ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

F850 GS അഡ്വഞ്ചറുമായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍. 15.40 ലക്ഷം രൂപ വിലയില്‍ പുതിയ ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ വിപണിയില്‍ പുറത്തിറങ്ങി. മൂര്‍ച്ചയേറിയ ഡിസൈനാണ് പുതിയ ബൈക്കിന്. ഓഫ്‌റോഡ് ശേഷിയും കൂടി. പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് F850 GS അഡ്വഞ്ചര്‍ വില്‍പ്പനയ്ക്ക് വരുന്നത്.

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

രാജ്യമെങ്ങുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ പുതിയ മോഡലിന്റെ ബുക്കിങ് തുടങ്ങി. സ്റ്റാന്‍ഡേര്‍ഡ് F850 GS -നെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കമെങ്കിലും അഡ്വഞ്ചര്‍ പതിപ്പിന്റെ ഡിസൈനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കാണാം. ഓഫ്‌റോഡ് ശേഷിക്ക് ആവശ്യമായ മാറ്റങ്ങള്‍ ബൈക്കില്‍ കമ്പനി വരുത്തിയിട്ടുണ്ട്. വലിയ വിന്‍ഡ്ഷീല്‍ഡാണ് അഡ്വഞ്ചര്‍ എഡിഷന്‍ F850 GS -ല്‍ ഇടംപിടിക്കുന്നത്.

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

മുന്നില്‍ മഡ്ഗാര്‍ഡിന് വീതി കൂടി. പരിഷ്‌കരിച്ച റേഡിയേറ്റര്‍ കവചവും വലിയ ലഗ്ഗേജ് റാക്കും F850 GS അഡ്വഞ്ചറിനെ സാധാരണ മോഡലില്‍ നിന്നും വേറിട്ടുനിര്‍ത്തും. ബൈക്കിന്റെ എഞ്ചിന്‍ കവചത്തിലും ടാങ്ക് പാനലുകളിലും മാറ്റങ്ങള്‍ ഒരുങ്ങുന്നുണ്ട്. 23 ലിറ്ററാണ് അഡ്വഞ്ചര്‍ പതിപ്പിന്റെ ഇന്ധനശേഷി. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 15 ലിറ്റര്‍ മാത്രമേ ഇന്ധനശേഷിയുള്ളൂ.

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

വാട്ടര്‍ കൂളിങ് ശേഷിയുള്ള 853 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബിഎംഡബ്ല്യു F850 GS അഡ്വഞ്ചറിന്റെ ഹൃദയം. എഞ്ചിന്‍ 8,000 rpm -ല്‍ 90 bhp കരുത്തും 6,250 rpm -ല്‍ 86 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. 21 ഇഞ്ച് വലുപ്പമുണ്ട് ബൈക്കിലെ മുന്‍ സ്‌പോക്ക് വീലിന്. പിന്‍ വീലിന് വലുപ്പം 17 ഇഞ്ചും.

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്നിലും മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റാനായുണ്ട്. പ്രീലോഡ്, റീബൗഡ് എന്നിവ ക്രമീകരിക്കാന്‍ സസ്‌പെന്‍ഷന്‍ യൂണിറ്റില്‍ സാധ്യമാണ്. 305 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റ് മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുമ്പോള്‍ 265 mm ഡിസ്‌ക്ക് യൂണിറ്റാണ് പിന്‍ ടയറില്‍ വേഗം നിയന്ത്രിക്കുക.

Most Read: ചരിത്ര നേട്ടം, ഇന്ത്യയിൽ ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി യമഹ

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ഡയനാമിക് ESA, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ്, രണ്ടു റൈഡിങ് മോഡുകള്‍, 6.5 ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിങ്ങനെ നീളും ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ എഡിഷന്‍ വിശേഷങ്ങള്‍.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യയില്‍

വിപണിയില്‍ കവസാക്കി വേര്‍സിസ് 650, സുസുക്കി വി-സ്‌ട്രോം 650 XT, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 മോഡലുകളുമായാണ് ബിഎംഡബ്ല്യു F850 GS അഡ്വഞ്ചറിന്റെ മത്സരം.

Most Read Articles

Malayalam
English summary
New BMW F 850 GS Adventure Launched In India. Read in Malayalam.
Story first published: Tuesday, May 14, 2019, 20:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X