RC125 വിതരണം കെടിഎം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് RC125 -നെ കെടിഎം വിപണിയിലെത്തിച്ചത്. കെടിഎമ്മിന്റെ പ്രാരംഭ മോഡലായ 125 ഡ്യൂക്കിന്റെ പൂര്‍ണ്ണ ഫെയറിംഗ് പതിപ്പാണ് RC125. വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പ് തന്നെ വിപണിയില്‍ വലിയ രീതിയിലുള്ള പ്രചാരമാണ് കെടിഎം RC125 നേടിയത്. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിച്ച മോഡലിനെയപേക്ഷിച്ച് വ്യത്യസ്തമാണ് ഇന്ത്യന്‍ മോഡല്‍ RC125.

RC125 വിതരണം കെടിഎം തുടങ്ങി

ശ്രേണിയിലെ മികച്ച ബൈക്കുകളിലൊന്നായിരിക്കും കെടിഎം RC125. 1.47 ലക്ഷം രൂപയെന്ന വില അല്‍പ്പം കൂടുതലാണെങ്കിലും ഇതൊരിക്കലും RC125 വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

RC125 വിതരണം കെടിഎം തുടങ്ങി

രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ഇതിനകം തന്നെ ബൈക്കിന്റെ ഡെലിവറി ആരംഭിച്ചു കഴിഞ്ഞു. ബ്ലാക്ക്, ഓറഞ്ച് നിറങ്ങള്‍ കലര്‍ന്ന തനത് കെടിഎം ശൈലിയില്‍ തന്നെയാണ് RC125 -ന്റെ പുറംമോടി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

RC125 വിതരണം കെടിഎം തുടങ്ങി

ബൈക്കിലെ ട്രെല്ലിസ് ഫ്രെയിമിന് ബ്ലാക്ക് നിറവും വീലുകള്‍ക്ക് ഓറഞ്ച് നിറവുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. കെടിഎം RC200, RC390 എന്നിവയില്‍ കമ്പനി ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം തന്നെയാണിത്.

125 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് കെടിഎം RC125 -ല്‍ തുടിക്കുന്നത്. 9,250 rpm -ല്‍ 14 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ് ഈ എഞ്ചിന്‍.

RC125 വിതരണം കെടിഎം തുടങ്ങി

125 ഡ്യൂക്കുമായാണ് ഈ എഞ്ചിന്‍ RC125 പങ്കിടുക. കൂടാതെ ബ്രേക്ക് സംവിധാനങ്ങളും RC125 കടമെടുത്തിരിക്കുന്നത് കെടിഎം 125 ഡ്യൂക്കില്‍ നിന്നാണ്. മുന്നില്‍ 300 mm ഡിസ്‌ക്കും പുറകില്‍ 230 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിര്‍വ്വഹിക്കുക.

Most Read: സെൽറ്റോസിന്റെ ഒരുക്കം കിയ പൂർത്തിയാക്കി, ആദ്യ പരസ്യം പുറത്ത്

RC125 വിതരണം കെടിഎം തുടങ്ങി

ബൈക്കില്‍ ഒറ്റ ചാനല്‍ എബിഎസ് സംവിധാനവും റിയര്‍ വീല്‍ മിറ്റിഗേഷന്‍ സംവിധാനവും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നില്‍ 43 mm അപ്പ്-സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പുറകില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിറവേറ്റും.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

RC125 വിതരണം കെടിഎം തുടങ്ങി

വിപണിയില്‍ യമഹ YZF-R15, ബജാജ് പള്‍സര്‍ 200 RS എന്നിവയോടാവും കെടിഎം RC125 മത്സരിക്കുക. വില്‍പ്പനയ്‌ക്കെത്തുന്നതിന് മുമ്പ് തന്നെ വിപണിയില്‍ താരമായി കഴിഞ്ഞിരിക്കുകയാണ് കെടിഎം RC125.

Most Read: ബുള്ളറ്റിനെ ഉടച്ചുവാർത്ത് റോയൽ എൻഫീൽഡ്

RC125 വിതരണം കെടിഎം തുടങ്ങി

വരും മാസങ്ങളില്‍ ബൈക്കിന്റെ വില്‍പ്പന കണക്കുകള്‍ പുറത്തെത്തുമ്പോള്‍ മാത്രമെ കെടിഎം RC125 ഉപഭോക്താക്കള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതായി മാറിയെന്ന് പറയാനാവൂ.

More from DriveSpark

Article Published On: Monday, June 24, 2019, 19:43 [IST]
English summary
KTM Has Begun Deliveries Of New RC125. Read In Malayalam
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X