ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

ടി‌വി‌എസ് അപ്പാച്ചെ RTR 200 4V -യ്‌ക്കൊപ്പം ബി‌എസ് VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് പരിഷ്കരിച്ച ആദ്യ ബൈക്കുകളിൽ ഒന്നാണ് അപ്പാച്ചെ RTR 160 4V.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

അപ്പാച്ചെ RTR 160 4V കഴിഞ്ഞ വർഷം വിപണിയിൽ എത്തിയതിന് ശേഷം വളരെ മത്സരാത്മകമായ ഒരു വിഭാഗത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

ഇപ്പോൾ, ടിവിഎസ് മോട്ടോർ കമ്പനി ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മോട്ടോർസൈക്കിൾ പരിഷ്കരിച്ചിരുന്നു, എന്നാൽ വാഹനത്തിന്റെ എഞ്ചിനു മാത്രമല്ല പരിഷ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. 2020 ബി‌എസ് VI കംപ്ലയിന്റ് അപ്പാച്ചെ RTR 160 4V -ൽ ടിവി‌എസ് പരിഷ്കരിച്ച അഞ്ച് കാര്യങ്ങളുടെ പട്ടിക ഇതാ:

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

1. ബാഹ്യമായ മാറ്റങ്ങൾ

പരിഷ്കരിച്ച അപ്പാച്ചെ RTR 160 4V -ക്ക് ഇന്ധന ടാങ്കിനോട് ചേർന്ന് കാൽമുട്ട് വയ്ക്കുന്ന ഭാഗത്ത റേസിംഗ് ഫ്ലാഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചെക്ക് ഫ്ലാഗ് രൂപത്തിൽ പുതിയ ഗ്രാഫിക്സ് ലഭിക്കുന്നു, ഇത് വശങ്ങളിലെ പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ഘടകങ്ങളുമായി ഇടകലരുന്നു.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

2. എൽ‌ഇഡി ഡി‌ആർ‌എല്ലുകളും, ഹെഡ്‌ലാമ്പും

മോട്ടോർസൈക്കിളിന് ഇപ്പോൾ എൽ‌ഇഡി ഡേ‌ ടൈം റണ്ണിംഗ് ലൈറ്റുകളുമായി സംയോജിപ്പിച്ച കൂർത്ത ഭാവത്തിലുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മുൻ തലമുറ ബൈക്കിലെ ഹാലൊജെൻ ഹെഡ്‌ലാമ്പുകളെ ഇവ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

3. പുതിയ ബി‌എസ് VI കംപ്ലയിന്റ് ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിൻ

2020 അപ്പാച്ചെ RTR 160 4V -ൽ ഫ്യൂവൽ-ഇഞ്ചക്റ്റഡ് സംവിധാനമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇതിനെ ടിവിഎസ് റേസ്-ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ ടെക്നോളജി (RT-Fi) എന്ന് വിളിക്കുന്നു.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

159.7 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിനാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

പരിഷ്കരിച്ച പുതിയ എഞ്ചിൻ ഇപ്പോൾ 8,250 rpm-ൽ 15.8 bhp കരുത്തും 7,250 rpm-ൽ 14.12 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡൽ 8,000 rpm-ൽ 16.6 bhp കരുത്തും 6,500 rpm-ൽ 14.8 Nm torque ഉം സൃഷ്ടിച്ചിരുന്നു.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

4. GTT ടെക്

അപ്പാച്ചെ RTR 200 4V പോലെ ടിവി‌എസ് RTR 160 4V മോട്ടോർസൈക്കിളും ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു. ഇത് അക്സിലറേഷൻ കൂടാതെ തന്നെ ട്രാഫിക്കിലൂടെ സഞ്ചരിക്കാൻ ബൈക്കിനെ അനുവദിക്കുന്നു.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

5. വില

ഡ്രം ബ്രേക്കുകളുള്ള അപ്പാച്ചെ RTR 160 4V യുടെ കാർ‌ബ്യൂറേറ്റഡ് ബി‌എസ് 4 പതിപ്പിനെ അപേക്ഷിച്ച്, 2020 മോഡലിന് ഇപ്പോൾ ഏകദേശം 8,000 രൂപ കൂടുതലാണ്.

ടി‌വി‌എസ് അപ്പാച്ചെ RTR 160 4V ബി‌എസ് VI -ൽ വരുന്ന അഞ്ച് മാറ്റങ്ങൾ

ബിഎസ് VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും, ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റവുമാണ് വില വർദ്ധനവിനുള്ള കാരണങ്ങൾ. ഇപ്പോൾ 99,950 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Five Major Changes in the new TVS Apache RTR 160 4V BS VI. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X