സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ബൈക്ക് സ്റ്റാര്‍ട്ടപ്പാണ് എംഫ്‌ളക്‌സ് മോട്ടോഴ്‌സ്. എംഫ്‌ളക്‌സ് വണ്‍ എന്ന പേരിലുള്ള ആദ്യ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എംഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചത്.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഉടന്‍ തന്നെ ബൈക്ക് വിപണിയില്‍ എത്തുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ ഏകദേശം 6 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. വില ഉയര്‍ന്നതുകൊണ്ടു തന്നെ ആദ്യഘട്ടത്തില്‍ കുറച്ച് ബൈക്കുകള്‍ മാത്രമേ വിപണിയില്‍ എത്തിക്കുകയുള്ളു.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ബൈക്കിന്റെ ഒരു വിഡിയോ ആണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബൈക്ക് ഉപയോഗിച്ച് സാഹസിക പ്രവര്‍ത്തി ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ 119 മോഡലുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

17 ഇഞ്ച് അലോയ് വീലാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരം കുറഞ്ഞ ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം ഉപയോഗിച്ചാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ, ബൈക്കിന് അല്പം ഭാരം കുറവ് അനുഭവപ്പെടാം എന്നും കമ്പനി വ്യക്തമാക്കി.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ത്രീഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറിലാണ് ബൈക്കിന്റെ പ്രവര്‍ത്തനം. ഹൈപവര്‍ സാംസങ് സെല്ലുകളോട് കൂടിയ ലിക്വിഡ് കൂള്‍ഡ് 9.7kWh ബാറ്ററി പാക്കാണ് വാഹനത്തിന്റെ കരുത്ത്. 80.4 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ ഈ മോട്ടോറിന് സാധിക്കുമെങ്കിലും 70 bhp -യായി കരുത്ത് നിയന്ത്രിച്ചിട്ടുണ്ട്. 75 Nm torque ഉം സൃഷ്ടിക്കും.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

സിംഗിള്‍ സ്പീഡ് ഗിയര്‍ ബോക്‌സിലൂടെയാണ് വൈദ്യുത മോട്ടോറില്‍ നിന്ന് പിന്‍ചക്രത്തിലേക്ക് കരുത്തെത്തുക. നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് മോഡലിന്റെ ഉയര്‍ന്ന വേഗത.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. അരമണിക്കൂര്‍ കൊണ്ട് ബാറ്ററി 85 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. 43 മില്ലീമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും 46 മില്ലീമീറ്റര്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുമാണ് ബേസ് വേരിയന്റ് എംഫ്‌ലക്‌സ് വണ്ണിനുള്ളത്.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

നാല് പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ ഡ്യൂവല്‍ 300 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്ക് മുന്നിലും 220 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിട്ടുണ്ട്. താഴ്ന്നിറങ്ങി വരുന്ന എല്‍ഇഡി ഹെഡ് ലാമ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

സിംഗിള്‍ എല്‍ഇഡിയാണ് പിന്നിലുള്ളത്. ഇന്‍സ്ട്രമെന്റ് കണ്‍സോളിന് പകരം കമ്പനി നല്‍കിയിട്ടുള്ളത് സ്മാര്‍ട്ട്‌ഫോണ്‍ സംവിധാനമാണ്.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

എംഫ്‌ളക്‌സ് വണ്‍ എന്ന മോഡലിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടുമൊരു ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എംഫ്‌ളക്‌സ്. ടൂ എന്ന പേരിലാണ് രണ്ടാമത്തെ മോഡല്‍ വരുന്നത്. ഇതിന്റെ ആദ്യ ടീസറും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഇലക്ട്രിക് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലാണ് ടൂ. ബേസ് വകഭേദം ടൂ, ഉയര്‍ന്ന വകഭേദം ടൂ പ്ലസ് എന്നീ രണ്ട് പതിപ്പുകളാണ് ഉള്ളത്. ടൂ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തും ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുമുള്ള മോഡലാണ് ടൂ പ്ലസ്. അഗ്രസീവ് രൂപമാണ് വാഹനത്തിനുള്ളത്.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

വലിയ ടയര്‍, വ്യത്യസ്തമായ ഹെഡ് ലാമ്പ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി ഡിസൈന്‍ എന്നിവയെല്ലാം ബൈക്കിന്റെ സവിശേഷതകളാണ്. വണ്‍ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും ടൂ മോഡലിന്റെയും നിര്‍മാണം. ഒറ്റചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടൂ മോഡലിന് സാധിക്കും. ടൂ പ്ലസില്‍ 200 കിലോമീറ്ററും.

സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

മണിക്കൂറില്‍ ടൂവില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗത. ടൂ പ്ലസില്‍ 180 കിലോമീറ്ററും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ ടൂവിന് 4.5 സെക്കന്‍ഡ് വേണം. അതേസമയം ടൂ പ്ലസ് 3.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കും. ഈ മോഡല്‍ എപ്പോള്‍ പുറത്തിറങ്ങുമെന്നത് സംബന്ധിച്ച സൂചനയൊന്നും കമ്പനി നല്‍കിയിട്ടില്ല.

More from DriveSpark

Article Published On: Friday, September 20, 2019, 14:21 [IST]
English summary
Emflux One Electric Sports Bike Teaser - Video. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X