ഈ വര്‍ഷം വരാനിരിക്കുന്ന പത്ത് ബൈക്കുകള്‍

പോയ കുറെ വര്‍ഷത്തെക്കാളും മികച്ച വളര്‍ച്ചയിലാണ് ഇന്ത്യന്‍ ബൈക്ക് വിപണി ഇപ്പോള്‍. സാധാരണ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ നിന്ന് ലോകോത്തര നിലവാരമുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി ബൈക്കുകള്‍ വരെ ലഭ്യമാണ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍. ഓരോ ദിവസം കഴിയുമ്പോഴും മെച്ചപ്പെട്ട രീതിയിലുള്ള ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ബൈക്കുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കി വരുന്നത്. 2019 എന്ന വര്‍ഷത്തില്‍ ഒരു കൂട്ടം മികച്ച ബൈക്കുകളാണ് വിപണി തേടിയെത്തുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ ബൈക്ക് വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബൈക്ക് ലോഞ്ചുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഹീറോ എക്‌സ്പള്‍സ് 200

10. ഹീറോ എക്‌സ്പള്‍സ് 200

2018 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ എക്‌സ്പള്‍സ് 200 -നെ നിര്‍മ്മാതാക്കള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എക്‌സ്പള്‍സ് 200 -ന്റെ ലോഞ്ച് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹീറോ എക്‌സ്ട്രീം 200 -ല്‍ കാണുന്ന എഞ്ചിന്‍ തന്നെയായിരിക്കും എക്‌സ്പള്‍സ് 200 -ലും ഉണ്ടാവുക. 199 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിന്‍, 18.1 bhp കരുത്തും 17 Nm torque ഉം പരമാവധി നല്‍കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഒരു ലക്ഷം രൂപയോളമാണ് ഹീറോ എക്‌സ്പള്‍സ് 200 -ന്റെ വിലയായി പ്രതീക്ഷിക്കുന്നത്.

ഹോണ്ട CBR 650R

09. ഹോണ്ട CBR 650R

2018 EICMA മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശനത്തിലാണ് പുത്തന്‍ ഹോണ്ട CBR 650R -നെ കമ്പനി ആദ്യമായി വാഹനപ്രേമികള്‍ക്ക് മുന്നിലെത്തിച്ചത്. നിലവിലെ ഹോണ്ട CBR 650F -ന് പകരക്കാരനായിട്ടായിരിക്കും പുത്തന്‍ CBR 650R വരിക. ഹോണ്ടയുടെ ഫ്‌ളാഗ്ഷിപ്പ് ബൈക്കായ CBR 1000R -ല്‍ നിന്നും കടമെടുത്ത ഡിസൈനായിരിക്കും CBR 650R -ല്‍ ഉണ്ടാവുക. 649 സിസി ശേഷിയുള്ള നാല് സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനായിരിക്കും CBR 650R - ല്‍ ഉണ്ടാവുക. ഇത് പരമാവധി 94 bhp കരുത്തും 64 Nm torque ഉം നല്‍കും. 15.4 ലിറ്ററായിരിക്കും ഇന്ധന ടാങ്കിന്റെ ശേഷി. ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജായിരിക്കും ഹോണ്ട ­ CBR 650R നല്‍കുക.

2019 യമഹ R3

08. 2019 യമഹ R3

മികച്ച പെര്‍ഫോമെന്‍സ് കൊണ്ടും മനോഹരമായ രൂപകല്‍പ്പനയാലും ആരാധക ഹൃദയം കീഴടക്കിയ ബൈക്കാണ് 2019 യമഹ YZF-R3. 2018 EICMA വാഹന പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസൈനില്‍ അല്‍പ്പം പഴമ നിലവിലെ യമഹ R3 -യ്ക്ക് തോന്നിക്കുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫോകസ് എയര്‍ ഇന്‍ടേക്ക്, അപ്‌സൈഡ് - ഡൗണ്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിവയാണ് സവിശേഷതകള്‍. 321 സിസി പാരലല്‍ - ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ 41.4 bhp കരുത്തും 29.6 Nm torque ഉം നല്‍കും.

ഹോണ്ട CB 300R

07. ഹോണ്ട CB 300R

ഫെബ്രുവരി എട്ടിന് വിപണിയിലെത്തുന്ന ഹോണ്ട CB 300R ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്ക് ഏറ്റവും പ്രതീക്ഷയുള്ളൊരു ബൈക്കാണ്. 2.5 ലക്ഷം രൂപയ്ക്ക് താഴെയാണ് CB 300R -ന്റെ വില. നിയോ - റെട്രോ ശൈലിയിലെത്തുന്ന ഈ ബൈക്കിന് ആധുനിക സൗകര്യങ്ങളെല്ലാം തന്നെ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. അപ്‌സൈഡ് - ഡൗണ്‍ ഫോര്‍ക്കുകള്‍, പെറ്റല്‍ ഡിസ്‌ക്‌ബ്രേക്കുകള്‍, എബിഎസ് എന്നിവ മുഖ്യ സവിശേഷതകള്‍. ഹോണ്ട CB 300R -ന്റെ 286 സിസി ലിക്വിഡ് കൂളിംഗ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 31.4 bhp കരുത്തും 27.5 Nm torque ഉം നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഹസ്ഖ്‌വര്‍ന സ്വാര്‍ട്ട്പിലന്‍ & വിറ്റ്പിലന്‍ 401

