പുതിയ ഇലക്ടിക്ക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബ്ലാക്ക്‌സ്മിത്ത്
ചെന്നൈ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബ്ലാക്ക്‌സ്മിത്ത് പുതിയ ഇലക്ടിക്ക് സ്‌കൂട്ടറുമായി വിപണിയില്‍ എത്തുന്നു. ബ്ലാക്ക്സ്മിത്ത് B3 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിടുകയും ചെയ്തു.

അടുത്തവര്‍ഷം ആരംഭത്തില്‍ B3 സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബ്ലാക്ക്‌സ്മിത്ത് B2 സ്‌കൂട്ടറിന്റെയും ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു. B3 പതിപ്പിനൊപ്പം തന്നെ ബ്ലാക്ക്‌സ്മിത്ത് B2 -നെയും കമ്പനിവിപണിയില്‍ എത്തിക്കും.

പിന്നാലെ ബ്ലാക്ക്‌സ്മിത്ത് B3 -യെയും വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ജിപിഎസ്, കൃത്രിമ ബുദ്ധി, കുട്ടികള്‍ക്ക് സീറ്റ്‌ബെല്‍റ്റ് എന്നിവ സ്‌കൂട്ടറിന്റെ സവിശേഷകളാണ്. പഴയ ക്ലാസിക്ക് സ്‌കൂട്ടറുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത.

വെസ്പ സ്‌കൂട്ടറുകളോട് സാമ്യം തോന്നുമെങ്കിലും നിരവധി പുതിയ ഫീച്ചറുകള്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. ചെന്നൈയിലെ സ്വന്തം പ്ലാന്റില്‍ തന്നെയാണ് സ്‌കൂട്ടറുകളുടെ നിര്‍മ്മാണം. ബ്ലാക്ക്‌സ്മിത്ത് B2 എന്ന ഇലക്ട്രിക്ക് ക്രൂസറിനേക്കാള്‍ പുതിയ വാഹനത്തിന് വില കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

ബ്ലാക്ക്സ്മിത്ത് B2 മോട്ടോര്‍സൈക്കിളിന്റെ അതേ ഡിസൈന്‍ ശൈലി തന്നെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിനായി കടമെടുത്തിരിക്കുന്നത്. അറ്റത്ത് വെയ്റ്റുകള്‍ സഹിതം ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകള്‍, ഉയര്‍ന്നു നില്‍ക്കുന്ന മുന്നിലെ ഫെന്‍ഡര്‍, ചലിപ്പിക്കാന്‍ കഴിയുന്ന പില്യണ്‍ സീറ്റ് ബാക്ക്റെസ്റ്റ് എന്നിവ സവിശേഷതകളാണ്.

ആധുനിക ഫീച്ചറുകളായ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, അലോയ് വീലുകള്‍, നിരപ്പായ സീറ്റ് എന്നിവയും ബ്ലാക്ക്‌സ്മിത്ത് B3 -യിലെ സവിശേഷതയാണ്. ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയും ലഭിക്കും.

ഇന്ത്യയില്‍ സ്വാപ്പബിള്‍ ബാറ്ററി സാങ്കേതികവിദ്യയുടെ പാറ്റന്റ് ബ്ലാക്ക്‌സ്മിത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയുള്ള ബാറ്ററിയെ ബ്ലൂടൂത്ത് ബിഎംഎസ് (ബാറ്ററി മാനേജ്മെന്റ് സിസ്റ്റം) വഴി നിയന്ത്രിക്കും.
Most Read:HR-V ഇന്ത്യയിലേക്ക് ഇല്ലെന്ന് ഹോണ്ട

72 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഉള്‍പ്പെടുത്തുക. നാല് മണിക്കൂറിനുള്ളി ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. ഒരുതവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
Most Read:പുതിയ മഹീന്ദ്ര ബൊലേറോ സിറ്റി പിക്ക്-അപ്പ് പുറത്തിറങ്ങി; വില 6.25 ലക്ഷം

5 കിലോവാട്ട് മോട്ടോറാണ് ബ്ലാക്ക്സ്മിത്ത് B3 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നത്. 19.7 bhp പവറും 96 Nm torque ഇത് സൃഷ്ടിക്കും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. 3.6 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.
Most Read:പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മണിക്കൂറില്‍ 60 കിലോമീറ്റര്‍, 80 കിലോമീറ്റര്‍, 100 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ എന്നിങ്ങനെ ടോപ് സ്പീഡ് പരിമിതപ്പെടുത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നിലും പിന്നിലും ടെലിസ്‌കോപ്പിക്കാണ് സസ്‌പെന്‍ഷന്‍. വാഹനത്തിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








