എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

പ്രീമിയം ബൈക്കായ മോജോ 300 തിരിച്ചെത്തിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എംആന്‍ഡ്എം). മുന്‍ഗാമികളായ XT300, UT300 എന്നിവയില്‍ നിന്നുള്ള സവിശേഷതകള്‍ സമന്വയിപ്പിച്ചാണ് ആന്റി ലോക്ക് ബ്രേക്ക്(എബിഎസ്) സംവിധാനം സഹിതമുള്ള പുത്തന്‍ മോജോയുടെ വരവ്.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

125 സിസിയും അതിന് മുകളിലേക്കുമുള്ള ബൈക്കുകളില്‍ ആന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സിസ്റ്റം കര്‍ശനമാക്കിയത് അടുത്തിടെയായിരുന്നു. അതിന് പിന്നാലെ മിക്ക നിര്‍മാതാക്കളും എബിഎസ് ഉള്‍പ്പെടുത്തിയ മോഡലുകള്‍ നിരത്തിലെത്തിക്കുന്നത്. വിപണിയില്‍ സുരക്ഷ കര്‍ശനമായ സാഹചര്യത്തില്‍ മോജോയ്ക്ക് എബിഎസ് നല്‍കാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ മഹീന്ദ്ര.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

കുറച്ച് ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് പുതിയ മോജോ 300 എബിഎസിന്റെ സ്‌റ്റോക്കുകള്‍ സ്വീകരിച്ച് തുടങ്ങിയത്. നേരത്തെ XT300, UT300 എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ വിപണിയില്‍ ലഭ്യമായിരുന്നു. എന്നാല്‍ പുതുക്കിയ പതിപ്പില്‍ ഒരു വേരിയന്റ് മാത്രമാണ് നിരത്തിലെത്തുന്നത്.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

കാഴ്ചയില്‍ മഹീന്ദ്ര മോജോ 300 എബിഎസില്‍ മാറ്റങ്ങള്‍ പ്രകടമാണെങ്കിലും, നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന ഇരു മോഡലുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത മാറ്റങ്ങളാണ് ഏറെയും. XT-യുടെ സവിശേതകളായിരുന്ന ഇരട്ട എക്‌സോസ്റ്റ് പുതിയ ബൈക്കില്‍ നിലനിര്‍ത്തിയിട്ടില്ല. പകരം UT-യിലെ സിംഗിള്‍ ബാരല്‍ എക്‌സോസ്റ്റാണു ബൈക്കില്‍ ഇടംപിടിച്ചിരിക്കുന്നത്. XT-യിലെ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പും പുതിയ ബൈക്കില്‍ സ്ഥാനം പിടിച്ചിട്ടില്ല.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

ഇരട്ട ചാനല്‍ എബിഎസ് സഹിതമെത്തുന്ന മോജോ 300 ബൈക്കിന് 1.88 ലക്ഷം രൂപയാണു ബംഗളൂരുവിലെ ഷോറൂം വില. നേരത്തെ വില്‍പ്പനയ്ക്കുണ്ടായിരുന്ന XT300 ബൈക്കിനെ അപേക്ഷിച്ച് 4,000 രൂപ അധികമാണ് പുതിയ മോഡലിന്റ വില. നിര്‍മാണ ചെലവിലെ വര്‍ധന മുന്‍നിര്‍ത്തിയാണു മോജോ 300 വില ഉയര്‍ത്തിയിരിക്കുന്നത്. ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്ക് സംവിധമാണ് വാഹനത്തില്‍. മുന്നില്‍ 320 എംഎം വലിയ ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്ക് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

ബൈക്കിനു കരുത്തേകുക XT300 മോഡലിലെ 294.72 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. പക്ഷേ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്ത് 7,500 ആര്‍പിഎമ്മില്‍ 26.29 ബിഎച്ച്പിയായി കുറഞ്ഞിട്ടുണ്ട്. XT-യില്‍ ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 27.17 ബിഎച്ച്പി വരെ കരുത്താണു സൃഷ്ടിച്ചിരുന്നത്. ഇതോടൊപ്പം ടോര്‍ക്കും നേരത്തെയുള്ള 30 എന്‍എമ്മില്‍ നിന്ന് 28 എന്‍എമ്മായി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

അതേസമയം മുന്‍ മോഡലിലെ പോലെ 5,500 ആര്‍പിഎമ്മില്‍ തന്നെയാണ് പുതിയ മോജോയും പരമാവധി ടോര്‍ക്ക് സൃഷ്ടിക്കുക. എന്‍ജിന്റെ പ്രകടനത്തില്‍ സംഭവിച്ച മാറ്റത്തെപ്പറ്റി കമ്പനി ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

എബിഎസ് സുരക്ഷയില്‍ പുതിയ മഹീന്ദ്ര മോജോ 300

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണു ബൈക്കിന്റെ സസ്‌പെന്‍ഷന്‍. UT300 മോഡലിലെ സസ്‌പെന്‍ഷന്‍ സംവിധാനമാണിതെന്നാണ് റിപ്പോര്‍ട്ട്. UT300 മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുമായാണ് എത്തിയിരുന്നത്. മൊത്തത്തില്‍, മോജോയുടെ മുന്‍ പതിപ്പിന് സമാനമായ രൂപം തന്നെയാണ് പുതിയ പതിപ്പിനും ലഭിച്ചിരിക്കുന്നത്. ആകൃതി, അലോയ് വീലുകളുടെ ഡിസൈന്‍, ഡ്യുവല്‍ ഹെഡ്ലാമ്പുകള്‍, ഫ്യൂവല്‍ ടാങ്ക്, സിംഗിള്‍ സീറ്റ്, മറ്റ് സവിശേഷതകള്‍ എല്ലാം തന്നെ നേരത്തെ ഉണ്ടായിരുന്ന മോഡലിന് സമാനമാണ്.

വര്‍ഷങ്ങളുടെ കാലതാമസത്തിന് ശേഷമാണ് മഹീന്ദ്ര മോജോ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ദീര്‍ഘ ദൂര യാത്രികരെയും, ചെറുപ്പക്കാരെയും ലക്ഷ്യംവെച്ചാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത്തരത്തിലൊരു ജനപ്രീതി നേടിയെടുക്കാന്‍ മോജോയ്ക്ക് സാധിച്ചില്ല. മോജോയുടെ എഞ്ചിനില്‍ നിന്ന് ഉരുത്തിരിഞ്ഞ എഞ്ചിനാണ് പുതിയ തലമുറ ജാവ ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്.

Source: Quickr/YouTube

More from DriveSpark

Article Published On: Thursday, July 25, 2019, 10:00 [IST]
English summary
Mahindra Mojo 300 ABS spotted at dealership ahead of launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X