ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുത്തനെ കുറയുകയാണ്. ബൈക്കുകളെ അപേക്ഷിച്ച് സ്‌കൂട്ടറുകളുടെ നില അതീവ ഗുരുതരം. വിപണിയില്‍ സ്‌കൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണം ഓരോ മാസവും ഇടിയുന്നു. സ്‌കൂട്ടറുകള്‍ക്ക് വില്‍പ്പന കുറഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹോണ്ട വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് കാലിടറി.

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

പ്രതിമാസം രണ്ടു മുതല്‍ രണ്ടരലക്ഷം സ്‌കൂട്ടറുകള്‍ വിറ്റിരുന്ന ഹോണ്ട, മാര്‍ച്ചില്‍ 47 ശതമാനം വില്‍പ്പന ഇടിവാണ് നേരിട്ടത്. ഇന്ത്യന്‍ വിപണിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ഈ ത്രൈമാസ പാദം 15 മുതല്‍ 20 ശതമാനം ഉത്പാദനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

2001 -ല്‍ സ്‌കൂട്ടര്‍ നിര്‍മ്മാണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഉത്പാദനം കുറയ്ക്കാന്‍ ഹോണ്ട നിര്‍ബന്ധിതരാവുന്നത്. ഓരോ പാദവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യൂണിറ്റുകളുടെ എണ്ണം സ്‌കൂട്ടര്‍ ഘടക നിര്‍മ്മാതാക്കളുമായി കമ്പനി പങ്കുവെയ്ക്കാറ് പതിവാണ്.

Most Read: വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

ഇക്കുറി 15 മുതല്‍ 20 ശതമാനം ഉത്പാദനം കുറച്ചിരിക്കുന്നതിനാല്‍ ഘടകങ്ങളുടെ നിര്‍മ്മാണം പരിമിതപ്പെടുത്താന്‍ കമ്പനിതന്നെ വിതരണക്കാരോട് ആവശ്യപ്പെട്ടു. ബൈക്കുകളെക്കാള്‍ സ്‌കൂട്ടര്‍ വില്‍പ്പനയെ ആശ്രയിച്ചാണ് വിപണിയില്‍ ഹോണ്ടയുടെ നിലനില്‍പ്പ്. കഴിഞ്ഞ 2018-19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 66 ശതമാനവും സ്‌കൂട്ടറുകളായിരുന്നു.

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

രാജ്യത്ത് ഇതേ കാലയളവില്‍ 38 ലക്ഷം സ്‌കൂട്ടറുകളാണ് ഹോണ്ട വിറ്റത്. ഇതില്‍ 30 ലക്ഷം യൂണിറ്റുകള്‍ ആക്ടിവയുടെ മാത്രം സംഭവനയാണ്. സ്‌കൂട്ടറുകള്‍ക്ക് വില്‍പ്പനയിടിയാന്‍ കാരണങ്ങള്‍ പലതുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഉയര്‍ന്നതു മുതല്‍ സ്‌കൂട്ടര്‍ വില്‍പ്പന താഴോട്ടാണ്.

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

പുതിയ സുരക്ഷാ ചട്ടങ്ങളും സ്‌കൂട്ടറുകളുടെ ഡിമാന്‍ഡ് കുറച്ചെന്ന് കമ്പനികള്‍ പറയുന്നു. 125 സിസിയില്‍ താഴെയുള്ള സ്‌കൂട്ടറുകളില്‍ കോമ്പി ബ്രേക്കിങ് സംവിധാനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 125 സിസിയില്‍ മുകളിലുള്ള സ്‌കൂട്ടറുകളില്‍ ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം കര്‍ശനമായും ഒരുങ്ങണം. ഈ നടപടി സ്‌കൂട്ടറുകളുടെ വില ഉയര്‍ത്തി.

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ മോഡലുകളുടെ വിലകൂടിയത് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് നിഗമനം. ഒപ്പം ഹീറോ മോട്ടോകോര്‍പ്പ് പോലെ ഹോണ്ടയ്ക്ക് സ്വന്തമായി ഫിനാന്‍സ് സൗകര്യമില്ലാത്തത് മോഡലുകളുടെ വില്‍പ്പനയെ ബാധിക്കുന്നുണ്ട്. ഫിനാന്‍സ് സൗകര്യമുള്ള കമ്പനികളില്‍ നിന്നും സ്‌കൂട്ടറുകള്‍ വാങ്ങാനാണ് ഉപഭോക്താക്കളില്‍ ഏറിയ പങ്കും താത്പര്യപ്പെടുന്നത്.

Most Read: കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട

വില്‍പ്പന വിലയിരുത്തിയാല്‍ പോയമാസം 2.22 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹോണ്ട കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.17 ലക്ഷം യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. വിപണിയില്‍ ഒന്നാമതുള്ള ഹീറോയുടെ കാര്യവും അത്ര പന്തിയല്ല. 21.50 ശതമാനം ഇടിവാണ് ഹീറോയ്ക്ക് കഴിഞ്ഞമാസം സംഭവിച്ചത്. ടിവിഎസിന്റെ വില്‍പ്പന 6.58 ശതമാനം കുറഞ്ഞു.

Source: Live Mint

Most Read Articles

Malayalam
English summary
Honda Motorcycle and Scooter India Cuts Production. Read in Malayalam.
Story first published: Tuesday, April 16, 2019, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X