കെടിഎം ബൈക്കുകളുടെ വില കൂടി — പുതുക്കിയ വില ഇങ്ങനെ
രാജ്യത്ത് വില്‍പ്പനയ്ക്കുള്ള എല്ലാ കെടിഎം ബൈക്കുകളുടെയും വില കമ്പനി വര്‍ധിപ്പിച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 6,500 രൂപവരെയാണ് കെടിഎം ഉയര്‍ത്തിയത്. 2019 ഏപ്രില്‍ മുതല്‍ പരിഷ്‌കരിച്ച വില പ്രാബല്യത്തില്‍ വന്നെന്ന് കമ്പനി അറിയിച്ചു. കെടിഎം പ്രാരംഭ മോഡലായ 125 ഡ്യൂക്ക് മുതല്‍ ഉയര്‍ന്ന മോഡലായ RC390 വരെ ഇതിന്റെ കീഴില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെടിഎം RC200 -ന് പഴയ വിലയില്‍ നിന്ന് 2,252 രൂപയും 125 ഡ്യൂക്കിന് 6,416 രൂപയും വില കൂടിയിട്ടുണ്ട്. അടുത്തിടെയാണ് 125 ഡ്യൂക്കിനെ ഇന്ത്യന്‍ വിപണിയില്‍ കെടിഎം അവതരിപ്പിച്ചത്.

1.18 ലക്ഷം രൂപയെന്ന എക്‌സ്‌ഷോറൂം വിലയിലാണ് 125 ഡ്യൂക്കിനെ കെടിഎം വില്‍പ്പനയ്‌ക്കെത്തിച്ചത്. ഇപ്പോഴിതാ 6,000 രൂപയിലധികം വില വര്‍ധിച്ചിരിക്കുകയാണ് 125 ഡ്യൂക്കിന്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 1.24 ലക്ഷം രൂപയാണിപ്പോള്‍ കെടിഎം 125 ഡ്യൂക്കിന്റെ വില. കെടിഎം മോഡലുകളുടെ പുതുക്കിയ വില താഴെ നല്‍കിയിരിക്കുന്നു.
| Model | New Price | Old Price | Hike (in Rs) |
| KTM Duke 125 | 1,24,416 | 1,18,000 | 6,416 |
| KTM Duke 200 | 1,61,421 | 1,59,168 | 2,253 |
| KTM Duke 250 | 1,96,672 | 1,93,421 | 3,251 |
| KTM Duke 390 | 2,47,819 | 2,43,562 | 4,257 |
| KTM RC 200 | 1,89,990 | 1,87,738 | 2,252 |
| KTM RC390 | 2,43,490 | 2,40,234 | 3,256 |

ഒരുപിടി പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് കെടിഎം ഇപ്പോള്‍. കെടിഎം 390 അഡ്വഞ്ചറായിരിക്കും ഇതില്‍ പ്രധാനി.
Most Read:കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ - വീഡിയോ

ഇന്ത്യയില്‍ പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്ന് കഴിഞ്ഞു. മിക്കവാറും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും 390 അഡ്വഞ്ചര്‍ വിപപണിയിലെത്തുക.

കമ്പനിയുടെ തന്നെ 390 ഡ്യൂക്ക്, RC മോഡലുകളിലുള്ള സമാന എഞ്ചിന്‍ തന്നെയായിരകിക്കും 390 അഡ്വഞ്ചറിലും ഉണ്ടാവുക. 373.3 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗായ ഈ എഞ്ചിന്‍ 44 bhp കരുത്തും 37Nm torque ഉം സൃഷ്ടിക്കുന്നതാണ്.

ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. 390 ഡ്യൂക്കില്‍ നിന്നുള്ള ചില ബോഡി ഘടകങ്ങള്‍ 390 അഡ്വഞ്ചര്‍ പങ്കിടുമെന്നാണ് സൂചന. പൂനെയിലെ ചകാനിലുള്ള കമ്പനിയുടെ ഫാക്ടറിയില്‍ നിന്നായിരുക്കും 390 അഡ്വഞ്ചറിന്റെ നിര്‍മ്മാണം.
Most Read:കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്

390 അഡ്വഞ്ചറിനെ കൂടാതെ 790 ഡ്യൂക്ക് മോഡലിനെയും ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയിലാണ് കെടിഎം. ഈ മാസത്തിന് ശേഷം വില്‍പ്പനയ്‌ക്കെത്താനിരിക്കുന്ന കെടിഎം 790 ഡ്യൂക്കില്‍ മികച്ച പ്രതീക്ഷയാണ് കമ്പനിയ്ക്കുള്ളത്.

പുതിയ കെടിഎം 390 അഡ്വഞ്ചറിന് 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയും കെടിഎം 790 ഡ്യൂക്കിന് ഏകദേശം എട്ട് ലക്ഷം രൂപയും വില വരമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








