2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

By Rajeev Nambiar

2019 കവാസാക്കി വേര്‍സിസ് 1000 വിപണിയില്‍. 10.69 ലക്ഷം രൂപയാണ് നവീകരിച്ച വേര്‍സിസ് 1000 -ന് വില. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഒരൊറ്റ നിറപ്പതിപ്പ് മാത്രമെ ബൈക്കിലുള്ളൂ. വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ചാണ് മോഡലിനെ കവാസാക്കി വിപണിയില്‍ കൊണ്ടുവരുന്നത്.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ടൂററെന്ന വിശേഷണം കവാസാക്കി വേര്‍സിസ് 1000 -നുണ്ട്. ബൈക്കിന് ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ തുടിപ്പേകും. നിഞ്ച 1000 മോഡലിന്റെ ക്രോസ്ഓവര്‍ പതിപ്പെന്നാണ് വേര്‍സിസ് 1000 -നെ കവാസാക്കി ഇന്ത്യ വിശേഷിപ്പിക്കുന്നത്. മോഡല്‍ ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ചില്‍ കമ്പനി ബൈക്കുകള്‍ കൈമാറും.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

കവസാക്കി വേര്‍സിസ് 1000 -ല്‍ ഉള്ള 1,043 സിസി എഞ്ചിന് 118 bhp കരുത്തും (9,000 rpm -ല്‍) 102 Nm torque ഉം (7,500 rpm -ല്‍) പരമാവധി സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. നിഞ്ച 1000 -നെ ആധാരമാക്കി എഞ്ചിന്‍ ഒരുങ്ങുന്നതിനാല്‍ ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളിലും ഉയര്‍ന്ന ടോര്‍ഖ് ബൈക്കിന് ലഭിക്കും. 17 ഇഞ്ച് വലുപ്പമുണ്ട് വേര്‍സിസ് 1000 -ലെ അലോയ് വീലുകള്‍ക്ക്.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

ബൈക്കില്‍ വിന്‍ഡ്‌സ്‌ക്രീന്‍ ക്രമീകരിക്കാം. കവാസാക്കി കോര്‍ണറിംഗ് മാനേജ്‌മെന്റ് ഫംങ്ഷന്‍, കവാസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍, കവാസാക്കി ഇന്റലിജന്റ് ആന്റി - ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍ മുതലായ സംവിധാനങ്ങള്‍ റൈഡറുടെ സുരക്ഷയ്ക്കായുണ്ട്.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

സീറ്റ് ഉയരം 840 mm. ഭാരം 255 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 150 mm. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകുംവിധം 21 ലിറ്ററാണ് ബൈക്കിലെ ഇന്ധനടാങ്ക് ശേഷി. 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ സസ്‌പെന്‍ഷനായുണ്ട്. 150 mm നീളമുള്ള ട്രാവലും ക്രമീകരിക്കാവുന്ന സ്പ്രിങ് ലോഡും ഫോര്‍ക്കുകളുടെ സവിശേഷതയാണ്.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

പിറകില്‍ ബാക്ക് ലിങ്ക് യൂണിറ്റാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുക. 152 mm ട്രാവലും ക്രമീകരിക്കാവുന്ന സ്പ്രിങ് ലോഡും പിറകിലെ സസ്‌പെന്‍ഷന്‍ ഘടനയില്‍ പരാമര്‍ശിക്കണം. 310 mm ഇരട്ട പെറ്റല്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ മുന്‍ ടയറിലും 250 mm ഒറ്റ പെറ്റല്‍ ഡിസ്‌ക്ക് പിന്‍ ടയറിലും വേഗത്തിന് കടിഞ്ഞാണിടും.

2019 കവാസാക്കി വേര്‍സിസ് 1000 ഇന്ത്യയില്‍

കവാസാക്കി നിരയില്‍ വേര്‍സിസ് X-300 -നും വേര്‍സിസ് 650 -യ്ക്കും മുകളിലാണ് പുതിയ വേര്‍സിസ് 1000 -ന് സ്ഥാനം. വിപണിയില്‍ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ഹോണ്ട ആഫ്രിക്ക ട്വിന്‍, ട്രയംഫ് ടൈഗര്‍ 800 XRx മോഡലുകളുമായി വേര്‍സിസ് 1000 മത്സരിക്കും.

More from DriveSpark

Article Published On: Tuesday, February 12, 2019, 17:33 [IST]
English summary
2019 Kawasaki Versys 1000 Launched In India — Priced At Rs 10.69 Lakh. Read in Malayalam.
കൂടുതല്‍... #kawasaki #new launches #കവസാക്കി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X