പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ. സ്‌കൂട്ടറിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമെ ഇക്കുറി പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നുള്ളൂ. പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് മോഡലിലെ മുഖ്യാകര്‍ഷണം. ഒപ്പം പേള്‍ സൈറന്‍ ബ്ലൂ എന്ന പുത്തന്‍ നിറപ്പതിപ്പും ഇനി സ്‌കൂട്ടറില്‍ ഒരുങ്ങും.

Most Read: V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്

പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ 300 രൂപയാണ് ഗ്രാസിയ DX വകഭേദത്തിന് കൂടിയിരിക്കുന്നത്. 64,668 രൂപ വിലയില്‍ 2019 ഹോണ്ട ഗ്രാസിയ DX ഷോറൂമുകളില്‍ അണിനിരക്കും. അതേസമയം പ്രാരംഭ, ഇടത്തരം വകഭേദങ്ങളുടെ വിലയില്‍ മാറ്റമില്ല. ഡ്രം, ഡ്രം/അലോയ്, ഡിസ്‌ക്ക് എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഗ്രാസിയയിലുണ്ട്. 60,296 രൂപയ്ക്ക് ഡ്രം മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നു. 62,227 രൂപയാണ് ഇടത്തരം ഡ്രം/അലോയ് മോഡലിന് വില.

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

പുതിയ നിറപ്പതിപ്പിന് പുറമെ പുത്തന്‍ ഗ്രാഫിക്‌സും 2019 ഗ്രാസിയ DX മോഡലിന്റെ വിശേഷമാണ്. ഉയര്‍ന്ന വകഭേദമെന്ന് സൂചിപ്പിക്കാന്‍ സ്‌കൂട്ടറിന്റെ മുന്‍വശത്ത് പ്രത്യേക DX ബാഡ്ജ് ഇത്തവണ കമ്പനി പതിപ്പിച്ചിച്ചു. എഞ്ചിനിലോ, മറ്റു സാങ്കേതിക മുഖത്തോ ഗ്രാസിയ പരിഷ്‌കാരങ്ങള്‍ അവകാശപ്പെടുന്നില്ല.

നിലവിലെ 124.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ ഗ്രാസിയയിലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 8.5 bhp കരുത്തും 10.5 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും.

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

ഇരു ടയറുകളിലും 130 mm വലുപ്പമുള്ള ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗിനായി. 190 mm വലുപ്പമുള്ള ഡിസ്‌ക്ക് ബ്രേക്ക് തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കോമ്പി ബ്രേക്കിംഗ് സംവിധാനം ഗ്രാസിയയില്‍ അടിസ്ഥാന ഫീച്ചറായി ഒരുങ്ങുന്നു.

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ്ങുകളുള്ള ഹൈഡ്രോളിക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുക. ടയര്‍ അളവ് മുന്നില്‍ 90/90 R-12; പിന്നില്‍ 90/100 R-10.

Most Read: രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിന് ഇനി ഒരൊറ്റ കാര്‍ഡ്

110 സിസി ഡിയോയുടെ ഡിസൈന്‍ ഭാഷ്യം പകര്‍ത്തിയാണ് ഗ്രാസിയയെ ഹോണ്ട ആവിഷ്‌കരിക്കുന്നത്. ഇരട്ട പോഡുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

ഹെഡ്‌ലാമ്പിന് ഇരുവശത്തുമുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളും ഗ്രാസിയയുടെ മുഖഭാവത്തെ സ്വാധീനിക്കുന്നു. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്. മികവാര്‍ന്ന ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതിന് മൂന്നു സ്റ്റെപ് ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍ സ്‌കൂട്ടറിലുണ്ട്.

സ്‌പോര്‍ടി ഭാവമുള്ള വിഭജിച്ച ഗ്രാബ് ഹാന്‍ഡില്‍, മൂര്‍ച്ച കൂടിയ ടെയില്‍ലാമ്പ്, 18 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ നീളും ഹോണ്ട ഗ്രാസിയയുടെ മറ്റു വിശേഷങ്ങള്‍.

പുതുമകളോടെ 2019 ഹോണ്ട ഗ്രാസിയ — വില 64,668 രൂപ

പുതിയ പേള്‍ സൈറന്‍ ബ്ലൂ നിറപ്പതിപ്പിന് പുറമെ ആറു നിറങ്ങള്‍ക്കൂടി സ്‌കൂട്ടറില്‍ തിരഞ്ഞെടുക്കാനാവും. നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ അമേസിംഗ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിലും ഗ്രാസിയ ലഭ്യമാണ്. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, സുസുക്കി ആക്‌സസ് 125, അപ്രീലിയ SR125 തുടങ്ങിയ മോഡലുകളുമായി ഹോണ്ട ഗ്രാസിയ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
2019 Honda Grazia Launched In India — Priced At Rs 64,668. Read in Malayalam.
Story first published: Monday, March 11, 2019, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X