എബിഎസുള്ള ഡോമിനാര്‍ പതിപ്പിന് വിപണിയില്‍ വില. 2019 ഡോമിനാര്‍ പതിപ്പില്‍ ചെറിയ വിലവര്‍ധനവ് എന്തായാലും ഒരുങ്ങും. മുപ്പതിനായിരം രൂപ വരെ ബൈക്കിന് വില കൂടുമെന്ന് സൂചനയുണ്ട്. ഏപ്രിലില്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നത് മാനിച്ച് നിരയില്‍ നിന്നും എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പിനെ കമ്പനി പൂര്‍ണ്ണമായും പിന്‍വലിക്കും. മഹീന്ദ്ര മോജോ, ബിഎംഡബ്ല്യു G310 R, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകളുമായാണ് ബജാജ് ഡോമിനാര്‍ 400 -ന്റെ മത്സരം.
Source: Bikers Janata Party


Click it and Unblock the Notifications








