ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

അമേരിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ ഇലക്ട്രിക്ക് മോഡല്‍ നേരത്തെ തന്നെ അന്തരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്. കഴിഞ്ഞ മാസം ലൈവ്‌വെയറിനെ കമ്പനി അമേരിക്കന്‍ വിപണിയിലും എത്തിച്ചിരുന്നു. 2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്വയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115 -ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വെയര്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. തനത് കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

അടുത്തിടെയാണ് വാഹനത്തിന്റെ ടീസര്‍ കമ്പനി പുറത്തു വിട്ടത്. പിന്നാലെ കമ്പനി വെബ്സൈറ്റിലും മോഡല്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബൈക്കിനെ എന്ന് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ഹാര്‍ലിയുടെ തനത് കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിരവധി ഫീച്ചറുകളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്‌പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ (DSCS) തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്‌വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

15.5kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. ഇലക്ട്രിക്ക് ലൈവ്‌വെയര്‍ മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള മികച്ച പ്രകടനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്‌വെയറിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെഷന്‍.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

മണിക്കൂറില്‍ 177 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഡ്രൈവിങ്ങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഏഴ് തരത്തിലുള്ള മള്‍ട്ടി റൈഡ് മോഡ് ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദ്യ ഗിയര്‍ലെസ് വാഹനം കൂടിയാണിത്. ക്ലച്ചും ഗിയറുമില്ല, ആക്‌സലറേറ്റര്‍ മാത്രം നിയന്ത്രിച്ച് വാഹനം ഓടിക്കാം.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

ലൈം ഗ്രീന്‍, ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. എച്ച്-ഡി കണക്റ്റ് സംവിധാനം വഴി മൊബൈല്‍ ആപ്പിലൂടെ ബാറ്ററി ചാര്‍ജ്, സര്‍വ്വീസ് റിമൈന്‍ഡര്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

വിലയോ ബുക്കിങ് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയോ, 2020 -ന്റെ ആദ്യമോ വാഹനത്തെ വിപണിയില്‍ അവതിരിപ്പിക്കാനാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ 29,799 ഡോളറാണ് ബൈക്കിന്റെ വില.

ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹാര്‍ലി

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ 40 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 2014 -ലാണ് ബൈക്കിന്റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന EICMA മോട്ടോര്‍ഷേയിലാണ് ലൈവ്‌വെയറിനെ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

More from DriveSpark

Article Published On: Tuesday, August 27, 2019, 16:37 [IST]
English summary
Harley Davidson LiveWire unveiled India electric bike specs features price details. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X