കരിസ്മയുടെ പിൻഗാമിയാവാൻ ഹീറോ HX200R, അടുത്ത മാസം വിപണിയിൽ
ബൈക്ക് പ്രേമികളെ ആവേശം കൊള്ളിക്കുന്ന കോണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ഹീറോ മോട്ടോകോര്‍പ്പ്. മറ്റ് ബൈക്ക് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി അവതരിപ്പിച്ച കോണ്‍സെപ്റ്റുകളെല്ലാം കഴിവതും വേഗത്തില്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിക്കാനും കമ്പനിയ്ക്ക് കഴിയാറുണ്ട്. ഉടന്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ച ഹീറോ HX200R ഇതിനുദാഹരണമാണ്.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി അവതരിപ്പിച്ച് HX250R കോണ്‍സെപ്റ്റാണ് ഇന്ന് HX200R ആയി മാറുന്നത്. കരീസ്മ R, ZMR മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായാണ് ഹീറോ HX250R കോണ്‍സെപ്റ്റിനെ കാണുന്നത്.

വിപണിയിലെത്തിയിരുന്നെങ്കില്‍ ഹോണ്ട CBR250R ആയിരുന്നിരിക്കും HX250R -ന്റെ എതിരാളി. എന്നാല്‍ ഇപ്പോഴിതാ കോണ്‍സെപ്റ്റ് HX200R ആയി രൂപമാറ്റം പ്രാപിച്ച് കഴിഞ്ഞിരിക്കുന്നു. ഹീറോ എക്‌സ്ട്രീം 200R -ല്‍ ഉപയോഗിക്കുന്ന 200 സിസി എഞ്ചിനായിരിക്കും HX200R -ല്‍ എത്തുക.

കോണ്‍സെപ്റ്റിലുണ്ടായിരുന്ന 250 സിസി എഞ്ചിന് പകരമായി വിപണിയിലെത്തിക്കുന്നതിന് മുമ്പ് 200 സിസി എഞ്ചിന്‍ ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. HX200R വിപണിയിലെത്തുന്നതോടെ ഹീറോ നിരയിലെ 200 സിസി പോര്‍ട്ട്‌ഫോളിയോ പൂര്‍ണ്ണമാവും.

ബിക്കിനി ഫെയര്‍ഡ് സിറ്റി ബൈക്കായ എക്‌സ്ട്രീം 200R, ഓഫ്‌റോഡ് സ്‌പെഷലൈസ്ഡ് എക്‌സ്പള്‍സ് 200, ടൂറിംഗ് ബൈക്കായ എക്‌സ്പള്‍സ് 200T, സ്‌പോര്‍ട് ടൂറര്‍ ബൈക്കായ HX200R എന്നിവയാണ് ഹീറോ നിരയിലെ 200 സിസി ബൈക്കുകള്‍.

ശ്രേണിയിലെ തന്നെ ഒരുപിടി മികച്ച ഫീച്ചറുകളുമായിട്ടായിരിക്കും ഹീറോ HX200R എത്തുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച രീതിയിലുള്ള ഗ്രാബ് റെയില്‍സ്, ഫെയറിംഗോടെയുള്ള മിററുകള്‍, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകള്‍, ഇരുവശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോ-ഷോക്ക്, ഒറ്റ ചാനല്‍ എബിഎസ് എന്നിവയാണ് ഹീറോ HX200R -ലെ പ്രധാന ഫീച്ചറുകള്‍.

എക്‌സ്ട്രീം 200R -ലെ എഞ്ചിനില്‍ ആവശ്യമായ ട്യൂണിംഗ് വരുത്തിയ ശേഷമായിരിക്കും HX200R -ല്‍ ഉപയോഗിക്കുക.
ലിക്വിഡ് കൂളിംഗ് സംവിധാനവും ഫ്യുവല്‍ ഇഞ്ചക്ഷനുമുള്ളതായിരിക്കും HX200R -ലെ എഞ്ചിന്.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ബൈക്കിലുണ്ടാവുക. ഏകദേശം 20 bhp കരുത്ത് സൃഷ്ടിക്കുന്നതായിരിക്കും റീ ട്യൂണിംഗ് നടത്തിയ ഈ എഞ്ചിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
Most Read:നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

196.6 സിസി ശേഷിയുള്ളതാണ് ഹീറോ എക്‌സ്ട്രീമിലെ പെട്രോള്‍ എഞ്ചിന്‍. ഇത് 8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. വിപണിയിലെത്തിയാല്‍ ബജാജ് പള്‍സര്‍ RS200, യമഹ ഫേസര്‍ 250 എന്നിവയോടായിരിക്കും ഹീറോ HX200R മത്സരിക്കുക.

കൂടാതെ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനി നിശ്ചയിക്കുന്ന വിലയും HX200R -ന്റെ വിജയത്തെ സ്വാധീനിക്കും. കരീസ്മ നിരയിലെ വിജയം HX200R -ഉം ആവര്‍ത്തിക്കുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രതീക്ഷ.
Source:GaadiWaadi


Click it and Unblock the Notifications