വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

കഴിഞ്ഞ നവംബറിലാണ് പുതിയ 650 സിസി ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്. ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്ത്യന്‍ വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം കുറിക്കുകയാണ്. വില്‍പ്പനയ്‌ക്കെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഇരു ബൈക്കുകളും ചേര്‍ന്ന് ആയിരം യൂണിറ്റുകളുടെ വില്‍പ്പന രാജ്യത്ത് പിന്നിട്ടിരിക്കുന്നു.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന ആദ്യ ആധുനിക പാരലല്‍ ട്വിന്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകളുടെയും പ്രചാരത്തില്‍ നിര്‍ണയകമാവുന്നു. നിലവില്‍ മൂന്നുമാസം വരെ കാത്തിരിക്കണം ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

എന്നാല്‍ ഉത്പാദനം കൂട്ടാന്‍ കമ്പനി തീരുമാനിച്ച പശ്ചാത്തലത്തില്‍ 650 സിസി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം വിപണിയില്‍ കുറയും. 4,500 മുതല്‍ 5,000 യൂണിറ്റുകള്‍ വരെ പ്രതിമാസം പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. നിലവില്‍ 2,000 മുതല്‍ 2,500 യൂണിറ്റുകള്‍ വരെ മാത്രമെ പ്രതിമാസം പുറത്തിറങ്ങുന്നുള്ളൂ.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

കഫെ റേസര്‍ ബൈക്കാണ് കോണ്‍ടിനന്റല്‍ ജിടി 650; ഇന്റര്‍സെപ്റ്റര്‍ 650 മോഡേണ്‍ ക്ലാസിക്ക് റോഡ്‌സ്റ്ററും. ആകര്‍ഷകമായ രൂപവും മികവുറ്റ റൈഡിംഗ് അനുഭവവും ചുരുങ്ങിയ സമയംകൊണ്ട് 650 സിസി റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ പ്രചാരമുയര്‍ത്തി.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

ഇരു മോഡലുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിംഗ് സംവിധാനങ്ങള്‍ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ഗിയര്‍മാറ്റം അതിവേഗത്തിലാക്കും.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗിനായുണ്ട്.

Most Read: ബുള്ളറ്റുകളുടെ വിപണി മോഹിച്ച് ബെനലിയും, തിളങ്ങുമോ ഇംപെരിയാലെ 400?

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനത്തോടെയാണ് കോണ്‍ടിനന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും വില്‍പ്പനയ്ക്ക് വരുന്നത്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്. ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങള്‍ കോണ്‍ടിനന്റല്‍ ജിടി 650 -ക്ക് വര്‍ണ്ണപ്പകിട്ടേകും.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

മറ്റു ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ശ്രദ്ധേയമാണ്. 2,500 രൂപയില്‍ താഴെ മാത്രമെയുള്ളൂ ഇരു ബൈക്കുകളുടെയും ആദ്യ സര്‍വീസ് ചിലവ്. 500 കിലോമീറ്ററില്‍ ബൈക്കുകള്‍ ആദ്യം സര്‍വീസിന് കൊണ്ടുചെല്ലണം.

വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

പതിനായിരം കിലോമീറ്ററില്‍ മോഡലുകളുടെ രണ്ടാം സര്‍വീസും നടത്തണം. മൂന്നുവര്‍ഷം അല്ലെങ്കില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വാറന്റി ഇരു ബൈക്കുകള്‍ക്കുമുണ്ട്. വാറന്റി കാലയളില്‍ റോഡ് സൈഡ് അസിസ്റ്റന്‍സ് പിന്തുണ കമ്പനി ഉറപ്പുവരുത്തും.

Most Read Articles

Malayalam
English summary
Royal Enfield 650 Twins’ Sales Figures Cross 1000-Unit Milestone. Read in Malayalam.
Story first published: Friday, February 22, 2019, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X