വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

2019 മാര്‍ച്ച് മാസത്തിലാണ് നെയ്ക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായ MT-15 യമഹ വിപണിയിലെത്തിച്ചത്. വില്‍പ്പനയ്‌ക്കെത്തിയ നാള്‍ മുതല്‍ തന്റെ എതിരാളിയായ കെടിഎം 125 ഡ്യൂക്കിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു MT-15 മുന്നേറിയത്. ഏപ്രിലില്‍ കെടിഎം 125 ഡ്യൂക്കിന് 2,199 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നപ്പോള്‍ യമഹ MT-15 -ന് 3,825 യൂണിറ്റ് വില്‍പ്പനയായിരുന്നു ഉണ്ടായിരുന്നത്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

വില്‍പ്പനയ്‌ക്കെത്തിയ മാര്‍ച്ച് മാസത്തിലാവട്ടെ 5,023 യൂണിറ്റ് MT-15 ബൈക്കുകളാണ് യമഹ വിറ്റഴിച്ചത്. മാര്‍ച്ചിലെയും ഏപ്രിലിലെയും കണക്കുകള്‍ ചേരുമ്പോള്‍ 9,026 യൂണിറ്റ് വില്‍പ്പനയാണ് യമഹ MT-15 കുറിച്ചത്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

മറുഭാഗത്ത് കെടിഎം 125 ഡ്യൂക്കാവട്ടെ 5,268 യൂണിറ്റും ഇക്കാലയളവില്‍ വിറ്റഴിച്ചു. എന്നാല്‍, മെയ് മാസത്തെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്.

MT 15 Duke 125 Difference
May 2019

2,048 2,228 -180
April 2019

3,823 2,199 1,624
March 2019

5,203 3,069 2,134
Total

11,074 7,496 3,578
വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

2019 മെയ് മാസത്തില്‍ 2,048 യൂണിറ്റായി യമഹ MT-15 -ന്റെ വില്‍പ്പന താഴ്ന്നിരിക്കുകയാണ്. കെടിഎം 125 ഡ്യൂക്കാവട്ടെ 2,228 യൂണിറ്റ് വില്‍പ്പനയാണ് പോയ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

Yamaha May 2019 May 2018 Difference (%)
Ray

10,920 11,660 -6.35
Alpha

1,784 2,300 -22.43
Fascino

15,459 15,132 2.16
Saluto RX

880 1,028 -14.40
Saluto

3,236 4,020 -19.50
R15

5,542 6,611 -16.17
MT15

2,048 NA NA
FZ

16,829 20,643 -18.48
FZ25/Fazer25

910 1,856 -50.97
R3

0 80 -100.00
Total

57,608 61,474 -6.29
വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

അതായത് യമഹ MT-15 -നെക്കാളും 180 യൂണിറ്റ് അധിക വില്‍പ്പന. വില്‍പ്പനയ്‌ക്കെത്തി ഇതാദ്യമായാണ് MT-15 വില്‍പ്പന കെടിഎം 125 ഡ്യൂക്കിനെക്കാളും കുറവ് രേഖപ്പെടുത്തുന്നത്. എങ്കിലും ആകെ വില്‍പ്പനയില്‍ യമഹ MT-15 തന്നെയാണ് മുന്നില്‍.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

155 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് SOHC എഞ്ചിനാണ് യമഹ MT-15 -ന്റെ ഹൃദയം. ഇത് 10,000 rpm -ല്‍ 19 bhp കരുത്തും 8,500 rpm -ല്‍ 15 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

യമഹ R15 V3 ബൈക്കിലുള്ളതിന് സമാനമായ കരുത്തും ടോര്‍ഖുമാണ് MT-15 -ലും ലഭിക്കുന്നത്. 138 കിലോയാണ് ബൈക്കിന്‍രെ ഭാരം. 17 ഇഞ്ച് അലോയ് വീലുകളും MTF ടയറുകളുമാണ് പുതിയ യമഹ MT-15 -ലുള്ളത്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

മുന്നില്‍ എബിഎസ് സംവിധാനവും ഇരുവീലുകളിലും ഡിസ്‌ക്ക് ബ്രേക്കുമുണ്ട്. എക്‌സ്‌ഷോറൂമില്‍ 1.36 ലക്ഷം രൂപയാണ് ബൈക്കിന് വില.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വില്‍പ്പന കൂട്ടാനുമായി സൗജന്യ റൈഡിംഗ് ജാക്കറ്റും ഹെല്‍മറ്റും MT-15 വാങ്ങുന്നവര്‍ക്കായി യമഹ ഒരുക്കിയിട്ടുണ്ട്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

പോയ വില്‍പ്പന കണക്കുകളില്‍ 150 സിസി ശ്രേണിയില്‍ FZ സീരീസ് ബൈക്കുകളാണ് യമഹ നിരയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 16,829 യൂണിറ്റ് FZ സീരീസ് ബൈക്കുകളാണ് പോയ മാസം യമഹ വിറ്റഴിച്ചത്.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

എന്നാല്‍, 2018 മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം ഇടിവ് FZ സീരീസ് നേരിട്ടു. സ്‌കൂട്ടറുകളില്‍ 15,459 യൂണിറ്റ് വില്‍പ്പനയോടെ ഫാസിനോ രണ്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

യമഹ R15 V3 ആവട്ടെ 16 ശതമാനം ഇടിവാണ് പോയ മാസത്തെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 2018 മെയ് മാസത്തെ 6,611 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് ഇക്കുറി 5,542 യൂണിറ്റ് വില്‍പ്പനയിലേക്ക് സ്‌പോര്‍ട്‌സ് ബൈക്ക് കൂപ്പുകുത്തി.

വിൽപ്പനയിൽ തിളങ്ങി കെടിഎം 125 ഡ്യൂക്ക്, നിറംമങ്ങി യമഹ MT-15

അടുത്തിടെ കമ്പനി വിപണിയിലെത്തിച്ച FZ25 ABS, ഫേസര്‍25 ABS ബൈക്കുകള്‍ക്ക് 910 യൂണിറ്റ് വില്‍പ്പന മാത്രമെ നേടാന്‍ സാധിച്ചുള്ളൂ. പോയ വര്‍ഷം ഇതേ കാലയളവില്‍ 1,856 യൂണിറ്റ് വില്‍പ്പനയായിരുന്നു ഈ ഇരട്ട ബൈക്കുകള്‍ കുറിച്ചത്. ഇക്കാരണത്താല്‍ തന്നെ വില്‍പ്പനയില്‍ 50 ശതമാനം ഇടിവ് ബൈക്കുകള്‍ രേഖപ്പെടുത്തി. യമഹ R3 ആവട്ടെ പോയ മാസം ഒരൊറ്റ യൂണിറ്റ് പോലും വില്‍ക്കാനാവാതെ പൂര്‍ണ്ണ പരാജയമേറ്റുവാങ്ങി.

Source: Rushlane

Most Read Articles

Malayalam
English summary
KTM 125 Duke Beats Yamaha MT-15 In May 2019 Sales. Read In Malayalam
Story first published: Wednesday, June 19, 2019, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X