പുതിയ ജാവ പെറാക്കും വരും ഈ വര്‍ഷം
മൂന്നു ബൈക്കുകളെയും കൊണ്ടാണ് ജാവ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ജാവ, ജാവ ഫോര്‍ട്ടി ടൂ, പിന്നെ ജാവ പെറാക്ക്. മൂന്നു ക്ലാസിക്ക് മോഡലുകളും ഒന്നിനൊന്ന് മികച്ചത്. ഇതില്‍ ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളുടെ വില്‍പ്പന കമ്പനി ഉടന്‍ ആരംഭിക്കും. ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടരുകയാണ്.

1.55 ലക്ഷം രൂപയാണ് ജാവ ഫോര്‍ട്ടി ടൂ മോഡലിന് വില. ഇടത്തരം ജാവ ബൈക്കിന് വില 1.64 ലക്ഷം രൂപയും. വില പ്രഖ്യാപിച്ചെങ്കിലും ബോബര്‍ ഗണത്തില്‍പ്പെടുന്ന ജാവ പെറാക്ക് ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്കില്ല. 1.89 ലക്ഷം രൂപയാണ് പെറാക്കിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന ഷോറൂം വില.

ഈ വര്‍ഷാവസാനം ജാവ പെറാക്ക് വിപണിയില്‍ എത്തും. വരവില്‍ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ബോബര്‍ ബൈക്കായാകും പെറാക്ക് അറിയപ്പെടുക. ബോബര്‍ ശൈലിയായതുകൊണ്ട് ഒറ്റ സീറ്റ് മാത്രമെ ബൈക്കിലുള്ളൂ.

മറ്റു രണ്ടു ജാവ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുത്തുള്ള 334 സിസി ഒറ്റ സിലിണ്ടനാണ് പെറാക്കില്‍. ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിനിലുണ്ട്. 30 bhp കരുത്തും 31 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്.

ഒറ്റ സിലിണ്ടര്‍ എഞ്ചിനാണെങ്കില്‍ക്കൂടി ഷോര്‍ട്ട് കട്ട് ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനം മികവുറ്റ ശബ്ദഗാംഭീര്യത പെറാക്കിന് സമര്‍പ്പിക്കും. ശരാശരി 35 കിലോമീറ്റര്‍ മൈലേജ് വരെയാകും ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ കാഴ്ച്ചവെക്കുക. ഇക്കാരണത്താല്‍ കൂടുതല്‍ കരുത്തുള്ള പെറാക്ക് മൈലേജിന്റെ കാര്യത്തില്‍ കുറച്ച് പിന്നിലാവും.

293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകളില്‍. എഞ്ചിന്‍ 27 bhp കരുത്തും 28 Nm torque ഉം കുറിക്കും. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഞ്ചിനുകളുടെ ഒരുക്കം. ആറു സ്പീഡാണ് ഗിയര്‍ബോക്സും.
Most Read: പ്രീമിയം പകിട്ടില്‍ പുത്തന്‍ ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

വിപണിയില്‍ സെപ്തംബര്‍ വരെയുള്ള ജാവ, ജാവ ഫോര്‍ട്ടി ടൂ യൂണിറ്റുകള്‍ മുഴുവന്‍ വിറ്റുപോയെന്ന കാര്യം ക്ലാസിക്ക് ലെജന്‍ഡ്‌സ് കമ്പനി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ബുക്കിംഗ് നിര്‍ത്തി വെച്ചിട്ടില്ല. ഓണ്‍ലൈന്‍ മുഖേനയും ഡീലര്‍ഷിപ്പുകള്‍ വഴിയും ജാവ ബൈക്കുകളുടെ ബുക്കിംഗ് രാജ്യത്തു തുടരുകയാണ്. ബുക്കിംഗ് തുക 5,000 രൂപ.

ബ്ലാക്ക്, മറൂണ്‍, ഗ്രെയ് നിറങ്ങള്‍ ജാവയില്‍ അണിനിരക്കും. എന്നാല്‍ ജാവ ഫോര്‍ട്ടി ടൂവില്‍ ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങളുണ്ട്. ബുള്ളറ്റുകളെ പോലെ വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ക്രോം തിളക്കമുള്ള ഇന്ധനടാങ്കും പുതിയ ജാവ ബൈക്കുകളുടെയും സവിശേഷതയായി മാറുന്നു.

പരന്ന സീറ്റാണ് ബൈക്കുകള്‍ക്ക്. ഇരട്ട പുകക്കുഴലുകള്‍ പ്രതാപകാല ജാവ ബൈക്കുകളുടെ സ്മരണയുണര്‍ത്തും. ചെയിന്‍ കവര്‍, സ്പോക്ക് വീലുകള്‍, വട്ടത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ജാവ ബൈക്കുകളുടെ ക്ലാസിക് വിശേഷങ്ങളില്‍പ്പെടും. ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് മോഡലുകളില്‍ സസ്പെന്‍ഷന്‍ നിറവേറ്റുക.


Click it and Unblock the Notifications








