ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും ജനപ്രീയ മോഡലാണ് ഹോണ്ടയുടെ ആക്ടിവ. അടുത്തിടെയാണ് ബിഎസ് VI -എഞ്ചിനോടുകൂടി ആക്ടിവ 125 നെ കമ്പനി വിപണിയില്‍ പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്ടിവ 6G അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ആക്ടിവ 6G -യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ എന്ന് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല. പുതിയ റിപ്പോര്‍ട്ടിലും അധികം വൈകാതെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നു മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

110 സിസി നിരയിലേക്ക് എത്തുന്ന പുതിയ മോഡലില്‍ മുന്‍ തലമുറകളിലേതില്‍ നിന്ന് രൂപത്തിലും കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളായിരിക്കും. ഹെഡ് ലൈറ്റിന്റെ സ്ഥാനവും മാറിയിട്ടുണ്ടെന്നാണ് സൂചന.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വശങ്ങളില്‍ പുതിയ ഗ്രാഫിക്‌സും ഇടം പിടിച്ചേക്കും. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് നല്‍കിയിരിക്കുന്നത് കാണാം. പുതിയ ഡിസൈനിലുള്ള അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ ദൃശ്യമാണ്.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാം തലമുറ ആക്ടിവയുടെ സവിശേഷതയാണ്. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ് VI നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6G എത്തുന്നത്. മികച്ച് ഇന്ധനക്ഷമതയും ആക്ടിവ 6G -യുടെ സവിശേഷതയായിരിക്കും.

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6G -ക്ക് വിലയും അല്‍പ്പം മാറ്റം ഉണ്ടാകും.

Most Read: നവി, ക്ലിഖ് സ്‌കൂട്ടറുകളെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബിഎസ്-VI നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്.

Most Read: പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്സ് പതിപ്പിന് 74,490 രൂപയുമാണ് എക്സ്ഷോറൂം വില.

Most Read: ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആക്ടിവ 6G -യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഒരുപിടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്.

Image Source: MotorBeam

More from DriveSpark

Article Published On: Wednesday, October 16, 2019, 8:30 [IST]
English summary
Honda Activa 6G expects to launch soon. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X