സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഡ്രീം യുഗ, ലിവോ ബൈക്കുകള്‍

ഏപ്രില്‍ മുതല്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവാനിരിക്കെ ഡ്രീം യുഗ, ലിവോ ബൈക്കുകള്‍ക്കും കോമ്പി ബ്രേക്കിംഗ് സംവിധാനം ഹോണ്ട ലഭ്യമാക്കി. ഇതോടെ 110 സിസി ശ്രേണിയില്‍ ഹോണ്ട മോഡലുകളെല്ലാം സിബിഎസ് സംവിധാനം ഉറപ്പുവരുത്തും. ഏപ്രില്‍ ഒന്നു മുതല്‍ 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കോമ്പി ബ്രേക്ക് സംവിധാനം നിര്‍ബന്ധമാണ്. എഞ്ചിന്‍ ശേഷി 125 സിസിയില്‍ കൂടുതലെങ്കില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങണം. ഈ പശ്ചാത്തലത്തിലാണ് ഡ്രീം യുഗ, ലിവോ ബൈക്കുകള്‍ പുതുക്കാനുള്ള ഹോണ്ടയുടെ നടപടി.

സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഡ്രീം യുഗ, ലിവോ ബൈക്കുകള്‍

സിബിഎസ് സംവിധാനമുണ്ടന്നതൊഴികെ മറ്റു മാറ്റങ്ങളൊന്നും ഇരു ബൈക്കുകള്‍ക്കും സംഭവിച്ചിട്ടില്ല. നിലവിലെ 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ലിവോ, ഡ്രീം യുഗ മോഡലുകളില്‍ തുടരുന്നു. എഞ്ചിന് 8.4 bhp കരുത്തും 9.09 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരു ബൈക്കുകള്‍ക്കും ഡയമണ്ട് ഫ്രെയിം ആധാരമാവുന്നു.

സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഡ്രീം യുഗ, ലിവോ ബൈക്കുകള്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ്ങുകളുള്ള ഹൈഡ്രോളിക് ഷോക്ക് അബോസോര്‍ബറുകളും മോഡലുകളില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. ഹോണ്ട ഡ്രീം യുഗ സിബിഎസ് എഡിഷനില്‍ ഡ്രം യൂണിറ്റിനാണ് ഇരു ടയറകളിലും ബ്രേക്കിംഗ് ചുമതല. 54,847 രൂപ വിലയില്‍ ഡ്രീം യുഗ സിബിഎസ് എഡിഷൻ ഹോണ്ട ഷോറൂമുകളിലെത്തും.

സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഡ്രീം യുഗ, ലിവോ ബൈക്കുകള്‍

സിബിഎസില്ലാത്ത മോഡലിനെ അപേക്ഷിച്ച് 600 രൂപയോളം സിബിഎസ് എഡിഷന് കൂടുതലാണ്. 57,539 രൂപ വിലയിലാണ് ലിവോ സിബിഎസ് പതിപ്പിനെ ഹോണ്ട പുറത്തിറക്കുന്നത്. ബൈക്കിന്റെ ഡിസ്‌ക്ക് ബ്രേക്ക്/സിബിഎസ് മോഡല്‍ 59,950 രൂപ വിലയില്‍ വിപണിയിൽ അണിനിരക്കും.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

നേരത്തെ പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്‌കൂട്ടര്‍ ഗ്രാസിയയെയും കമ്പനി പുതുക്കുകയുണ്ടായി. സ്‌കൂട്ടറിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമെ ഇക്കുറി പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നുള്ളൂ. പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

സിബിഎസ് സുരക്ഷയില്‍ ഹോണ്ട ഡ്രീം യുഗ, ലിവോ ബൈക്കുകള്‍

പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് മോഡലിലെ മുഖ്യാകര്‍ഷണം. ഒപ്പം പേള്‍ സൈറന്‍ ബ്ലൂ എന്ന പുത്തന്‍ നിറപ്പതിപ്പും സ്‌കൂട്ടറില്‍ ഒരുങ്ങുന്നു. പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ 300 രൂപയാണ് ഗ്രാസിയ DX വകഭേദത്തിന് കൂടിയിരിക്കുന്നത്. 64,668 രൂപ വിലയില്‍ 2019 ഹോണ്ട ഗ്രാസിയ DX ഷോറൂമുകളില്‍ അണിനിരക്കും.

Most Read Articles

Malayalam
English summary
Honda Dream Yuga & Honda Livo Updated With CBS. Read in Malayalam.
Story first published: Wednesday, March 13, 2019, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X