നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

ജൂണ്‍ 21 -ന് നീതി ആയോഗും വാഹന രംഗത്തെ വ്യവസായ പ്രമുഖരും തമ്മില്‍ വൈദ്യുത വാഹനങ്ങളിലേക്ക് പൂര്‍ണമായി മാറുന്നതിനെപ്പറ്റി നടന്ന ചര്‍ച്ച ഒട്ടും വിജയമായിരുന്നില്ല. വാഹനമേഖല വൈദ്യുതീവത്കരിക്കാനുള്ള നീതി ആയോഗിന്റെ തിടുക്കത്തെ ബജാജും ടിവിഎസും പരസ്യമായി തന്നെ എതിര്‍ത്തു.

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

രണ്ടാഴ്ച്ചക്കുള്ളില്‍ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളോട് വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള നടപടികളുടെ വ്യക്തമായ റോഡ് പ്ലാന്‍ തയ്യാറാക്കി നല്‍കാന്‍ നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഉടനടി സാധ്യമല്ലെന്ന് ബജാജ് ഓട്ടോ ഡയറക്ടര്‍ രാജീവ് ബജാജും ടിവിഎസ് മോട്ടോര്‍സ് ചെയര്‍മാന്‍ വേണു ശ്രീനിവാസനും അറിയിച്ചു.

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

സര്‍ക്കാര്‍ 2023 -ഓടെ മുച്ചക്ര വാഹനങ്ങള്‍ളും, 2025 -ഓടെ 150 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളും വൈദ്യുത വാഹനങ്ങളായി മാറ്റുന്നതിന് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി അടുത്ത വര്‍ഷം നിലവില്‍ വരുന്ന വായൂമലിനീകരണ നിയന്ത്രണ നിയമത്തിന്റെ പിരി മുറുക്കത്തിലാണ് വാഹന നിര്‍മ്മാണ രംഗം. നിലവിലുല്ല എഞ്ചിനുകള്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന നിര്‍മ്മാതാക്കളുടെമേല്‍ നിഷ്‌കരുണം രണ്ടാച്ചയ്ക്ക് അകം റോഡ് പ്ലാന്‍ എന്ന മാറാപ്പ് കൊണ്ടിടുകയാണ് നീതി ആയോഗ് എന്ന് നിര്‍മ്മാതാക്കള്‍ ആരോപിച്ചു.

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

എന്നാല്‍ നീതി ആയോഗിന്റെ തീരുമാനത്തെ വളരെ ഹാര്‍ദവമായിട്ടാണ് പുതിയ വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ സ്വീകരിച്ചത്. ഇന്റേനല്‍ കമ്പസ്റ്റണ്‍ എഞ്ചിനുകളില്‍ (ഐസിഇ) ഓടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ ഇത്രവേഗം നിരോധിക്കുക എന്ന തീരുമാനത്തെ അംബരപ്പോടെയാണ് കാണുന്നതെന്ന് രാജീവ് ബജാജ് പ്രതികരിച്ചു. പ്രതിവര്‍ഷം മൂന്ന് മില്യണ്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയെ ഒറ്റയടിക്ക് നശിപ്പിക്കാനാണോ സര്‍ക്കാരിന്റെ നീക്കം എന്നാണ് ടിവിഎസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്റെ പ്രതികരണം.

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

എന്നാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്നതാണ് നീതി ആയോഗിന്റെ അജണ്ഡ എന്നൊരു സീനിയര്‍ നീതി ആയോഗ് ഉദ്യോഗസ്ഥന്‍ ന്യായീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ പദ്ധതിക്കായി കൂടുതല്‍ സമയം അനുവദിച്ച് നല്‍കണമെന്ന നിലപാടില്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ സംഘനയായ സിയാം (SIAM).

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

നീതി ആയോഗ് രണ്ടാഴ്ച്ചക്കുള്ളില്‍ ആവശ്യപ്പെട്ട രൂപരേഖ സമര്‍പ്പിക്കാന്‍ വാഹന നിര്‍മ്മാണ മേഖലയിലെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഘടക വ്യാപാരികളുമായി ചര്‍ച്ചകള്‍ നടത്തി ഏറ്റവും കുറഞ്ഞത് നാല് മാസമെങ്കിലും പിടിക്കുമെന്ന് സിയാമിനായി സംസാരിച്ച വേണു ശ്രീനിവാസന്‍ വ്യക്തമാക്കി.

Most Read: ബിഎസ് VI നിലവാരത്തില്‍ ഹോണ്ട ആക്ടിവ, പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

ഒറ്റയടിക്ക് രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ഇവ നടപ്പിലാക്കുന്നതിനേക്കാള്‍, വായു മലിനീകരണം കൂടുതലായുള്ള നഗരങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ ആദ്യം ഐസിഇ എഞ്ചിനുകളില്‍ ഓടുന്ന വാഹനങ്ങള്‍ നിരോധിച്ച് തുടങ്ങണമെന്നും ശ്രീനിവാസന്‍ നിര്‍ദ്ദേശിച്ചു.

Most Read: ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

ഒരു സുപ്രഭാതത്തില്‍ ചൈന ഐസിഇ എഞ്ചിനുകള്‍ നിരോധിച്ചപ്പോള്‍ ചൈനയ്ക്ക് നഷ്ടമായ അന്താരാഷ്ട്ര വിപണി നിറച്ചവരാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ലോകോത്തര നിലവാരമാണ് ഇന്ത്യ ഇരുചക്ര വാഹനവിപണിക്കുള്ളത്. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മലിനീകരണ നിലവാരമുള്ളതും ഇന്ധനക്ഷമവുമായ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതും ഇന്ത്യയാണ്. പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ വിലമതിക്കുന്ന മൂന്ന് മില്യണ്‍ വാഹന കയറ്റുമതികളാണുള്ളത്.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

ഇത്രയും വലിയൊരു വിപണി നിരോദിച്ചിട്ട് വൈദ്യുത വാഹനങ്ങളിലേക്ക് രാഷ്ട്രം എടുത്ത് ചാടുമ്പോള്‍ പരമ്പരാഗതമായി ഈ മേഖലകളില്‍ തൊഴില്‍ ചെയ്യ്തിരുന്ന തൊഴിലാളികളുടെ അവസ്ഥ എന്താവും? ഇത്രയും അധികം വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുവാനാവശ്യമായ വൈദ്യുതി എങ്ങനെ കണ്ടെത്തും? 25 മില്ല്യണ്‍ വൈദ്യുതി വാഹനങ്ങളെ രാഷ്ട്രത്തിന് നിലവിലെ സാഹചര്യത്തില്‍ താങ്ങാനാവില്ല.

Source: Economic Times

Most Read Articles

Malayalam
English summary
Indian Inc opposes Niti Ayog's urge to convert into all EV. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X