ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

125 സിസി വിഭാഗം കൈയ്യടക്കാനായി NS 125 -നെ അടുത്ത മാസം പുറത്തിറക്കാന്‍ ബജാജ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പള്‍സര്‍ നിര ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്നതായി കമ്പനി പറയുന്നു. അതോടൊപ്പം തന്നെ 125 സിസി വിഭാഗത്തിലും ആവശ്യക്കാര്‍ കൂടുന്നു, അതിനാല്‍ തന്നെ ഈ വിഭാഗത്തില്‍ വലിയൊരു ശതമാനം കണ്ണ് വച്ചുകൊണ്ടാണ് ബജാജിന്റെ ഈ നീക്കം.

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

2019 -ല്‍ തങ്ങള്‍ പുതിയ 125 സിസി ബൈക്ക് വിപണിയിലെത്തിക്കുമെന്ന് ബജാജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചിരുന്നു. രാജീവ് ബജാജ് 2018 -ല്‍ 125 സിസി വാഹനത്തെപ്പറ്റി അറിച്ചതിന് പിന്നാലെയാണ് രാകേഷിന്റെ പ്രസ്താവന. രാജ്യത്ത് പ്രതിമാസം 2.5 ലക്ഷം യൂണിറ്റ് വിറ്റുവരവുള്ള 125 സിസി വിഭാഗത്തിന്റെ നല്ലൊരു ശതമാനം പിടിച്ചടക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്.

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

പുതിയ ബജാജ് NS 125 പള്‍സര്‍ NS നിരയുടെ അതേ രൂപഭാവം തന്നെ നിലനിര്‍ത്താനാണ് സാധ്യത. പുതിയ ബോഡി ഗ്രാഫിക്‌സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നു.

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

NS 125 -ല്‍ വരുന്ന മറ്റ് ഘടകങ്ങള്‍ മുമ്പ് പിന്‍വലിച്ച പള്‍സര്‍ 135 LS -ല്‍ നിന്ന് കടം കൊണ്ടതാണ്. കൂര്‍ത്ത ഹെഡ്‌ലാമ്പ് ഡിസൈന്‍, ഉയര്‍ന്ന വിന്റ് സ്രീന്‍, പാതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, അനലോഗ് ടാക്കോമീറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കറുപ്പ്, ചുമല, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്.

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

വാഹനത്തിന് മുന്‍പില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. മുന്‍ വശത്ത് കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളാണ് പുതിയ NS 125 -ന് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ്.

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും

12 bhp കരുത്തും 11 Nm torque നല്‍കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്. വാഹനം 125 സിസി ആയതുകൊണ്ട് ABS -ന്റെ ആവശ്യമില്ല. 70,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

More from DriveSpark

Article Published On: Friday, July 5, 2019, 19:02 [IST]
English summary
Bajaj to launch all new Ns 125 next month. Read More Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X