ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

ഈ മാസം ആദ്യം, കെടിഎം അവരുടെ വരാനിരിക്കുന്ന മോട്ടോർസൈക്കിളായ ഡ്യൂക്ക് 390 അഡ്വഞ്ചർ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിച്ചിരുന്നു. 390 അഡ്വഞ്ചർ അടുത്ത വർഷം ആദ്യ പാദത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

മിക്കവാറും 390 ഡ്യൂക്കിനേക്കാൾ ഉയർന്ന വിലയേറുമായിരിക്കും 390 അഡ്വഞ്ചറിന്. ഡ്യൂക്ക് 250 അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ വിലകുറഞ്ഞും താങ്ങാവുന്നതുമായ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് കെടിഎം.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്യു G 310GS പോലുള്ള ബൈക്കുകളുമായി ഇത് നേരിട്ട് മത്സരിക്കും. 2020 മധ്യത്തോടെ കെടിഎം 250 അഡ്വഞ്ചർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

റിപ്പോർട്ടുകൾ അനുസരിച്ച്, കെടിഎം ഈ താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് തവണ പരീക്ഷണം നടത്തിയെന്നും കണ്ടെത്തി.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

കുറച്ചുകാലമായി ഇന്തോനേഷ്യൻ വെബ്‌സൈറ്റിൽ ഇത് ലിസ്റ്റുചെയ്തിരുന്നു. ഡ്യൂക്ക് 250 അഡ്വഞ്ചറിന് മിക്കവാറും 390 അഡ്വഞ്ചറിന്റെ രൂപഭാവമായിരിക്കും. ഇത് ഒരേ ഡിസൈൻ ശൈലി, ചാസി, പാനലുകൾ എന്നിവ പങ്കിടും. എന്നിരുന്നാലും നിറങ്ങൾ, ഹെഡ്ലൈറ്റ് ഡിസൈൻ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, തീർച്ചയായും എഞ്ചിൻ എന്നിവ വ്യത്യാസമായിരിക്കും.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

മൂത്ത സഹോദരൻ 390 അഡ്വഞ്ചർ പോലെ 250 -യിലും അലോയ് വീലുകളായിരിക്കും. 250 അഡ്വഞ്ചറിന്റെ ടയർ വലുപ്പം 390 ന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ട്. ഇതിന് മുൻവശത്ത് 19 ഇഞ്ച് ടയറുകളും പിന്നിൽ 17 ഇഞ്ചും ലഭിക്കും.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

390 അഡ്വഞ്ചർ പോലെ, 250 അഡ്വഞ്ചറിനും മുന്നിൽ ക്രമീകരിക്കാനാകാത്ത അപ്പ് സൈഡ് ഡൗൺ ഫോർക്കുകളും, പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും ലഭിക്കും.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

ഡ്യൂക്ക് 390 അഡ്വഞ്ചറിന് സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ദ്വിദിശ ക്വിക്ക് ഷിഫ്റ്ററുകൾ പോലുള്ള അധിക സവിശേഷതകൾ ലഭിക്കുന്നു, എന്നിരുന്നാലും ഈ സവിശേഷതകൾ ചെലവ് കുറയ്ക്കുന്നതിനായി 250 അഡ്വഞ്ചർ പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

കെടിഎം 250 അഡ്വഞ്ചറിന്റെ എഞ്ചിൻ സ്ട്രീറ്റ് നേക്കഡ് പതിപ്പായ ഡ്യൂക്ക് 250 ൽ ഉപയോഗിക്കുന്നത് തന്നെയാവും. അതേ 248.8 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

പരമാവധി 30 bhp കരുത്തും 24 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. 250 അഡ്വഞ്ചർ പുറത്തിറക്കുന്നതിനെക്കുറിച്ച് കെടിഎം ഇതുവരെ ഔദ്യോഗികമായി ഒരു വാക്കുപോലും പുറത്തുവിട്ടിട്ടില്ല.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

390 അഡ്വഞ്ചർ പോലെ, 250 പതിപ്പും 250 ഡ്യൂക്കിനേക്കാൾ അൽപ്പം വിലയേറിയതായിരിക്കും. വിപണിയിൽ എത്തിക്കഴിഞ്ഞാൽ, രാജ്യത്തെ കെടിഎമ്മിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളായി ഡ്യൂക്ക് 250 അഡ്വഞ്ചർ മാറും.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

ഇത് ക്രോസ് കൺട്രി ടൂറിംഗ് നടത്തുന്നത് തികച്ചും താങ്ങാവുന്നതും ന്യായമായ ശക്തിയേറിയ മോട്ടോർ സൈക്കിളിൽ വിവിധ ശ്രേണിയിൽപ്പെട്ട ഒരു കൂട്ടം റൈഡറുമാർക്ക് മികച്ച ഒരു ഓപ്ഷൻ നൽകുന്നു.

ഡ്യൂക്ക് 250 അഡ്വഞ്ചർ പുറത്തിറക്കാനൊരുങ്ങി കെടിഎം

നിലവിൽ, ഹീറോ എക്സ്പൾസ് 200 നൊപ്പം ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. ഹ്രസ്വ സവാരിക്ക് എക്സ്പൾസ് കൂടുതൽ അനുയോജ്യമാണ്.

Article Published On: Thursday, December 26, 2019, 13:07 [IST]
English summary
KTM to launch new Duke 250 Adventure in India. Read more Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X