ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ബൈക്കായ ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ലൈവ്‌വയര്‍ വിപണിയിലുമെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

നിലവില്‍ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലൈവ്‌വയര്‍ ഇലക്ട്രിക്ക് മോഡല്‍ ഇടം പിടിച്ചിട്ടുണ്ട്. കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

അഞ്ച് വര്‍ഷത്തിലെറെയായി ബൈക്കിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന EICMA മോട്ടോര്‍ഷേയില്‍ കമ്പനി മോഡലിനെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

കഴിഞ്ഞ മാസമാണ് ഹാര്‍ലി ഡേവിഡ്സണിന്റെ ലൈവ്‌വയര്‍ അമേരിക്കന്‍ വിപണിയില്‍ എത്തിയത്. ലൈവ്‌വയര്‍ ഇലക്ട്രിക്ക് ബൈക്കിന് അമേരിക്കയില്‍ 29,799 ഡോളറാണ് വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 21 ലക്ഷം രൂപ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മോഡലിന് ഈ വില ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. വില ഇതിലും കുറയും എന്നാണ് റിപ്പോര്‍ട്ട്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്വയറിന് സാധിക്കും. 15.5 kWh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12.5 മണിക്കൂര്‍ സമയമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 103.5 bhp പവറും 116 Nm torque ഉം നല്‍കുന്ന ഓള്‍ ഇലക്ട്രിക് മോട്ടോറാണ് ലൈവ്വയറിന്റെ കരുത്ത്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3 മുതല്‍ 3.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് അറിയാന്‍ സാധിക്കും.

Most Read: എസ്‌യുവി വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാമൻ ഫോർച്യൂണർ തന്നെ

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ ബെല്‍റ്റ് ഡ്രൈവ് മോഡിലാണ് വാഹനമെത്തുന്നത്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍. ടാങ്കിന് മുകളിലാണ് ലൈവ്വയറിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 249 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

Most Read: യുട്യൂബില്‍ വൈറലാകാന്‍ കാണിച്ച കളി കാര്യമായപ്പോള്‍

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

മൂന്ന് കളര്‍ മോഡ് ഓപ്ഷനില്‍ വാഹനം ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്നത്. ഇന്ത്യന്‍ വിപണിയിലും ഈ കളര്‍ ഓപ്ഷനില്‍ തന്നെ വാഹനം ലഭ്യമായേക്കും. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും ഇലക്ട്രിക്ക് ലൈവ്വയറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും വിപണിയില്‍ 16 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, August 14, 2019, 8:30 [IST]
English summary
Harley Davidson Livewire India launch scheduled 27 august details and expected price. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X