കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

2020 -ന്റെ തുടക്കത്തില്‍ അഡ്വഞ്ചര്‍ 390 -നെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം. ബൈക്കിനായുള്ള ബുക്കിങും കമ്പനി അടുത്തിടെ ആരംഭിക്കുകയും ചെയ്തു.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉയര്‍ന്ന ശേഷിയുള്ള 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

അന്തരാഷ്ട്ര വിപണിയില്‍ ഇതിനോടകം ബൈക്ക് വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വീക്കില്‍ അഡ്വഞ്ചര്‍ 390 അവതരിപ്പിച്ചതിനു പിന്നാലെ ഉയര്‍ന്ന ശേഷിയുള്ള 790 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെയും കമ്പനി അവതരിപ്പിക്കുന്നത്

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

സ്റ്റാന്‍ഡേര്‍ഡ്, R (ഉയര്‍ന്ന വകഭേദം) എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ എത്തിയേക്കും. എല്‍ഇഡി ഹെഡ്‌ലാമ്പും, ടെയില്‍ലാമ്പും, ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുന്നു. 233 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കിന് ലഭിക്കും.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും അഡ്വഞ്ചര്‍ 790-യുടെ സവിശേഷതയാണ്. 790 ഡ്യൂക്കിന് കരുത്തേകുന്ന അതേ 799 സിസി, സമാന്തര-ഇരട്ട എഞ്ചിന്‍ തന്നെയാണ് പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിലും കമ്പനി ഉള്‍പ്പെടുത്തക.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

വ്യത്യസ്ത ട്യൂണിലാണ് എഞ്ചിന്‍ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 790 അഡ്വഞ്ചറിലെ അതേ എഞ്ചിന്‍ 94 bhp കരുത്തും 88 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 790 ഡ്യൂക്കില്‍ ഇത് 105 bhp 87 Nm torque എന്ന കണക്കിലാണ് വാഗ്ദാനം ചെയ്യുന്നത്.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നില്‍ റേഡിയല്‍ മൗണ്ട് ചെയ്ത നാല് പിസ്റ്റണ്‍ കാലിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്‌കുകളും പിന്നില്‍ 260 mm ഡിസ്‌കും ബ്രേക്കിംഗ് ഹാര്‍ഡ്വെയറില്‍ അടങ്ങിയിരിക്കുന്നു.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790-അഡ്വഞ്ചറിന്റെ സവിശേഷതയാണ്. 20 ലിറ്ററാണ് ഫ്യുവല്‍-ടാങ്ക് കപ്പാസിറ്റി. വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

790 ഡ്യൂക്ക് വിപണിയില്‍ എത്തിച്ചതുപോലെ 790 അഡ്വഞ്ചറിനെ കുറഞ്ഞ പ്രാദേശികവല്‍ക്കരണമുള്ള CKD യൂണിറ്റായി ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അഡ്വഞ്ചര്‍ 390-നായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

കെടിഎം 790 അഡ്വഞ്ചര്‍ അടുത്തവര്‍ഷം വില്‍പ്പനയ്ക്ക് എത്തും

20,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. 2020 ജനുവരിയില്‍ ബൈക്ക് ഡീലര്‍ഷിപ്പുകളിലേക്ക് എത്തും. കെടിഎം ഇന്ത്യയുടെ ഏറ്റവും ചെലവേറിയ സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളാണ് 390 അഡ്വഞ്ചര്‍. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ ഡ്യൂക്ക് 390-യെ അടിസ്ഥാനമാക്കിയാണ് അഡ്വഞ്ചര്‍ ടൂറര്‍ ഒരുങ്ങുന്നത്.

More from DriveSpark

Article Published On: Saturday, December 28, 2019, 16:06 [IST]
English summary
KTM 790 Adventure to reach Indian showrooms in Q4 of 2020. Read more in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X