ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് ബൈക്കായ RV400 വിപണിയില്‍ എത്തുന്ന തിയതിയില്‍ മാറ്റം വരുത്തി. നേരത്തെ ഓഗസ്റ്റ് 7 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിയതി മാറ്റിയതായി കമ്പനി തന്നെ അറിയിച്ചു.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

ഓഗസ്റ്റ് മാസം അവസാനം വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തിയതി കമ്പനി അറിയിച്ചിട്ടില്ല. കാരണം എന്തെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ജിഎസ്ടിയില്‍ നിരക്ക് കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത് താമസിക്കുമെന്ന് കമ്പനി അറിയിച്ചതും.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

2019 ജൂണ്‍ മാസത്തിലാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2,500 -ല്‍ അധികം ബുക്കിങുകളും RV400 സ്വന്തമാക്കി. തിയതിയില്‍ മാറ്റം വരുത്തിയെങ്കിലും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി വെബ് സൈറ്റില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

അതിനൊപ്പം തന്നെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമോസണില്‍ നിന്നും 1,000 രൂപ നല്‍കി ബൈക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയോടെ (Artifical Intelligence) സംവിധാനത്തോടെ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളാണിത്.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്‌നോസ്റ്റിക്സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്‌നോളജി മുഖേന സാധിക്കുമെന്നതാണ് റിവോള്‍ട്ട് RV400 -ന്റെ പ്രധാന പ്രത്യേകത. ഇതിനായി ബൈക്കില്‍ 4G സിം എംബഡ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്‌സോസ്റ്റിന്റെ ശബ്ദം മാറ്റാനും ആപ്പ് സഹായിക്കും. എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഇതില്‍ എക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 156 കിലോമീറ്റര്‍ ദുരം വരെ സഞ്ചരിക്കാന്‍ സാധിക്കും.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

മണിക്കൂറില്‍ 85 കിലോമീറ്ററാണ് വഹനത്തിന്റെ പരമാവധി വേഗം. ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റാണ് ബൈക്കിന്റെ കരുത്ത്. സാധാരണ ഇലക്ട്രിക്ക് പ്ലഗില്‍ നേരിട്ട് കുത്തിയും ബൈക്കില്‍ നിന്നും ബാറ്ററി യൂണിറ്റ് ഊരിമാറ്റിയും ഉള്‍പ്പെടെ നാലു വിധത്തില്‍ ഈ ബാറ്ററി ചാര്‍ജ് ചെയ്യാം. നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ്ജാകും.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. പരന്ന ഹാന്‍ഡില്‍ബാറാണ് RV400 -ന് നല്‍കിയിരിക്കുന്നത്. എട്ടു സ്‌പോക്ക് അലോയ് ആണ് വീലുകള്‍. അടിസ്ഥാന സൗകര്യമായി ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

ഇലക്ട്രിക്ക് മോട്ടോറിന്റെ മൂളല്‍ ശബ്ദം ഇഷ്ടമില്ലാത്തവര്‍ക്കായി കൃത്രിമ എഞ്ചിന്‍ ശബ്ദം, ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ നിരവധി പ്രത്യേകതകളുമുണ്ട് RV400 മോഡലിന്. ഡാറ്റ ശേഖരണത്തിലൂടെ ഓടിക്കുന്നയാളുടെ റൈഡിങ് സ്വഭാവം പഠിക്കാനും മനസിലാക്കാനും ഈ ബൈക്കിന് കഴിയുമെന്നും കമ്പനി പറയുന്നു. ഈ വിവരങ്ങള്‍ ആധാരമാക്കിയാകും ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ നിശ്ചയിക്കപ്പെടുക.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

ഡാറ്റ ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഉടമക്ക് ഉയര്‍ന്ന മാര്‍ക്കു ലഭിച്ചാല്‍ കുറഞ്ഞ ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. കമ്പനിയുടെ മനേസര്‍ ശാലയില്‍ നിന്നാണ് RV400 യൂണിറ്റുകള്‍ പുറത്തിറങ്ങുക. പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റുകളാണ് മനേസര്‍ ശാലയുടെ ശേഷി. റെഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ബുദ്ധിയുള്ള ഇലക്ട്രിക്ക് ബൈക്ക്! റിവോള്‍ട്ട് RV400 വിപണിയില്‍ എത്തുന്നത് വൈകും

ഡല്‍ഹി, പൂനെ വിപണികളിലേക്കാണ് റിവോള്‍ട്ട് RV400 ആദ്യം എത്തുക. പിന്നാലെ അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ ചെന്നൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെട രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഈ ബൈക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ വരെ റിവോള്‍ട്ട് RV400 -ന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Revolt RV 400 India launch postponed to late-August 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X