ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

ആക്ടിവയുടെ പരിമിതകാല പതിപ്പ് പുറത്തിറങ്ങിയത് അടുത്തിടെയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വകഭേദങ്ങളാണ് ആക്ടിവ ലിമിറ്റഡ് എഡിഷന് ആധാരം. പ്രാരംഭ ആക്ടിവ 5G ലിമിറ്റഡ് എഡിഷന്‍ STD 55,032 രൂപ വില കുറിക്കുമ്പോള്‍ 56,897 രൂപയാണ് ഉയര്‍ന്ന ആക്ടിവ 5G ലിമിറ്റഡ് എഡിഷന്‍ DLX മോഡലിന് വില.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

പരിമിതകാല പതിപ്പെങ്കിലും സാധാരണ ആക്ടിവയെക്കാളും 400 രൂപ മാത്രമാണ് പുതിയ ലിമിറ്റഡ് എഡിഷന് വില കൂടുതല്‍. ഇക്കാരണത്താല്‍ ആക്ടിവ ലിമിറ്റഡ് എഡിഷന് ആവശ്യക്കാരേറി വരികയാണ്. വിപണിയില്‍ സ്‌കൂട്ടറിന് പ്രചാരം വര്‍ധിക്കുന്നത് കണ്ട് ഇപ്പോള്‍ പുതിയ പരസ്യച്ചിത്രംതന്നെ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

സാധാരണ ആക്ടിവയും ലിമിറ്റഡ് എഡിഷന്‍ ആക്ടിവയും തമ്മിലുള്ള വ്യത്യാസം പരസ്യത്തില്‍ കമ്പനി പറയുന്നു. പത്തോളം പുതിയ പ്രീമിയം സ്റ്റൈലിങ് ഘടകങ്ങളാണ് ലിമിറ്റഡ് എഡിഷന്‍ ആക്ടിവ 5G -യുടെ പ്രധാനാകര്‍ഷണം. മാറ്റ് സെലീന്‍ സില്‍വര്‍ – പേള്‍ പ്രെഷ്യസ് വൈറ്റ്, സ്‌ട്രോണ്‍ടിയം സില്‍വര്‍ മെറ്റാലിക് – പേള്‍ ഇഗ്നേഷ്യസ് ബ്ലാക്ക് നിറങ്ങള്‍ പുതിയ മോഡലില്‍ തിരഞ്ഞെടുക്കാം.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

ഇരട്ടനിറഭേദങ്ങള്‍ക്ക് പുറമെ ആകര്‍ഷകമായ ഗ്രാഫിക്‌സും ലിമിറ്റഡ് എഡിഷന്‍ ബാഡ്ജും മോഡലിനെ സാധാരണ നിരയില്‍ നിന്നും വേറിട്ടുനിര്‍ത്തും. കറുപ്പഴകുള്ള റിമ്മും എഞ്ചിനും സ്‌കൂട്ടറിന്റെ സ്‌പോര്‍ടി ഭാവമുണര്‍ത്തുന്നുണ്ട്. തിരഞ്ഞെടുക്കുന്ന നിറഭേദം അടിസ്ഥാനപ്പെടുത്തി ബ്രൗണ്‍, ബ്ലാക്ക് നിറങ്ങളിലാണ് സീറ്റ് കവറുകള്‍ ഒരുങ്ങുക.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

ലിമിറ്റഡ് എഡിഷനാണെന്നു കാണിക്കാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പുറംമോടിയില്‍ ഉടനീളം കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഇതേസമയം സ്‌കൂട്ടറിന്റെ പുറംമോടിയില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ. സാധാരണ ആക്ടിവയുടെ എഞ്ചിന്‍ വിശേഷങ്ങള്‍തന്നെ ലിമിറ്റഡ് എഡിഷനും. സ്‌കൂട്ടറിലെ 109.2 സിസി എഞ്ചിന് 7,500 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എയര്‍ കൂളിങ് സംവിധാനമാണ് എഞ്ചിനിലുള്ളത്.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. നവീന പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്ന ആക്ടിവ 125 ബിഎസ് VI പതിപ്പിനെ കമ്പനി അടുത്തിടെ കാഴ്ച്ചവെയ്ക്കുകയുണ്ടായി. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നതു മാനിച്ചാണ് ആക്ടിവയെ പുതുക്കി അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ തീരുമാനം.

ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ — പുതുമകള്‍ എന്തെല്ലാം

ഇതിന്റെ ഭാഗമായി പുത്തന്‍ 125 സിസി HET PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ സ്‌കൂട്ടറില്‍ തുടിക്കും. ഊര്‍ജ്ജ വിതരണം ക്രമപ്പെടുത്തി മൈലേജ് വര്‍ധിപ്പിക്കുന്ന eSP (എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍) സംവിധാനത്തിന്റെ പിന്തുണയും എഞ്ചിനുണ്ട്.

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലാമ്പ്, ക്രോം തിളക്കമേറിയ മുന്‍ പാനല്‍, ത്രിമാന ആക്ടിവ 125 ലോഗോ തുടങ്ങിയ ഒരുപിടി വിശേഷങ്ങള്‍ക്കൊപ്പമാണ് ഹോണ്ട ആക്ടിവ 125 ബിഎസ് VI ഇങ്ങെത്തുക. സെപ്തംബോറെ സ്‌കൂട്ടറിനെ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കും. ആറു വര്‍ഷ വാറന്റി പദ്ധതിയും ആക്ടിവ ബിഎസ് VI -ല്‍ ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, July 10, 2019, 17:55 [IST]
English summary
Honda Activa Limited Editon. Top Things To Know. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X