റിവോള്‍ട്ട് RV400, നിര്‍മ്മിത ബുദ്ധിയുള്ള ഇന്ത്യയിലെ ആദ്യ ബൈക്ക്

നിർമ്മിത ബുദ്ധിയുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്കുമായി റിവോള്‍ട്ട്. പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന പുതിയ RV400 ബൈക്കിനെ റിവോള്‍ട്ട് വിപണിയില്‍ കാഴ്ച്ചവെച്ചു. മോഡലിന്റെ പ്രീബുക്കിങ് ജൂണ്‍ 25 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് റിവോള്‍ട്ട് RV400 ബുക്ക് ചെയ്യാന്‍ അവസരം.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ബൈക്കിന്റെ വില കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇന്‍ബില്‍ട്ട് സിമ്മും നിര്‍മ്മിത ബുദ്ധിയുമടക്കം സവിശേഷതകള്‍ ഒരുപാടുണ്ട് റിവോള്‍ട്ട് RV400 -ന്. നെയ്ക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ഗണത്തിലാണ് റിവോള്‍ട്ട് ബൈക്ക് പെടുന്നത്. സീറ്റു ഘടന വിഭജിച്ചിട്ടില്ലെങ്കിലും പിന്നിലിരിക്കുന്നയാളുടെ ഭാഗം കമ്പനി കാര്യമായി ഉയര്‍ത്തിയിട്ടുണ്ട്.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. പരന്ന ഹാന്‍ഡില്‍ബാറാണ് RV400 -ന് ലഭിക്കുന്നത്. എട്ടു സ്‌പോക്കുള്ള അലോയ് വീലുകള്‍ മോഡലിന്റെ ആകര്‍ഷണീയത കൂട്ടും. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം അടിസ്ഥാന സൗകര്യമായി ഒരുങ്ങുന്നുണ്ട്.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് ബൈക്ക് ഉപയോഗിക്കുന്നത്. നാലു വിധത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം. സാധാരണ ഇലക്ട്രിക് പ്ലഗില്‍ നേരിട്ട് കുത്തി ചാര്‍ജ് ചെയ്യുന്നതാണ് ഇതിലൊന്ന്. ബൈക്കില്‍ നിന്നും ബാറ്ററി യൂണിറ്റ് ഊരിമാറ്റി ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ചാര്‍ജ് തീര്‍ന്ന ബാറ്ററിക്ക് പകരം പൂര്‍ണ്ണ ചാര്‍ജുള്ള ബാറ്ററി മാറ്റിവാങ്ങാനുള്ള സൗകര്യവും ഉടമകള്‍ക്കുണ്ട്. ഇതിനായി പ്രധാന നഗരങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ റിനോള്‍ട്ട് സ്ഥാപിക്കും. ബാറ്ററി യൂണിറ്റുകളുടെ ഡോര്‍ സ്‌റ്റെപ്പ് ഡെലിവറിയും ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രഖ്യാപിച്ചു.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരമോടാന്‍ RV400 പ്രാപ്തമാണ്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം. ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്‌നോളജി മുഖേന റിവോള്‍ട്ട് RV400 -ല്‍ സാധ്യമാണ്.

Most Read: കെടിഎം RC125 വരുന്നൂ, നോട്ടം യമഹ R15 -ന്റെ വിപണിയില്‍

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ഇലക്ട്രിക് മോട്ടോറിന്റെ 'മൂളല്‍' താത്പര്യമില്ലാത്തവര്‍ക്ക് കൃത്രിമ എഞ്ചിന്‍ ശബ്ദംവരെ ബൈക്കില്‍ കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ നിര്‍ണായക ഘടകങ്ങളെല്ലാം റിവോള്‍ട്ട് തദ്ദേശീയമായി വികസിപ്പിച്ചതാണ്.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

ബാറ്ററി പാക്കുകളും വൈദ്യുത മോട്ടോറും മാത്രമാണ് ബൈക്ക് നിര്‍മ്മാണത്തിനായി കമ്പനി ഇറക്കുമതി ചെയ്യുന്നത്. ഡാറ്റ ശേഖരണത്തിലൂടെ ഓടിക്കുന്നയാളുടെ റൈഡിങ് സ്വഭാവം പഠിച്ച് മനസിലാക്കാനും ബൈക്കിന് കഴിവുണ്ട്. ഈ വിവരങ്ങള്‍ ആധാരമാക്കിയാകും ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ നിശ്ചയിക്കപ്പെടുക.

Most Read: മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

അതായത് ഡാറ്റ ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചാല്‍ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മതിയെന്ന് റിവോള്‍ട്ട് പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ റിവോള്‍ട്ട് RV400 -ന് പ്രതീക്ഷിക്കാം.

റിവോള്‍ട്ട് RV400, ഇതാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക്

മനേസര്‍ ശാലയില്‍ നിന്നാണ് RV400 യൂണിറ്റുകളെ കമ്പനി വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുക. പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ റിവോള്‍ട്ടിന്റെ മനേസര്‍ ശാലയ്ക്ക് ശേഷിയുണ്ട്. ആദ്യഘട്ടത്തില്‍ ചെന്നൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ദില്ലി, പൂനെ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ റിവോള്‍ട്ട് RV400 വില്‍പ്പനയ്ക്ക് വരും.

More from DriveSpark

Article Published On: Tuesday, June 18, 2019, 18:19 [IST]
English summary
Revolt RV 400 Electric Motorcycle Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X