06. ഹസ്ഖ്‌വര്‍ന സ്വാര്‍ട്ട്പിലന്‍ & വിറ്റ്പിലന്‍ 401

സ്വീഡിഷ് ബൈക്ക് നിര്‍മ്മാതാക്കളായ ഹസ്ഖ്‌വര്‍നയുടെ ഓഫ്‌റോഡ് ബൈക്കുകളാണ് സ്വാര്‍ട്ട്പിലന്‍ 401, വിറ്റ്പിലന്‍ 401 എന്നിവ. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഹസ്ഖ്‌വര്‍ന ബൈക്കുകളുടെ വില്‍പ്പന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കെടിഎമ്മാണ്. അതേസമയം, ഇന്ത്യയില്‍ ബജാജ് ഹസ്ഖ്‌വര്‍ന ബൈക്കുകള്‍ വിപണിയിലെത്തിക്കും. രണ്ട് ബൈക്കുകളും കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 373 സിസി ലിക്വിഡ് കൂളിംഗ് ഒറ്റ സിലിണ്ടറായിരിക്കും ഇവയ്ക്ക് കരുത്തേകുക.

കെടിഎം 790 ഡ്യൂക്ക്

05. കെടിഎം 790 ഡ്യൂക്ക്

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത CKD യൂണിറ്റുകളാല്‍ നിര്‍മ്മിക്കുന്ന കെടിഎം 790 ഡ്യൂക്ക്, ആരാധകര്‍ കാത്തിരിക്കുന്ന ബൈക്കുകളിലൊന്നാണ്. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ 790 ഡ്യൂക്ക് വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 790 ഡ്യൂക്കിന്റെ ഇരട്ട സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിന് 799 സിസി ശേഷിയാണുള്ളത്. ഇത് 105 bhp കരുത്തും 85 Nm torque ഉം നല്‍കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട ചാനല്‍ എബിഎസ്, അപ്‌സൈഡ് - ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവ മറ്റു സവിശേഷതകള്‍.

യമഹ MT-15

04. യമഹ MT-15

യമഹ R-15 ന്റെ നെയ്ക്കഡ് പതിപ്പായ യമഹ MT-15 - ഉം വിപണി കാത്തിരിക്കുന്ന ബൈക്കുകളിലൊന്നാണ്. യമഹ R-15 ഇന്ത്യയില്‍ വന്‍ വിജയമായത് കൊണ്ട് തന്നെ MT-15 ഉം ഇതാവര്‍ത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. യമഹ MT-15 ന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

2019 ബജാജ് ഡോമിനാര്‍

03. 2019 ബജാജ് ഡോമിനാര്‍

2016 ല്‍ ആണ് ബജാജ് ഡോമിനാര്‍ എന്ന സ്‌പോര്‍ട് ടൂറര്‍ ബൈക്കിനെ നിര്‍മ്മാതാക്കള്‍ പുറത്തിക്കിയത്. തുടക്കം മുതല്‍ തന്നെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് ഡോമിനാര്‍ കാഴ്ചവെച്ചത്. വിപണിയിലെത്തി മൂന്ന് വര്‍ഷത്തിനിടെ കിട്ടുന്ന ഏറ്റവും വലിയ അപ്‌ഡേറ്റുമായി എത്തുകയാണ് 2019 ബജാജ് ഡോമിനാര്‍. ഡീലര്‍ഷിപ്പുകളില്‍ പുത്തന്‍ ബജാജ് ഡോമിനാറിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.

ജാവ പെറാക്ക്

02. ജാവ പെറാക്ക്

ജാവ, ജാവ ഫോര്‍ടി ടു എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ച് തങ്ങളുടെ തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ജാവ മോട്ടോര്‍സൈക്കിള്‍സ്. എന്നാല്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ സജീവമാക്കാനായി ഒരഥിതി കൂടി ജാവ കുടുംബത്തില്‍ നിന്നെത്തുകയാണ്. പെറാക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ റെട്രോ സ്‌റ്റൈല്‍ മോഡലിന് ആധുനിക സജ്ജീകരണങ്ങള്‍ എല്ലാം തന്നെ കമ്പനി നല്‍കിയിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി വിപണിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജാവ പെറാക്ക്, ജാവയുടെ മറ്റു മോഡലുകളെപ്പലെ തന്നെ പ്രചാരം നേടുമെന്ന് പ്രതീക്ഷിക്കാം.

കെടിഎം അഡ്വഞ്ചര്‍ 390

01. കെടിഎം അഡ്വഞ്ചര്‍ 390

ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബൈക്കാണ് കെടിഎം അഡ്വഞ്ചര്‍ 390. 2018 EICMA മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശനത്തിലാണ് അഡ്വഞ്ചര്‍ 390 -യെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. കെടിഎം 390 ഡ്യൂക്കിലെ 373.3 സിസി ഒറ്റ സിലിണ്ടര്‍ തന്നെയായിരിക്കും അഡ്വഞ്ചര്‍ 390 -യിലും ഉണ്ടാവുക. പരീക്ഷണ ഓട്ടത്തിനിടെ പലപ്പോഴായി ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയ അഡ്വഞ്ചര്‍ 390, വൈകാതെ തന്നെ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Top-Ten Bikes To-Be-Launched In 2019: Most Awaited Motorcycle Launches In India: read in malayalam
Story first published: Friday, February 8, 2019, 13:38 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more