ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

കഴിഞ്ഞ വര്‍ഷം ഇരുചക്ര വാഹന വിപണി തളിര്‍ത്ത് നിന്ന കാലത്ത് ഓരോ മണിക്കൂറിലും 35 പുതിയ വാഹനങ്ങളാണ് നഗരത്തിലെ നിരത്തുകളിലേക്കിറങ്ങിയിരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ 150 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2009 -ല്‍ 18 ലക്ഷത്തില്‍ കിടന്ന ചെന്നൈ നഗരത്തിലെ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 2019 -ല്‍ 45 ലക്ഷം കടന്നിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

ഡെല്‍ഹിയും,ബാംഗളൂരും കഴിഞ്ഞ് ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് ചെന്നൈ നഗരം. ഡെല്‍ഹിയില്‍ 70 ലക്ഷവും, ബാംഗളൂരില്‍ 50 ലക്ഷവുമാണ് ഇരുചക്ര വാഹനങ്ങളുടെ കണക്ക്.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം പെരുകാന്‍ നിരവധി കാരണങ്ങളുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളുടെ പരിതാപകരമായ അവസ്ഥ, ഇന്ധനക്ഷമത, എളുപ്പത്തില്‍ ലഭിക്കുന്ന വായ്പ്പകള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

അടുത്തിടെ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സംസ്ഥനത്ത ലാഭമല്ലാത്ത ് 1400 റൂട്ടുകളിലേക്കുള്ള സര്‍ക്കാര്‍ ബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തിയതായി സംസ്ഥാന ഗതാഗതമന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ വ്യക്തമാക്കി. പല കുഞ്ഞ് ഗ്രാമങ്ങളേയും നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വ്വീസുകളായിരുന്നു ഇവയില്‍ കൂടുതലും.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

ദൈനംദിനം ജോലിക്കായി യാത്ര ചെയ്യുന്ന ഒരു ശരാശരി സാധാരണക്കാരന്റെ അഭിപ്രായത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ സൗകര്യ പ്രദവും, ലാഭവും. അടുത്തിടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയും 100 രൂപ പാസ്സുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ദിവസവും 150 രൂപയോ അതിലേറെയോ ചിലവഴിച്ച് യാത്ര ചെയ്യുന്നതിലും ബൈക്കില്‍ പോവുന്നതാണ് നല്ലത്. എല്ലാ ദിവസവും 80 കിലോമീറ്റര്‍ ദൂരം ബൈക്ക് ഓടിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും യാത്രാ ചെലവ് ലാഭകരമാണെന്നാണ് ജനങ്ങളുടെ അഭിപ്രായം.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

അതു കൂടാതെ ഭൂരിഭാഗം ബസ്സുകളും ഒട്ടു വൃത്തിയും, വെടിപ്പും, സൂക്ഷ്മതയുമില്ലാതെയാണ് കോര്‍പ്പറേഷന്‍ കൊണ്ടുനടക്കുന്നത്. പെട്ടിയ ജനാലകളും, പൊളിഞ്ഞ സീറ്റുകളുമാണ് മിക്ക ബസ്സുകളിലും.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

ചെന്നൈയിലെ ലോക്കല്‍ ട്രെയിനുകള്‍ക്കും മെട്രോയ്ക്കും പരിമിധികളുണ്ട്. ദൈനംദിനയാത്രക്കായി 13 ലക്ഷം പേര്‍ക്കു മാത്രമാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്. പട്ടണത്തിന്റെ പ്രമുഖ ഐടി മേഖലയായ ഓള്‍ഡ് മഹാബലിപുരം റോഡ് ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ ഒന്നും തന്നെയില്ല എന്നുള്ളതാണ് മറ്റൊരു പോരായ്മ.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

നഗരത്തില്‍ ബൈക്കുകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുമ്പോഴും ഇവ നിയന്ത്രിക്കാന്‍ ഇതുവരേയും ഒരു നടപടിയും തദ്ദേശ ഭരണകൂടവും സര്‍ക്കാരു സ്വീകരിച്ചിട്ടില്ല. ഒരിക്കല്‍ അണ്ണാ സലേയ്‌കേകു സമീപം ഇരുചക്രവാഹനങ്ങള്‍ക്ക് പ്രത്യേക വരിയുണ്ടായിരുന്ന നഗരമാണ് ചെന്നൈ, എന്നാല്‍ ഇന്ന് അതുമില്ലാത്ത അവസ്ഥയാണ്.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

ആദ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ പണം ഈടാക്കി തുടങ്ങണം. വലിയ സംഖ്യ അല്ലെങ്കിലും ദിവസവും പണം കൊടുക്കേണ്ടി വരുമ്പോള്‍ പതിയെ ബൈക്കുകളുടെ എണ്ണം കുറയുമെന്നാണ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജിയിലെ വിദഗ്ദര്‍ പറയുന്നത്.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

അതോടൊപ്പം ഓഫീസ്, സ്‌കൂള്‍ സമയങ്ങളില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ടോളും ഏര്‍പ്പെടുത്തണം. ടോള്‍ അടയ്ക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയാല്‍ ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ ബ്ലോക്കായി കിടക്കുന്നതും ഒഴിവാക്കാം.

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ചെന്നൈ പട്ടണം മൂന്നാമത്

വാഹന പെരുപ്പം പരിസ്ഥിതിയേ വളരെ പ്രതികൂലമായി ബാധിക്കും. 2018 ആഗസ്റ്റില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തില്‍ രാജ്യത്തെ ഏറ്റവും മലിനപ്പെട്ട രണ്ടാമത്തെ പട്ടണമാണ് ചെന്നൈ. ഇനിയും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും എന്നത് 100 ശതമാനം ഉറപ്പാണ്.

Most Read Articles

Malayalam
English summary
Chennai city ranks third in the number of two wheelers in the country. Read More Malayalam.
Story first published: Friday, July 26, 2019, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X