അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

നിയമം ലംഘിച്ച് അനധികൃതമായി സര്‍വീസ് നടത്തിയിരുന്ന 18 ബൈക്ക് ടാക്‌സികള്‍ മധുരയില്‍ പിടിച്ചെടുത്തു. പ്രാദേശിക ഗതാഗത ഓഫീസ് (ആര്‍ടിഒ) അധികൃതരാണ് ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് ബൈക്ക് ടാക്‌സികളുടെ സേവനം ലഭ്യമായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും, ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവര്‍മാരും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവ പിടിച്ചെടുത്തത്. ബൈക്ക് ടാക്‌സി സര്‍വ്വീസുകള്‍ വര്‍ധിച്ചതോടെ ഇവരുടെ ചിലവ് ഏറിയെന്നും, സര്‍വ്വീകളെ ബാധിച്ചെന്നും ഓട്ടോറിക്ഷ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ബൈക്ക് ടാക്‌സികള്‍ നിരോധിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. അധികനികുതി അടച്ചുകൊണ്ടാണ് ടാക്‌സി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ അതൊന്നും ഇല്ലാതെ ബൈക്കുകള്‍ ടാക്‌സികളായി ഓടിക്കുന്നത് അന്യായമാണെന്നും അവര്‍ പറഞ്ഞു. സുരക്ഷാക്രമങ്ങളും ഇത്തരക്കാര്‍ പാലിക്കാറില്ലെന്നും, അതിനാല്‍ ബൈക്ക് ടാക്‌സികള്‍ തടയുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ മാര്‍ഗം സ്വീകരിക്കണമെന്നും യൂണിന്‍ ആവശ്യപ്പെട്ടു.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ടാക്സി പോലുള്ള വാണിജ്യ വാഹനങ്ങളായി ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍ അനുവാദമില്ലെന്ന് ആര്‍ടിഒ അധികൃതരും പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് അടക്കം നിയമപരിരക്ഷയും ലഭിക്കില്ല. പെര്‍മിറ്റില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 2,500 പിഴ ഈടക്കിയെന്നും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. ഈ പിഴ പെര്‍മിറ്റില്ലാതെ സ്ഥാപനം നടത്തിയതിനാണെന്നും, ഡ്രൈവറുടെ ഭാഗത്തുനിന്ന് മറ്റെന്തെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ബൈക്ക് ടാക്‌സി സേവനത്തിന് നിയന്ത്രണമാകാമെന്നും എന്നാല്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്നും യാത്രക്കാരും ഉദ്യോഗസ്ഥരും വ്യക്തമാക്കി. ബൈക്ക് ടാക്സി പ്രവര്‍ത്തിക്കുന്ന രീതി പഠിക്കാനുള്ള ശ്രമത്തിലാണ് മധുര സിറ്റി പൊലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ട്രാഫിക്) കെ സുഗുമരന്‍ പറഞ്ഞു.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതാണെങ്കില്‍ അതിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുകയും സിറ്റി പൊലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതില്‍ നിയമവിരുദ്ധമായ എന്തെങ്കിലും നടക്കുകയോ, പരാതികള്‍ വരുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സേവനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

നേരത്തെയും ഇത്തരത്തില്‍ നിരവധി ബൈക്കുകള്‍ അധികൃതര്‍ പിടികൂടിയിരുന്നു. നിയമംലംഘിച്ച് സര്‍വീസ് നടത്തിയിരുന്ന 38 ബൈക്ക് ടാക്‌സികള്‍ ചെന്നൈയിലും പിടികൂടിയിരുന്നു. കോള്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ സഹായത്തോടെയായിരുന്നു ഇവ പിടികൂടിയത്.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

കേരളത്തില്‍ തുടങ്ങാനിരുന്ന ബൈക്ക് ടാക്‌സി സംരംഭം തുടക്കത്തില്‍ തന്നെ നിര്‍ത്തലാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ഉദ്ഘാടനത്തിന് ഒരുങ്ങിയ സംരംഭകരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. വിവിധ നഗരങ്ങളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇരുചക്രവാഹന ടാക്‌സികള്‍ ഓടുന്നുണ്ട്.

അനധികൃത ടാക്‌സി സര്‍വീസ്; 18 ബൈക്ക് ടാക്‌സികള്‍ പിടിച്ചെടുത്തു

ടു വീലറുകള്‍ക്ക് ടാക്‌സി ലൈസന്‍സ് നല്‍കിയാണ് ഇത് നടപ്പിലാക്കുക. ടാക്‌സിയായി ഓടുന്ന ഇരുചക്രവാഹനങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക നിറവും നിര്‍ദേശിയ്ക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള എല്ലാവര്‍ക്കും ടാക്‌സി ലൈസന്‍സ് എടുത്ത് ടാക്‌സി ബൈക്കുകള്‍ ഓടിയ്ക്കാനാവും. ഹെല്‍മറ്റും പ്രത്യേക യൂണിഫോമും ഉണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്നാണ് സ്ഥാപനമേധാവികള്‍ പറയുന്നത്.

Most Read Articles

Malayalam
English summary
Illegal bike taxi service in Madurai. Read more in Malayalam.
Story first published: Saturday, July 27, 2019, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X