ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളാണ് ജാവ. രണ്ടാം വരവില്‍ ജാവ, ജാവ 42, പെറാക്ക് എന്നീ മൂന്ന് മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

തുടക്കത്തില്‍ തന്നെ ജാവ, ജാവ 42 മോഡലുകളെ അവതരിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പെറാക്ക് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ബൈക്കുകള്‍ വിപണിയില്‍ എത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ പുതിയൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

ജാവ, ജാവ 42 ബൈക്കുകളില്‍ ബിഎസ് VI നിലവാരത്തിലുള്ള 334 സിസി എഞ്ചിനുകളായിരിക്കും കമ്പനി നല്‍കുക. കഴിഞ്ഞ ദിവസം കമ്പനി വിപണിയില്‍ അവതരിപ്പിച്ച ജാവ പെറാക്ക് ബൈക്കില്‍ നല്‍കിയിട്ടുള്ള എന്‍ജിനാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ 293 സിസി എന്‍ജിനോടെയാണ് ഈ ബൈക്കുകള്‍ വിപണിയില്‍ എത്തുന്നത്.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

ബിഎസ് VI നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. മുന്‍ മോഡലിനെക്കാള്‍ 3 bhp കരുത്തും 3 Nm torque ഉം ഈ വാഹനം അധികം സൃഷ്ടിക്കും.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

നിലവില്‍ ഈ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 293 സിസി എഞ്ചിനും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

പുതിയ എഞ്ചിന്‍ നിലവാരത്തിലുള്ള ബൈക്കുകള്‍ 2020 പകുതിയോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനില്‍ മാറ്റം വരുന്നു എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനില്‍ മാറ്റം വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബൈക്കുകള്‍ക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയരുമെന്നാണ് സൂചന.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

നിലവില്‍ ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 -ന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. തങ്ങളുടെ മൂന്നാമത്തെ മോഡലായ ബോബര്‍ ശൈലിയിലുള്ള പെറാക്കിനെ കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തിറക്കിയത്. 1.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വാഹനത്തിനുള്ള ബുക്കിങ് 2020 ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ പേറാക് ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ശ്രേണിയിലെ മറ്റേതൊരു മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ഡിസൈന്‍ ശൈലിയാണ് പെറാക്ക് വാഗ്ദാനം ചെയ്യുന്നത്.

Most Read: കോമ്പസിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജീപ്പ്

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പെറാക്കിന് ലഭിച്ചിട്ടുള്ളത്. ഫ്ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവയാണ് പെറാക്കിനെ വ്യത്യസ്തമാക്കുന്നതും.

Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

മുന്‍വശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റും കറുത്ത ഹൗസിങ്ങും വാഹനത്തിന്റെ സവിശേഷതയാണ്. പിന്‍ ഭാഗത്ത് വലിയ മോഡിപിടിക്കല്‍ ഇല്ലെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ സീറ്റിന് താഴെയായിട്ടാണ് ടെയില്‍ ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ഫെന്‍ഡറിന്റെ ഇരുവശത്തുമായിട്ടാണ് പിന്നിലുള്ള ഇന്‍ഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

ഹെഡ്‌ലാമ്പ് ഹൗസിങ്ങുമായി സംയോജിപ്പിച്ചിരിക്കുന്ന അതേ സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനം വരുന്നത്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

മുന്നില്‍ 280 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 mm ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എഞ്ചിന്‍ 30 bhp കരുത്തും 31 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിന്റെ ഭാഗമായി ബിഎസ് VI നിലവാരത്തിലുള്ളതാണ് ഈ എഞ്ചിന്‍. വ്യത്യസ്ഥമായ രൂപകല്‍പ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനലി ഇംപീരിയാലെ 400 എന്നിവരാാണ് പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, November 19, 2019, 10:40 [IST]
English summary
Jawa and Jawa 42 to get more powerful, larger BS6 engine from Perak. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X