ഉറപ്പിച്ചു, ജാവ ബൈക്കുകളുടെ ഡെലിവറി മാര്‍ച്ച് മുതല്‍

കഴിഞ്ഞവര്‍ഷം നവംബറിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിച്ചത്. പഴയ ജാവ തിരിച്ചുവരുന്നുണ്ടെന്ന് കേട്ടത് മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ബൈക്ക് പ്രേമികള്‍. കരുതിയത് പോലെ തന്നെ സംഭവിച്ചു. പുതിയ ജാവ മോഡലുകളെ കണ്ടമാത്രയില്‍ ആരാധകര്‍ ഒന്നടങ്കം ഡീലര്‍ഷിപ്പുകളിലേക്ക് കുതിച്ചു ബൈക്ക് ബുക്ക് ചെയ്യാന്‍. ഫലമോ, 2019 സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ മുഴുവന്‍ ഡിസംബറില്‍ തന്നെ വിറ്റുപോയി.

ഡിമാന്‍ഡ് ക്രമാതീതമായി ഉയര്‍ന്നത് കണ്ട് ഒരു ഘട്ടത്തില്‍ ജാവ ബൈക്കുകളുടെ ബുക്കിംഗ് കമ്പനി നിര്‍ത്തിവെയ്ക്കുക പോലുമുണ്ടായി. എന്തായാലും കാര്യങ്ങള്‍ ശാന്തമായിരിക്കുന്നു. ഡീലര്‍ഷിപ്പുകളില്‍ ജാവ ബൈക്കുകളുടെ ബുക്കിംഗ് ഇപ്പോള്‍ സജീവമായി തുടരുകയാണ്. പക്ഷെ ബുക്ക് ചെയ്തവര്‍ക്ക് മോഡലുകള്‍ കൈമാറാന്‍ കമ്പനി ഇനിയും തുടങ്ങിയിട്ടില്ല.

ഉറപ്പിച്ചു, ജാവ ബൈക്കുകളുടെ ഡെലിവറി മാര്‍ച്ച് അവസാനം മുതല്‍

പുതിയ ജാവ ബൈക്കുകള്‍ എന്ന് കൈയ്യില്‍ കിട്ടും? വിപണിയില്‍ ചോദ്യമുയരവെ സന്തോഷ വാര്‍ത്തയുമായി കടന്നുവരികയാണ് ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി തലവന്‍ അനുപം തരേജ. ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് അവസാന വാരം മുതല്‍ ജാവ ബൈക്കുകള്‍ ലഭിച്ചു തുടങ്ങുമെന്ന് അനുപം തരേജ വ്യക്തമാക്കി. പ്രതിമാസം 7,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജാവ ലക്ഷ്യമിടുന്നത്.

സെപ്തംബര്‍ വരെയുള്ള യൂണിറ്റുകള്‍ വിറ്റുപോയെങ്കിലും ഇതുവരെ എത്രത്തോളം ബുക്കിംഗ് ബൈക്കുകള്‍ക്ക് ലഭിച്ചെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല. മോഡലുകളുടെ ഡെലിവറി സംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തികളെ ഡീലര്‍ഷിപ്പുകള്‍ വൈകാതെ ബന്ധപ്പെടും. മുഴുവന്‍ തുകയും ഒരാഴ്ച്ച മുമ്പ് അടച്ചാല്‍ മാത്രമെ അതത് ഡീലര്‍ഷിപ്പുകള്‍ ബൈക്ക് കൈമാറുകയുള്ളൂ.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

ഉറപ്പിച്ചു, ജാവ ബൈക്കുകളുടെ ഡെലിവറി മാര്‍ച്ച് അവസാനം മുതല്‍

നിലവില്‍ രണ്ടു മോഡലുകളാണ് ജാവ നിരയില്‍ വില്‍പ്പനയിലുള്ളത് - ജാവയും ജാവ ഫോര്‍ട്ടി ടൂവും. 1.64 ലക്ഷം രൂപയാണ് ജാവയ്ക്ക് വില. ജാവ ഫോര്‍ട്ടി ടൂവിന് വില 1.55 ലക്ഷം രൂപയും. ജാവ പെറാക്കെന്ന ബോബര്‍ പതിപ്പിനെ 1.89 ലക്ഷം രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചെങ്കിലും പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മോഡല്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

ഉറപ്പിച്ചു, ജാവ ബൈക്കുകളുടെ ഡെലിവറി മാര്‍ച്ച് അവസാനം മുതല്‍

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ വിപണിയില്‍ എത്തുക. എഞ്ചിന് 27 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ഗിയര്‍ബോക്‌സ് ആറു സ്പീഡ്. ബ്ലാക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. ജാവ ഫോര്‍ട്ടി ടൂവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് എന്നീ നിറങ്ങള്‍ തിരഞ്ഞെടുക്കാം.

Most Read: ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

ഉറപ്പിച്ചു, ജാവ ബൈക്കുകളുടെ ഡെലിവറി മാര്‍ച്ച് അവസാനം മുതല്‍

ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം ആവരണമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു. പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും.

ചെയിന്‍ കവര്‍, സ്‌പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ജാവ ബൈക്കുകളിലെ ക്ലാസിക്ക് വിശേഷങ്ങള്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് സംവിധാനമുള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഇരു മോഡലുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റും.

280 mm വലുപ്പമുള്ള ഡിസ്‌ക്ക് യൂണിറ്റാണ് മുന്‍ ടയറില്‍ ബ്രേക്കിംഗ് നടത്തുക. പിന്‍ ടയറില്‍ 153 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും. ഒറ്റ ചാനല്‍ എബിഎസ് സംവിധാനവുമുണ്ട് ഇരു ബൈക്കുകളിലും സുരക്ഷയ്ക്കായി. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 മോഡലുകളെ വെല്ലുവിളിച്ചാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 13, 2019, 18:55 [IST]
English summary
Jawa Motorcycle Deliveries To Begin By March-End. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X