മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

ഏപ്രില്‍ ഒന്നുമുതല്‍ ഇരുചക്ര വാഹന വിപണിയില്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവും. 125 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും എബിഎസ് (ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം) സുരക്ഷ നിര്‍ബന്ധമായും വേണം. എഞ്ചിന്‍ ശേഷി 125 സിസിയില്‍ താഴെയെങ്കില്‍ മോഡലുകള്‍ക്ക് സിബിഎസ് (കോമ്പി ബ്രേക്കിംഗ് സംവിധാനം) സുരക്ഷ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തിയേ തീരൂ.

മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

ഈ സ്ഥിതിവിശേഷത്തില്‍ നിരയിലെ മോഡലുകളെ ഹീറോ മോട്ടോകോര്‍പ്പ് പുതുക്കിയിരിക്കുകയാണ്. ഗ്ലാമര്‍ FI, പാഷന്‍ പ്രോ ഡ്രം ബ്രേക്ക്, പാഷന്‍ X പ്രോ ഡ്രം ബ്രേക്ക്, സ്‌പ്ലെന്‍ഡര്‍ പ്ലസ്, സ്‌പ്ലെന്‍ഡര്‍ പ്ലസ് i3s, HF ഡീലക്‌സ് സെല്‍ഫ് സ്റ്റാര്‍ട്ട്, HF ഡീലക്‌സ് i3s ഉള്‍പ്പെടുന്ന ബൈക്കുകള്‍ക്ക് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം (കോമ്പി ബ്രേക്കിംഗ് സംവിധാനം) കമ്പനി സമര്‍പ്പിച്ചു.

മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

ഡെസ്റ്റിനി 125, ഡ്യുവറ്റ്, മയെസ്‌ട്രൊ, പ്ലെഷര്‍ എന്നീ ഹീറോ സ്‌കൂട്ടറുകളും ഇനി ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം അവകാശപ്പെടും. നിരയില്‍ മുതിര്‍ന്ന എക്‌സ്ട്രീം 200R മോഡലിന് ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവാന്‍ ഒരുമാസം ബാക്കിനില്‍ക്കെ ഹീറോ നിരയില്‍ ഇനിയും ഒരുപിടി മോഡലുകള്‍ക്ക് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം ലഭിക്കേണ്ടതായുണ്ട്.

മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

HF ഡൊണ്‍, HE ഡീലക്‌സ് ഇക്കോ, പാഷന്‍ പ്രോ ഡിസ്‌ക്ക്, പാഷന്‍ X പ്രോ ഡിസ്‌ക്ക്, സ്‌പ്ലെന്‍ഡര്‍ പ്രോ, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് പ്ലസ്, ഗ്ലാമര്‍ കാര്‍ബ്യുറേറ്റര്‍ മോഡലുകള്‍ ഇതില്‍പ്പെടും. ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം ഒരുങ്ങുന്നതിനെ തുടര്‍ന്ന് ഹീറോ മോഡലുകള്‍ക്ക് മുഴുവന്‍ ചെറിയ വിലവര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ ഹീറോ മോഡലുകളുടെ പുതുക്കിയ വില ഇങ്ങനെ:

മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ
Model Post-IBS Price (ex-showroom Delhi)
HF Deluxe - Self-start INR 48,175
HF Deluxe i3S INR 49,375
Splendor Plus INR 52,860
Splendor Plus i3S INR 54,150
Passion Pro drum brake INR 54,475
Passion X Pro drum brake INR 56,100
Glamour Programmed FI INR 68,900
മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

ഇന്ത്യന്‍ വിപണിയില്‍ പുതിയ രണ്ടു മോഡലുകള്‍ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹീറോ ഇപ്പോള്‍. ഒന്ന് എക്‌സ്പള്‍സ് 200, മറ്റൊന്ന് മയെസ്‌ട്രൊ എഡ്ജ് 125. ഇംപള്‍സിന് ശേഷം ഹീറോ കൊണ്ടുവരുന്ന രണ്ടാമത്തെ ബജറ്റ് അഡ്വഞ്ചര്‍ ബൈക്കാണ് എക്‌സ്പള്‍സ് 200.

Most Read: ഹയബൂസയെ ഉടമയ്ക്ക് കൈമാറും മുമ്പ് — 'അണ്‍ബോക്‌സ്' ചെയ്യുന്നത് ഇങ്ങനെ

മോഡലുകള്‍ക്ക് 'ഐബിഎസ്' സമര്‍പ്പിച്ച് ഹീറോ

വില്‍പ്പനയ്ക്ക് വന്നാല്‍ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കായി മോഡല്‍ അറിയപ്പെടും. എക്‌സ്പള്‍സ് 200T വകഭേദത്തെയും ബൈക്കില്‍ പ്രതീക്ഷിക്കാം. എല്‍ഇഡി ഹെഡ്‌ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകള്‍, എബിഎസ് പിന്തുണയുള്ള ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയെല്ലാം എക്സ്പള്‍സര്‍ 200 മോഡലുകളുടെ വിശേഷങ്ങളില്‍പ്പെടും.

Most Read Articles

Malayalam
English summary
Hero MotoCorp Updates A Range Of Products With Integrated Braking System. Read in Malayalam.
Story first published: Wednesday, February 20, 2019, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X