ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

ഇന്ത്യന്‍ വിപണിയില്‍ നിന്ന് തങ്ങളുടെ പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ V15 -നെ കമ്പനി പിന്‍വലിച്ചു. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവിലുണ്ടെങ്കിലും വാഹനത്തിന്റെ നിര്‍മ്മാണം ബജാജ് നിര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

2016 -ലാണ് V15 -നെ ബജാജ് രാജ്യത്ത് പുറത്തിറക്കുന്നത്. ഡിസൈനും, യാത്രാസുഖവും, ന്യായമായ വിലയും വിപണിയില്‍ വാഹനത്തിന് നല്ലൊരു തുടക്കം നല്‍കി.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

ഇന്ത്യ നേവിയുടെ പടക്കപ്പലായ INS വിക്രാന്തിന്റെ ലോഹം ഉപയോഗിച്ചാണ് V15 -ന്റെ നിര്‍മ്മാണം എന്നതും വാഹനത്തിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈക്കിന്റെ വില്‍പ്പന വളരെ മോശമാണ്.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

2019 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സുരക്ഷാ ചട്ടങ്ങള്‍ കാരണം വാഹനത്തിന്‍ നിര്‍മ്മാണം ബജാജ് നിര്‍ത്തി വച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

പുതിയ ചട്ട പ്രകാരം 150 സിസിയും അതിന് മുകളിലുമുള്ള ഇരുചക്ര വാഹനത്തിനെല്ലാം അടിസ്താനമായി ABS സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ V15 -ല്‍ ബജാജ് ഈ മാറ്റം സമയത്ത് നടപ്പിലാക്കിയില്ല.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

V15 പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കിന് 12 bhp കരുത്തും 10.7 Nm torque ഉം പുറപ്പെടുവിക്കുന്ന 149.5 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് ബജാജ് നല്‍കിയിരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

65,626 രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം V15 -നെ പുതുക്കിയാല്‍ വാഹനത്തിന്റെ വില ഉയരും. അതിനാല്‍ തങ്ങളുടെ കൂടുതല്‍ വിജയകരമായ പള്‍സര്‍ നിരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് V15 -നെ പിന്‍ വലിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ബജാജ് V15 വിപണിയില്‍ നിന്ന് പിന്‍വലിച്ചു

എന്നാല്‍ ഭാവിയില്‍ ബജാജ് V വിഭാഗം വീണ്ടും പുറത്തിറക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് പിന്‍വലിച്ച V12 എന്ന മോഡലിനെയും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി നിര്‍മ്മാതാക്കള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 സിസിയുടെ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ കോമ്പി ബ്രേക്കിങ് സാങ്കേതികവിദ്യയും വാഹനത്തില്‍ ഉള്‍പ്പെടുത്തും.

Source: BikeWale

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj V15 Discontinued In India — Will Bajaj Come Out With A Replacement Soon? Read More Malayalam.
Story first published: Friday, July 12, 2019, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X