TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വന്നതിന് പിന്നാലെ മുഴുവന്‍ വിറ്റുപോയി, ഹോണ്ട CB300R ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ്
2.41 ലക്ഷം രൂപ വിലയില്‍ ഹോണ്ട CB300R ഇന്ത്യയില്‍ വന്നിട്ട് ദിവസങ്ങളേറെയായിട്ടില്ല. പറഞ്ഞുവരുമ്പോള്‍ കെടിഎം 390 ഡ്യൂക്കിനെക്കാളും വിലക്കുറവ്. ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ നിയോ റെട്രോ കഫെറേസര്‍ ബൈക്കിനെ വാങ്ങാന്‍ ഡീലര്‍ഷിപ്പുകളില്‍ വന്‍തിരക്കാണ് ഇപ്പോള്‍.
പുതിയ CB300R -ന് വേണ്ടിയുള്ള ബുക്കിംഗ് നാനൂറ് കടന്നിരിക്കുന്നു. അടുത്ത മൂന്നുമാസത്തേക്കുള്ള യൂണിറ്റുകള്‍ മുഴുവന്‍ രാജ്യത്ത് ബുക്ക് ചെയ്യപ്പെട്ടു. അതായത് ഇനി ബുക്ക് ചെയ്താല്‍ നാലു മാസത്തോളം കാത്തിരിക്കണം CB300R കൈയ്യില്‍ കിട്ടാന്‍.
പ്രീമിയം ബൈക്കുകള്‍ക്കായി കമ്പനി സ്ഥാപിച്ച ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്ലെറ്റുകള് വഴിയാണ് CB300R വില്‍പ്പന. രാജ്യാന്തര നിരയിലെ മിന്നുംതാരം, CB1000R പ്ലസ് നെയ്ക്കഡ് സൂപ്പര്‍ബൈക്കിനെ രൂപഭാവത്തില്‍ CB300R ആധാരമാക്കുന്നു. ഇന്ത്യയില്‍ ഹോണ്ടയുടെ ഏറ്റവും വലിയ ഒറ്റ സിലിണ്ടര്‍ ബൈക്കെന്ന ഖ്യാതിയും പുതിയ CB300R -ന് സ്വന്തം.
CB205R -ന്റെ മാതൃകയിലാണ് ബൈക്കിലെ ഒറ്റ ഫ്രെയിം ഘടന. കിറ്റുകളായി ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഗുരുഗ്രാം ശാലയില്‍വെച്ച് സംയോജിപ്പിച്ചാണ് CB300R -നെ കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്. രൂപഭാവം പരിഗണിച്ചാല്‍ സ്ട്രീറ്റ് ഫൈറ്ററെന്ന് വിശേഷിപ്പിക്കാനുള്ള എല്ലാ ഗുണഗണങ്ങളും ബൈക്കില്‍ കാണാം. പൂര്‍ണ്ണ ഫെയറിംഗ് ശൈലി പാടെ ഉപേക്ഷിച്ചു. മുന്നില്‍ വട്ടത്തിലുള്ള ഹെഡ്ലാമ്പ് CB300R -ന് ക്ലാസിക് റെട്രോ മുഖം കല്‍പ്പിക്കും.
ഉയര്‍ന്ന് നിലകൊള്ളുന്ന ഹാന്‍ഡില്‍ബാര്‍ സുഖകരമായ റൈഡിംഗ് അനുഭവമാണ് പ്രദാനം ചെയ്യുക. സ്പോര്‍ടി റൈഡിംഗ് അനുഭൂതി നല്കാന് പിറകിലേക്ക് ചാഞ്ഞ ഫൂട്ട്പെഗുകള്‍ക്ക് കഴിയും. എല്‍സിഡി ഡിസ്പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ ഹോണ്ട CB300R -ല്‍ ഒരുങ്ങുന്നത്. ബൈക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഴുവന്‍ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭ്യമാക്കും.
രാജ്യാന്തര മോഡലിലേതുപോലെ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഇന്ത്യന്‍ പതിപ്പിലില്ല. ടെലിസ്കോപിക് ഫോര്‍ക്കുകളാണ് തല്‍സ്ഥാനത്ത്. പിറകില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്ക് അബ്സോര്‍ബര്‍ സസ്പെന്ഷന് നിറവേറ്റും. ഏഴു വിധത്തില്‍ പ്രീലോഡ് ക്രമീകരിക്കാമെന്നതും ഇവിടെ ശ്രദ്ധേയം.
ഭാരമാണ് ബൈക്കിന്റെ മറ്റൊരാകര്‍ഷണം. 147 കിലോ മാത്രമെ മോഡലിന് ഭാരമുള്ളൂ. ഗ്രൗണ്ട് ക്ലിയറന്‍സ് 151 mm. ഇന്ധനശേഷി പത്തു ലിറ്റര്‍. നിലവില്‍ രണ്ടു നിറപ്പതിപ്പുകള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം; മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്കും ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡും. ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 286 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 8,000 rpm -ല്‍ 31 bhp കരുത്തും 6,500 rpm -ല്‍ 27.5 Nm torque ഉം പരമാവധി കുറിക്കാനാവും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.
ഇരട്ട ചാനല്‍ എബിഎസിന് പിന്തുണ ഇരു ടയറുകളിലുമുള്ള ഡിസ്ക്ക് ബ്രേക്കുകള്ക്കുണ്ട്. എബിഎസ് ബ്രേക്കിംഗ് നിയന്ത്രിക്കുന്ന ഇനേര്‍ഷ്യ മെഷറിംഗ് യൂണിറ്റും ബൈക്കില്‍ പരാമര്‍ശിക്കണം. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് അപാച്ചെ RR310, മഹീന്ദ്ര മോജോ UT300, ബിഎംഡബ്ല്യു G310 R തുടങ്ങിയ മോഡലുകളുമായാണ് ഹോണ്ട CB300R -ന്റെ മത്സരം.