ബിഎസ് IV ആക്ടിവയുടെ ഉത്പാദനം അവസാനിപ്പിച്ച് ഹോണ്ട
ബിഎസ് IV നിരയിലുള്ള ആക്ടിവ സ്‌കൂട്ടറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ഉള്ള ബിഎസ് IV മോഡലുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ ബിഎസ് VI നിലവാരത്തിലുള്ള ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്.

ഒക്ടോബര്‍ മാസത്തില്‍ സ്‌കൂട്ടറിന്റെ വിതരണവും കമ്പനി ആരംഭിച്ചു. നാളിതുവരെ മികച്ച വില്‍പ്പനയാണ് മോഡലിന് ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. ബിഎസ് IV നിലവാരത്തിലുള്ള മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ബിഎസ് VI പതിപ്പുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനൊപ്പം തന്നെ 110 സിസിയില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തിലും അധികം വൈകാതെ പുതിയൊരു പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആക്ടിവ 6G എന്ന പതിപ്പായിരിക്കും എന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

നേരത്തെ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ആക്ടിവ 6G -യുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹോണ്ടയുടെ ആദ്യ ബിഎസ് VI സ്‌കൂട്ടറാണ് ആക്ടിവ 125. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്‌സ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്‌സ് പതിപ്പിന് 74,490 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 7,000 രൂപയുടെ വര്‍ധനവാണ് ബിഎസ് VI പതിപ്പിന്. രൂപത്തില്‍ മുന്‍ മോഡലിന് സമാനമാണ് ബിഎസ് VI ആക്ടിവ.

പഴയ മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI ആക്ടിവയുടെ സവിശേഷതകളാണ്.
Most Read: ബിഎസ് VI കരുത്തില്‍ ആക്ടിവ 6G അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പുതിയ ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്. മൈലേജ്, സൈഡ് സ്റ്റാന്‍ഡ് ഇന്ഡഡിക്കേറ്റര്‍, പിന്നിട്ട ദൂരം, സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്.
Most Read:മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട

വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും ബിഎസ് VI ആക്ടിവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയും നല്‍കിയിട്ടുണ്ട്.
Most Read: ടാറ്റ നെക്‌സോൺ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കാണ് സസ്പെന്‍ഷന്‍. പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്.

സൈഡ് സ്റ്റാന്റ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കു എന്നതും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

ഫ്യുവല്‍ ഇഞ്ചക്ഷനിലുള്ള 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 6500 rpm -ല്‍ 8.4 bhp പവറും 5000 rpm -ല്‍ 10.54 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV ആക്ടിവയെക്കാള്‍ പവര്‍ അല്‍പം കുറവാണ് പുതിയ പതിപ്പിന്.

ആറ് വര്‍ഷത്തെ വാറണ്ടിയ്‌ക്കൊപ്പം ആറ് നിറങ്ങളില്‍ ഹോണ്ട ആക്ടിവ 125 ബിഎസ് VI ലഭ്യമാണ്. ആക്ടിവയുടെ 6G ഉടന്‍ വിപണിയില്‍ എത്തും. 110 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. പുതിയ മോഡലില്‍ മുന്‍ തലമുറകളിലേതില്‍ നിന്ന് രൂപത്തിലും കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും.


Click it and Unblock the Notifications








