പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

പ്രീമിയം ബൈക്ക് നിര കീഴടക്കാന്‍ ഹോണ്ട തയ്യാര്‍; CB300R ഇന്ത്യയില്‍. 2.41 ലക്ഷം രൂപ വിലയില്‍ തങ്ങളുടെ ഏറ്റവും വലിയ ഒറ്റ സിലിണ്ടര്‍ ബൈക്കിനെ ഹോണ്ട വിപണിയില്‍ പുറത്തിറക്കി. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ സ്ട്രീറ്റ് നെയ്ക്കഡ് സ്‌പോര്‍ട്‌സ് ബൈക്കാണ് CB300R.

ഔദ്യോഗിക വരവ് പ്രമാണിച്ച് തിരഞ്ഞെടുത്ത 22 ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ബൈക്കിന്റെ ബുക്കിംഗ് നാളുകള്‍ക്ക് മുമ്പെ തുടങ്ങിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ഉടന്‍തന്നെ കമ്പനി ബൈക്കുകള്‍ കൈമാറും. കിറ്റുകളായി ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഗുരുഗ്രാം ശാലയില്‍ വെച്ച് സംയോജിപ്പിച്ചാണ് CB300R -നെ ഹോണ്ട വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്.

പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

CBR 250R -ന്റെ മാതൃകയില്‍ ഒറ്റ ഫ്രെയിം ഘടന CB300R ഉം പിന്തുടരുന്നു. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 286 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8,000 rpm -ല്‍ 31 bhp കരുത്തും 6,500 rpm -ല്‍ 27.5 Nm torque ഉം പരമാവധി കുറിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇരട്ട ചാനല്‍ എബിഎസിന്‍ പിന്തുണ ഇരു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ക്കുണ്ട്.

പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

ശ്രേണിയിലെ ഏറ്റവും മികവുറ്റ ഇനേര്‍ഷ്യ മെഷറിംഗ് യൂണിറ്റാണ് CB300R -ല്‍. എബിഎസ് ബ്രേക്കിംഗ് ഇനേര്‍ഷ്യ മെഷറിംഗ് യൂണിറ്റ് നിയന്ത്രിക്കും. രൂപഭാവം പരിഗണിച്ചാല്‍ സ്ട്രീറ്റ് ഫൈറ്ററെന്ന് വിശേഷിപ്പിക്കാനുള്ള എല്ലാ ഗുണഗണങ്ങളും ബൈക്കില്‍ കാണാം. പൂര്‍ണ്ണ ഫെയറിംഗ് ശൈലി പാടെ ഉപേക്ഷിച്ചു. മുന്നില്‍ വട്ടത്തിലുള്ള ഹെഡ്‌ലാമ്പ് CB300R -ന് ക്ലാസിക് റെട്രോ മുഖം കല്‍പ്പിക്കും.

പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

ഉയര്‍ന്ന് നിലകൊള്ളുന്ന ഹാന്‍ഡില്‍ബാര്‍ സുഖകരമായ റൈഡിംഗ് അനുഭവമാണ് പ്രദാനം ചെയ്യുക. സ്‌പോര്‍ടി റൈഡിംഗ് അനുഭൂതി നല്‍കാന്‍ പിറകിലേക്ക് ചാഞ്ഞ ഫൂട്ട്‌പെഗുകള്‍ക്ക് കഴിയും. എല്‍സിഡി ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ ഹോണ്ട CB300R -ല്‍ ഒരുങ്ങുന്നത്. ബൈക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഴുവന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ലഭ്യമാക്കും.

പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

രാജ്യാന്തര മോഡലിലേതുപോലെ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഇന്ത്യന്‍ പതിപ്പിലില്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് തല്‍സ്ഥാനത്ത്. പിറകില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് അബ്‌സോര്‍ബര്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഏഴു വിധത്തില്‍ പ്രീലോഡ് ക്രമീകരിക്കാമെന്നതും ഇവിടെ ശ്രദ്ധേയം. ഭാരമാണ് ബൈക്കിന്റെ മറ്റൊരാകര്‍ഷണം. 147 കിലോ മാത്രമെ മോഡലിന് ഭാരമുള്ളൂ. ഗ്രൗണ്ട് ക്ലിയറന്‍സ് 151 mm. ഇന്ധനശേഷി പത്തു ലിറ്റര്‍. നിലവില്‍ രണ്ടു നിറപ്പതിപ്പുകള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം; മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്കും ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡും.

പുതിയ ഹോണ്ട CB300R ഇന്ത്യയില്‍, വില കെടിഎം 390 ഡ്യൂക്കിനെക്കാളും കുറവ്

ബിഎംഡബ്ല്യു G310R, കെടിഎം 390 ഡ്യൂക്ക് എന്നീ നെയ്ക്കഡ് സ്‌പോര്‍ട്‌സ് സ്ട്രീറ്റ് ബൈക്കുകളുമായാണ് ഹോണ്ട CB300R -ന്റെ മത്സരം. കരുത്തിന്റെ കാര്യത്തില്‍ 390 ഡ്യൂക്ക് പുതിയ ഹോണ്ട ബൈക്കിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. 44 bhp കരുത്തും 37 Nm torque ഉം 390 ഡ്യൂക്കിനുണ്ട്. വിലയാകട്ടെ 2.43 ലക്ഷം രൂപയും.

34 bhp കരുത്തും 28 Nm torque -മുള്ള ബിഎംഡബ്ല്യു G310R, 2.99 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. അതായത് വിലയുടെ കാര്യത്തില്‍ എതിരാളികള്‍ക്ക് മേല്‍ ഹോണ്ട CB300R ആധിപത്യം സ്ഥാപിക്കും.

Most Read Articles

Malayalam
English summary
Honda CB 300R Launched At Rs 2.41 Lakh. Read in Malayalam.
Story first published: Friday, February 8, 2019, 14:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X