ക്ലാസിക് ലുക്കുമായി കവാസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

ക്ലാസിക് ലുക്കുള്ള ബൈക്കുകള്‍ക്ക് എന്നും വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി പുതിയ മോഡലിനെ വിപണിയില്‍ എത്തിച്ചു. W800 സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ഇന്ത്യന്‍ വിപണിയില്‍ 8 ലക്ഷം രൂപയാണ് വില. കഴിഞ്ഞ വര്‍ഷം തന്നെ തിരഞ്ഞെടുത്ത ചില കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ ബൈക്ക് കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

2011 മുതല്‍ രാജ്യാന്തര വിപണിയിലുള്ള മോഡലുകളാണ് W800 ബൈക്കുകള്‍. ഇതിന്റെ W800 സ്ട്രീറ്റ് എന്ന പതിപ്പിനെയാണ് കവസാക്കി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഒറ്റ കളറില്‍ മാത്രമേ ഈ മോഡല്‍ വിപണിയില്‍ ലഭ്യമാകുകയുള്ളു. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മോഡലിനെ ഇന്ത്യയിലെത്തിച്ച് പരീക്ഷണയോട്ടങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1967 മുതല്‍ 1975 വരെ കവസാക്കി പുറത്തിറക്കിയ W സീരിസ് ബൈക്കുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് W800 നിര്‍മിച്ചിരിക്കുന്നത്.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

നിരവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പില്‍ എല്‍ഈഡി നല്‍കിയിരുക്കുന്നു. മുന്നില്‍ 320mm വലിയ ഡിസ്‌ക് ബ്രേക്കും, പിന്നില്‍ 270mm ഡിസ്‌ക് ബ്രേക്കും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി അന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സംവിധാനവും നല്‍കിയിരിക്കുന്നു.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

കരുത്തില്‍ ബുള്ളറ്റിനെക്കാള്‍ ബൈക്ക് ശക്തനെന്നാണ് കമ്പനിയുടെ അവകാശവാദം. 773 സിസി വെര്‍ട്ടിക്കല്‍ ട്വിന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 6,500rpm -ല്‍ 48bhp കരുത്തും, 2,500rpm-ല്‍ 60Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

14 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുന്നതിനാല്‍ മോഡലിന് വില ബുള്ളറ്റിനെക്കാള്‍ ഇരട്ടിയാണ്. 2190mm നീളവും 790mm വീതിയും 1075mm ഉയരവും 1465mm വീല്‍ബേസും 125mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിനുണ്ട്.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

ഇന്തോനേഷ്യയടക്കം നിരവധി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിര്‍മാണം അവസാനിപ്പിച്ച്, വന്‍ വിപണി ലക്ഷ്യമിട്ടാണ് കാവസാക്കി W800 മോഡലിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. 2017 മുതല്‍ ഇന്ത്യന്‍ വിതരണക്കാരായ ബജാജ് ഓട്ടോയുമായുള്ള ബന്ധം കവസാക്കി അവസാനിപ്പിച്ചിരുന്നു. മുന്തിയ ബൈക്കുകളുടെ വില്‍പ്പന ഇന്ത്യയില്‍ ഗണ്യമായി ഉയരുമെന്നാണ് കവസാക്കി മോട്ടോഴ്‌സിന്റെ പ്രതീക്ഷ.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

വിപണിയില്‍ പ്രീമിയം ബൈക്കുകള്‍ക്കുള്ള പ്രിയം ഏറുമെന്നാണ് കവസാക്കി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ തുതാക യമാഷിത വ്യക്തമാക്കിയത്. 800 സിസിക്ക് താഴെയുള്ള കവസാക്കി ബൈക്കുകള്‍ നിലവില്‍ ഇന്ത്യയിലാണ് അസംബിള്‍ ചെയ്യുന്നത്. അധികം വൈകാതെ പുതിയ മോഡലുകളും ഇവിടെ തന്നെ അസംബിള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

ദീര്‍ഘദൂര യാത്രികരായ യുവാക്കളെ ലക്ഷ്യം വെച്ച് തന്നെയാണ് മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റിനൊപ്പം തന്നെ ട്രയംഫ് ബോണ്‍വില്ല സ്ട്രീറ്റ്, ഡ്യുക്കാട്ടി സ്‌ക്രാബ്‌ളര്‍ മോഡലുകളാണ് കവസാക്കി W800 സ്ട്രീറ്റിന്റെ നിരത്തിലെ എതിരാളികള്‍.

ക്ലാസിക് ലുക്കുമായി കവസാക്കി W800 സ്ട്രീറ്റ് വിപണിയില്‍

അടുത്തിടെയാണ് 2019 കവാസാക്കി വേര്‍സിസ് 1000 -നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 10.69 ലക്ഷം രൂപയാണ് നവീകരിച്ച വേര്‍സിസ് 1000 -ന് വില. കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഒരൊറ്റ നിറപ്പതിപ്പ് മാത്രമെ ബൈക്കിലുള്ളൂ. വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ചാണ് മോഡലിനെ കവാസാക്കി വിപണിയില്‍ കൊണ്ടുവരുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചര്‍ ടൂററെന്ന വിശേഷണം കവാസാക്കി വേര്‍സിസ് 1000 -നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki W800 Street launched. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X