കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

കൂടുതല്‍ കരുത്തുള്ള 790 ഡ്യൂക്കുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കെടിഎം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ കെടിഎം 790 ഡ്യൂക്ക് അടുത്തമാസം ഇന്ത്യന്‍ തീരമണയും. ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്. ഇന്ത്യയില്‍ കെടിഎം ഇതുവരെ കൊണ്ടുവന്നിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍. സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക അവതാരമായി മാറും.

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

വിദേശത്ത് നിര്‍മ്മിച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിച്ച് ബൈക്കിനെ പുറത്തിറക്കാനാണ് കെടിഎമ്മിന് പദ്ധതി. ഇതിനായി ബജാജിന്റെ ചകാന്‍ ശാലയെ കെടിഎം ആശ്രയിക്കും. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി പുതിയ ബൈക്കിന്റെ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചെന്നാണ് വിവരം.

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത കെടിഎം ഡീലര്‍ഷിപ്പുകള്‍ 790 ഡ്യൂക്ക് ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം 790 ഡ്യൂക്കില്‍ 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കും. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി എഞ്ചിനുണ്ട്.

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. കെടിഎമ്മിന്റെ വിശ്വസ്തമായ ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത ട്രെല്ലിസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്കിന് അടത്തിറ പാകുന്നത്. മുന്നില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. പിറകില്‍ WP മോണോഷോക്ക് യൂണിറ്റിനാണ് ഈ ചുമതല.

Most Read: 13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ — വീഡിയോ

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റാണ് ഒരുങ്ങുന്നത്. പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കിന്റെ വിശേഷമാണ്.

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

ബൈക്കിന് മുന്നിലും പിന്നിലും എല്‍ഇഡി യൂണിറ്റുകളാണ് കമ്പനി നല്‍കുന്നത്. ഇന്‍സ്ട്രമെന്റ് കണ്‍സോളിലെ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയും മോഡലില്‍ എടുത്തുപറയാം. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളുണ്ട് 790 ഡ്യൂക്കില്‍. ഇതിനുപുറമെ ഉയര്‍ന്ന പ്രകടനക്ഷമത കുറിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍മോട്ടോ മോഡും ബൈക്കിന്റെ സവിശേഷതയാണ്.

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

പിറകില്‍ ഉയര്‍ന്ന് നിലകൊള്ളുന്ന എക്‌സ്‌ഹോസ്റ്റ് സംവിധാനം 790 ഡ്യൂക്കിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ പരിവേഷം സമ്പൂര്‍ണമാക്കും. കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും ബൈക്കില്‍ പരാമര്‍ശിക്കണം. 169 കിലോയാണ് മോഡലിന്റെ ആകെ ഭാരം. ഇന്ധനശേഷി 14 ലിറ്റര്‍.

Most Read: ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമായി ഹോണ്ട ആക്ടിവ 6G

കൂടുതല്‍ കരുത്തുമായി കെടിഎം 790 ഡ്യൂക്ക്, അടുത്തമാസം വിപണിയില്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളുമായാണ് 790 ഡ്യൂക്കിന്റെ മത്സരം.

Source: Motoring World

More from DriveSpark

Article Published On: Wednesday, March 20, 2019, 14:03 [IST]
English summary
KTM Duke 790 Launch Next Month. Read in Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X