40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

2019 ഓഗസ്റ്റ് മാസത്തിലാണ് ബജാജ് പുതിയ പള്‍സര്‍ 125 -നെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. ഇതുവരെ ബൈക്കിന് 40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിക്കാന്‍ സാധിച്ചെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

പള്‍സര്‍ 125 -ല്‍ രണ്ട് വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. പള്‍സര്‍ 125 സിസി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കണാഡേ വ്യക്തമാക്കിയിരുന്നു.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ പള്‍സര്‍ 125 ഒരു പുതിയ ശ്രേണി തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്‌ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. 2055 mm നീളവും 755 mm വീതിയും 1060 mm ഉയരവും 1320 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 140 കിലോഗ്രാമാണ് ആകെ ഭാരം.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12 bhp കരുത്തും 11 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

Most Read: ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

പള്‍സര്‍ 125 -ന്റെ സ്പ്ലിറ്റ് സീറ്റ് പതിപ്പിയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഡിസൈനിലും ഗ്രാഫിക്‌സിലും കുറച്ച് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പ്ലിറ്റ് സീറ്റും അതിനൊപ്പം പുതിയൊരു ഗ്രാഫിക്‌സുമാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത.

Most Read: വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

നിയോണ്‍ പതിപ്പില്‍ സിംഗിള്‍ സീറ്റ് ഘടനയായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ സ്പ്ലിറ്റ് ചെയ്ത സീറ്റ് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. അതിനൊപ്പം ആരെയും ആകര്‍ഷിക്കുന്ന ഗ്രാഫിസും വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്.

Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

ബ്ലാക്ക്-റെഡ് ഇരട്ട നിറങ്ങള്‍ ബൈക്കിന്റെ സ്‌പോര്‍ടി ഭാവം വര്‍ധിപ്പിച്ചിരിക്കുന്നത് കാണാം. മുന്നിലെ മഡ്ഗാഡിലും, ഇന്ധന ടാങ്കിലും, എഞ്ചിന്റെ പുറം ചട്ട, വീലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ ഗ്രാഫിക്‌സ് ഡീസൈന്‍ കാണാന്‍ സാധിക്കും.

40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

ഈ മാറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബൈക്കില്‍ കമ്പനി മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. പള്‍സര്‍ ബൈക്കുകളുടെ സ്ഥിരം മുഖം തന്നെയാണ് പുതിയ നിയോണ്‍ വകഭേദത്തിനും.

More from DriveSpark

Article Published On: Thursday, October 24, 2019, 12:35 [IST]
English summary
Bajaj Pulsar 125 sales cross 40,000 units. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X