ബജാജ് പള്‍സര്‍ 125 ഈ മാസം പുറത്തിറങ്ങും
പള്‍സര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ ബൈക്കായ പള്‍സര്‍ 125 -നെ ബജാജ് ഈ മാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. രാജ്യത്ത് ഉടനടി നടപ്പിലാക്കുന്ന ബഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രമാണിച്ചാവും ബജാജ് വാഹത്തെ പുറത്തറക്കുന്നത്.

കൊളമ്പ്യ, പോളന്‍ഡ് എന്നിവിയങ്ങളില്‍ വില്പ്പനയിലുള്ള പര്‍സര്‍ NS -ന്റെ രൂപത്തിലുള്ള 125 സിസി പതിപ്പിനു പകരം പുതിയ ഇന്ത്യന്‍ പതിപ്പിന് പള്‍സര്‍ 150 -യുടെ പരമ്പരാഗത ഡിസൈന്‍ ശൈലി തുടരാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

മുമ്പ് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ വാഹനത്തിന് പള്‍സര്‍ NS -ന്റെയും, വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിച്ച പള്‍സര്‍ LS 135 -ന്റെയും ഘടകങ്ങള്‍ ചേര്‍ത്തുള്ള ഡിസൈനാവും എന്നാണ് സൂചിപ്പിച്ചിരുന്നത്.

LS 135 -ന്റെ കൂര്‍ത്ത ഹെഡ്‌ലാമ്പ് ഡിസൈന്‍, ഉയര്‍ന്ന വിന്റ് സ്രീന്‍, പാതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് കരുതിയിരുന്നത്.

രാജ്യത്ത് പ്രതിമാസം 2.5 ലക്ഷം യൂണിറ്റ് വിറ്റുവരവുള്ള 125 സിസി വിഭാഗത്തിന്റെ നല്ലൊരു ശതമാനം പിടിച്ചടക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഹോണ്ട CB ഷൈന്‍, ഹീറോ ഗ്ലാമര്‍ എന്നിവ കൈയ്യാളുന്ന 125 സിസി വിഭാഗത്തില്‍ പള്‍സര്‍ 125 -ന്റെ വരവോടുകൂടെ മത്സരം മുറുകും എന്നത് ഉറപ്പാണ്.

ഈ വിഭാഗത്തില്‍ പെട്ടെന്ന് പൊരുതി ജയിക്കുക എന്നത് ബജാജിന് അത്ര എളുപ്പമുള്ള കാര്യമല്ല. 12 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ്. വാഹനം 150 സിസി താഴെയായതിനാല്‍ ABS -ന്റെ ആവശ്യമില്ല. 60,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

പുതിയ ബോഡി ഗ്രാഫിക്‌സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്നു.

വാഹനത്തിന് മുന്‍പില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പക്ക് ഫോര്‍ക്കുകളാണ് പുതിയ പള്‍സര്‍ 125 -ന്റെ മുന്‍ വശത്ത് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ്.

കറുപ്പ്, ചുമല, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്. ഇവയ്‌ക്കൊപ്പം പുതിയ നിയോണ്‍ നിറത്തിലുള്ള പതിപ്പും ബജാജ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
Source: Bikedekho


Click it and Unblock the Notifications








