ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റര്‍ട്ട്പ് സ്ഥാപനമായ പൊളാരിറ്റി തങ്കളുടെ ഇലക്ട്രിക്ക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2019 സെപ്തംബര്‍ 20 -ന് ഇലക്ട്രിക്ക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

മോഡലുകളുടെ ടീസറും അടുത്തിടെ കമ്പനി പുറത്തിറക്കിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇലക്ട്രിക്ക് ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അടുത്തിടെ മോഡല്‍ പരീക്ഷണ ഒട്ടം നടത്തുന്നതിന്റെ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ആറ് മോഡലുകളെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാഹനം വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ബുക്കിങിനുള്ള സൗകര്യവും ഒരുക്കും. 1,001 രൂപയാണ് ബുക്കിങിനായി ഈടാക്കുന്നത്. ബുക്ക് ചെയ്തതിന് ശേഷം വാഹനം വേണ്ടെങ്കില്‍ ബുക്ക് ചെയ്ത തുക തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

വിപണിയില്‍ ഉള്ള മറ്റ് മോഡല്‍ ബൈക്കുകളെക്കാള്‍ ഈ മോഡലിന് ഭാരം കുറവായിരിക്കുമെന്നതാണ് ഒരു സവിശേഷത. അതുകൊണ്ട് തന്നെ നഗരത്തിലൂടെയുള്ള യാത്രകള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

അതിനൊപ്പം തന്നെ മറ്റ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി പെഡല്‍ സഹായത്തോടെ വരുന്ന ആദ്യത്തെ റോഡ് - ലീഗല്‍ ഇലക്ട്രിക്ക് ബൈക്കും ഇതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും ഭാവിയെ മുന്നില്‍ കണ്ട് കൊണ്ട് തന്നെയാണ്.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോഡലില്‍ ഒരുങ്ങുന്നത്. S1K, S2K, S3K, E1K, E2K, E3K എന്നീങ്ങനെ കോഡ് പേരുകളും ഇലക്ട്രിക്ക് ബൈക്കുകള്‍ക്ക് നല്‍കിയിരിക്കുന്നു.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ഇതില്‍ S1K, S2K, S3K മോഡലുകള്‍ സ്പോര്‍ട്സ് ലൈനപ്പിലും E1K, E2K, E3K മോഡലുകള്‍ എക്സിക്യൂട്ടീവ് ലൈനപ്പിലുമാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1-3 kW വരെ കരുത്ത് തരുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ആക്ടിവ, CB ഷൈന്‍ മോഡലുകള്‍ക്ക് ഓഫറുകളുമായി ഹോണ്ട

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പെഡലിന്റെ സഹായത്തോടെയും ബൈക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും. പെഡല്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ തന്നെ ബാറ്ററിയും ഓട്ടോമാറ്റിക്കായി ചാര്‍ജ് ആയി തുടങ്ങും. അതുകൊണ്ട് തന്നെ ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം ബൈക്ക് യാത്രയെ ബുദ്ധിമുട്ടിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

80 km വരെ വേഗത കൈവരിക്കാന്‍ ബൈക്കിന് സാധിക്കും. ടോപ്പ്-എന്‍ഡ് പതിപ്പിന് 100km/h വേഗത വരെ കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. സിംഗിള്‍ സീറ്റ് ഘടനയിലാണ് ഓരോ മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. സീറ്റിന് ഉയരം ക്രമീകരിക്കാവുന്ന ലിവറും ബൈക്കില്‍ നല്‍കിയിരിക്കുന്നു.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

E1K, S1K മോഡലുകള്‍ക്ക് മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. ടോപ്പ് പതിപ്പുകളായ S3K, E3K മോഡലുകളില്‍ മറ്റ് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് കണ്‍സോളുകളും നല്‍കിയിരിക്കുന്നു.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

ക്രമീകരിക്കാവുന്ന മോണോഷോക്കും, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്കും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മോഡലുകളിലെയും ടയറിലെ അളവുകളും പാറ്റേണും ഒരുപോലെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിക്കാനൊരുങ്ങി പൊളാരിറ്റി

വില സംബന്ധിച്ചുള്ള വിവരങ്ങളും ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ടോപ് പതിപ്പുകളായ S3K, E3K മോഡലുകള്‍ക്ക് വിപണിയില്‍ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് മിക്ക നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

More from DriveSpark

Article Published On: Monday, September 16, 2019, 18:54 [IST]
English summary
Polarity Electric Bikes Launch Date Out. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X