ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി ഡേവിഡ്‌സണ്‍. 10.98 ലക്ഷം രൂപ വിലയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയിലെത്തി. 30.53 ലക്ഷം രൂപയാണ് ഹാര്‍ലിയുടെ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍ എഡിഷന് വില. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഫോര്‍ട്ടി എയ്റ്റ് സ്‌പോര്‍ട്‌സ്റ്റര്‍ പതിപ്പാണ് പുതിയ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന് ആധാരം. എന്നാല്‍ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ മോഡലിനെ നിരയില്‍ വേറിട്ടുനിര്‍ത്തും.

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി

ഡാര്‍ക്ക് കസ്റ്റം മോഡലിന്റെ നിഴലാട്ടം ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന്റെ ഇന്ധനടാങ്കില്‍ കാണാം. എഴുപതുകളില്‍ ഹാര്‍ലി പിന്തുടര്‍ന്നിരുന്ന വിഖ്യാത ടാങ്ക് ആര്‍ട്ട് ശൈലിയും ബൈക്കില്‍ ശ്രദ്ധേയം. 7.25 ഇഞ്ച് വലുപ്പമുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകള്‍ മുന്നോട്ടാഞ്ഞ റൈഡിംഗ് പൊസിഷനാണ് ഓടിക്കുന്നയാള്‍ക്ക് സമര്‍പ്പിക്കുന്നത്. സീറ്റ് ഉയരം 710 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 110 mm.

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി

2,165 mm നീളമുണ്ട് പുതിയ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന്. 1,495 mm വീല്‍ബേസ് ബൈക്ക് കുറിക്കും. മുന്നില്‍ 49 mm ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബര്‍ യൂണിറ്റുമാണ് മോഡലില്‍ സസ്‌പെന്‍ഷന് വേണ്ടി. ബൈക്കിലെ 1,202 സിസി V-ട്വിന്‍ എഞ്ചിന് 96 Nm torque സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ബെല്‍റ്റ് ഡ്രൈവ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുന്നു.

Most Read: 13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി

ഹാര്‍ലിയുടെ ടൂറിങ് മോഡലാണ് പുതിയ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍. ആഢംബര ടൂറിങ് ബൈക്കുകളുടെ എല്ലാ സവിശേഷതയും ബൈക്കില്‍ കാണാം. നാവിഗേഷന്‍, ഓഡിയോ സംവിധാനങ്ങളുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന്റെ മുഖ്യാകര്‍ഷണം. സ്റ്റീരിയോ സ്പീക്കറുകള്‍ മുഖേന ഓഡിയോ സംവിധാനം ബൈക്കില്‍ പ്രവര്‍ത്തിക്കും.

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി

മുന്നില്‍ വലിയ ഫെയറിങ്ങിന്റെ ഭാഗമായാണ് ഹെഡ്‌ലാമ്പ്. പ്രത്യേക ലഗ്ഗേജ് ബോക്‌സുകള്‍ പിറകില്‍ സ്ഥാനം കണ്ടെത്തുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായി പതുപതുത്ത സീറ്റുകളാണ് മോഡലില്‍. സ്ട്രീറ്റ് ഗ്ലൈഡില്‍ തുടിക്കുന്ന 1,868 സിസി മില്‍വോക്കി എഞ്ചിന് 165 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. പതിവുപോലെ മോഡലുകളുടെ bhp കരുത്ത് കമ്പനി പുറത്തുവിട്ടിട്ടില്ല. പൂര്‍ണ്ണ ഇറക്കുമതി മോഡലുകളായാണ് ഇരു ബൈക്കുകളും ഇന്ത്യയിലെത്തുന്നത്.

More from DriveSpark

Article Published On: Monday, March 18, 2019, 14:01 [IST]
English summary
Harley-Davidson Forty-Eight Special & Street Glide Special Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X