ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

ഇന്ത്യയില്‍ ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി. അഞ്ചുലക്ഷം രൂപ വിലയില്‍ ബെനലി TRK 502 വിപണിയില്‍. ഓഫ്‌റോഡ് ശേഷി കൂടിയ TRK 502X പതിപ്പിനെയും നിരയില്‍ ബെനലി കൊണ്ടുവന്നിട്ടുണ്ട്. 5.4 ലക്ഷം രൂപയാണ് TRK 502X -ന് വില. രാജ്യത്തെ മുഴുവന്‍ ബെനലി ഡീലര്‍ഷിപ്പുകളും TRK 502 മോഡലുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക 10,000 രൂപ. റോഡ് ടയറുകളും അലോയ് വീലുകളും സ്റ്റാന്‍ഡേര്‍ഡ് TRK 502 മോഡലിന് ബെനലി നല്‍കുമ്പോള്‍, ഡ്യൂവല്‍ പര്‍പ്പസ് ടയറുകളും സ്‌പോക്ക് റിമ്മുകളുമാണ് TRK 502X ഓഫ്‌റോഡ് പതിപ്പില്‍.

ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

നീളംകൂടിയ മുന്‍ പിന്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ ദുര്‍ഘടമായ പ്രതലങ്ങളില്‍ ബൈക്കിനെ തുണയ്ക്കും. ഇരു ബൈക്കുകളും ഒരേ ഷാസിയും ബോഡി പാനലുകളുമാണ് പങ്കിടുന്നത്. എഞ്ചിനും സമാനം. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 499.6 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ 47 bhp കരുത്തും 45 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്.

ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

രൂപഭാവത്തില്‍ TRK 502, TRK 502X ബൈക്കുകളുടെ അക്രമണോത്സുക ശൈലി തെളിഞ്ഞുകാണാം. ഓഫ്‌റോഡിംഗ് സാഹസങ്ങള്‍ മുന്‍നിര്‍ത്തി 502X -ന് പ്രത്യേക ബാഷ് പ്ലേറ്റ് കമ്പനി കൂടുതല്‍ നല്‍കിയിട്ടുണ്ട്. എഞ്ചിന് കവചമൊരുക്കാനാണിത്. മോഡലില്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ഏറെ ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാരണത്താല്‍ ആഴമേറിയ ജലാശയങ്ങള്‍ പിന്നിടുമ്പോള്‍ എക്‌സ്‌ഹോസ്റ്റില്‍ വെള്ളം കയറില്ല.

ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

17 ഇഞ്ച് വലുപ്പമുണ്ട് ബെനലി 502X മോഡലിന്റെ മുന്‍ ടയറിന്. പിന്‍ ടയറിന് വലുപ്പം 17 ഇഞ്ചും. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് TRK 502 -ല്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് 17 ഇഞ്ചാണ് വലുപ്പം. 2,200 mm നീളവും 915 mm വീതിയും 1,450 mm ഉയരവും ബെനലിയുടെ പുതിയ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കുണ്ട്. സ്റ്റാന്‍ഡേര്‍ഡ് 502 മോഡല്‍ 800 mm സീറ്റ് ഉയരും കുറിക്കും. 502X മോഡലിന് 840 mm ആണ് സീറ്റ് ഉയരം.

ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

20 ലിറ്റര്‍ ശേഷി ഇരു ബൈക്കുകളിലെയും ഇന്ധനടാങ്കുകള്‍ക്കുണ്ട്. 320 mm ഇരട്ട ഡിസ്‌ക്ക് മുന്നിലും 260 mm ഡിസ്‌ക്ക് പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. സസ്‌പെന്‍ഷന് വേണ്ടി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് യൂണിറ്റുമാണ് നിലകൊള്ളുന്നത്. എബിഎസ് സുരക്ഷ ഇരു മോഡലുകളും അവകാശപ്പെടും. വിപണിയില്‍ കവാസാക്കി വേര്‍സിസ് 650, സുസുക്കി V-സ്‌ട്രോം 650 മോഡലുകളുമായാണ് പുതിയ ബെനലി ബൈക്കുകളുടെ മത്സരം.

ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി ഇന്ത്യയില്‍

ഇരു ബൈക്കുകളിലും അഞ്ചു വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റി കമ്പനി ഉറപ്പുവരുത്തും. റെഡ്, വൈറ്റ്, ഗ്രെയ് എന്നീ മൂന്നു നിറപ്പതിപ്പുകളാണ് TRK 502 മോഡലുകളിലുള്ളത്. രാജ്യാന്തര വിപണിയില്‍ ലഗ്ഗേജ് ബോക്‌സ്, പാനിയറുകള്‍ ഉള്‍പ്പെടെ നിരവധി ആക്‌സസറികള്‍ TRK 502 -ന് ബെനലി ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലും ഈ ആക്‌സസറികള്‍ ഒരുങ്ങുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

More from DriveSpark

Article Published On: Tuesday, February 19, 2019, 10:08 [IST]
English summary
Benelli TRK 502 Adventure-Tourer Launched In India. Read in Malayalam.
കൂടുതല്‍... #ബെനലി #benelli #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X